കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പത്താന്‍കോട് ആക്രമണം നടത്തിയത് പാക്കിസ്താനികളാണെന്നതിന് തെളിവില്ലെന്ന് പാക്ക് അന്വേഷണസഘം

  • By Neethu
Google Oneindia Malayalam News

പത്താന്‍കോട്: പത്താന്‍കോട് ഭീകരാക്രമണത്തില്‍ പാക്കിസ്താനികള്‍ക്ക് ബന്ധമുണ്ടെന്ന് തെളിയിക്കാന്‍ ഇന്ത്യയ്ക്ക് തെളിയിക്കാന്‍ സാധിച്ചില്ലെന്ന് ഇന്ത്യയില്‍ എത്തിയ പാക് അന്വേഷണ സംഘം പറഞ്ഞു.

തന്ത്ര പ്രധാന മേഖലകളിലേക്ക് സംഘത്തെ കടത്തി വിടില്ല എന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ മെയിന്‍ എന്‍ട്രന്‍സിലൂടെ കടത്തിവിടാതെ മിലിറ്ററി എയര്‍ബെയ്‌സില്‍ 55 മിനിട്ട് നേരത്തെ അന്വേഷണത്തിന് അനുവാദം നല്‍കി.

pathankotinvestigationteam

ഇന്ത്യയും പാകിസ്താനും സംയുക്തമായാണ് പത്താന്‍കോട് ആക്രമണം അന്വേഷിക്കുന്നത്. മാര്‍ച്ച് 29 നായിരുന്നു അഞ്ചംഗ സംഘം പത്താന്‍കോടില്‍ എത്തിയത്. തീവ്രവാദികള്‍ പ്രവേശിച്ച സ്ഥലവും സംഘം പരിശോധന നടത്തി.

കുറഞ്ഞ സമയത്തിനുള്ളില്‍ തെളിവുകള്‍ സ്വീകരിക്കാന്‍ സമയം ലഭിച്ചില്ല എന്നാണ് പാക് സംഘം പറയുന്നത്. അഞ്ച് ദിവസത്തെ സന്ദര്‍ശനത്തിന് ശേഷം ശനിയാഴ്ചയാണ് സംഘം മടങ്ങിയത്. കൊല്ലപ്പെട്ട നാല് തീവ്രവാദികളുടെ ഡിഎന്‍എ സാമ്പിളുകളും ഫോണ്‍ കോള്‍ റെക്കോര്‍ഡുകളും അന്വേഷണ സംഘവുമായി പങ്കുവെച്ചിട്ടുണ്ട്.

English summary
The team of Pakistani investigators, who visited India to probe the Pathankot attack, today said the Indian authorities failed to provide evidence to prove the air base was attacked by terrorists from Pakistan.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X