കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാഗി നൂഡില്‍സ് തിരിച്ചുവരവിന് ഒരുങ്ങുന്നു, ദാ ഇങ്ങനെ!

  • By Muralidharan
Google Oneindia Malayalam News

ലണ്ടന്‍: ആരോഗ്യത്തിന് ഹാനികരമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഇന്ത്യയില്‍ നിരോധിച്ച നെസ്ലെ മാഗി നൂഡില്‍സിന് ലണ്ടനില്‍ ക്ലീന്‍ചിറ്റ്. ഇന്ത്യയില്‍ നിര്‍മിക്കുന്ന മാഗി സുരക്ഷിതമാണ് എന്ന് ബ്രിട്ടനാണ് പറഞ്ഞിരിക്കുന്നത്. ബ്രിട്ടീഷ് ഫുഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് ഏജന്‍സി നടത്തിയ പരിശോധനയിലാണ് മാഗിക്ക് ബ്രിട്ടന്‍ ക്ലീന്‍ ചിറ്റ് നല്‍കിയിരിക്കുന്നത്.

ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍ നിന്നായി മാഗി നൂഡില്‍സിന്റെ 900ത്തോളം പാക്കറ്റുകളാണ് പരിശോധനക്കായി എടുത്തത്. മാഗിയിലെ ലെഡിന്റെ അളവ് യൂറോപ്യന്‍ യൂണിയന്‍ അനുവദിക്കുന്ന പരിധിയില്‍ കുറവാണ് എന്ന് ബ്രിട്ടീഷ് ഫുഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് ഏജന്‍സി വ്യക്തമാക്കി. നേരത്തെ വിയറ്റ്‌നാം, ഓസ്‌ട്രേലിയ, സിംഗപ്പൂര്‍ എന്നിവിടങ്ങളിലുള്ള ഏജന്‍സികളും സമാനമായ കണ്ടെത്തല്‍ നടത്തിയിരുന്നു.

maggi

ബ്രിട്ടീഷ് ഫുഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് ഏജന്‍സി ക്ലീന്‍ ചിറ്റ് നല്‍കിയതോടെ മാഗി ഇന്ത്യന്‍ മാര്‍ക്കറ്റുകളില്‍ തിരിച്ചെത്തുമെന്ന അഭ്യൂഹങ്ങളും ശക്തമായി. ഏതാനും ദിവസങ്ങള്ക്ക് മുമ്പ് മാഗി നൂഡില്‍സ് കയറ്റുമതി ചെയ്യാന്‍ നെസ്ലെ കമ്പനിക്ക് ബോംബെ ഹൈക്കോടതി അനുമതി നല്‍കിയിരുന്നു. ഇന്ത്യയില്‍ നിരോധിക്കപ്പെട്ട മാഗി വിദേശങ്ങളിലേക്ക് കയറ്റി അയക്കാനുള്ള അനുമതിയാണ് മാഗിക്ക് കിട്ടിയിരിക്കുന്നത്.

ലെഡ്, മോണാസോഡിയം ഗ്ലൂട്ടാമേറ്റ് എന്നവ അനുവദനീയമായതിലും കൂടുതല്‍ അടങ്ങിയിട്ടുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് മാഗി നിരോധിച്ചത്. ജൂണ്‍ അഞ്ച് മുതലാണ് ഇന്ത്യയില്‍ മാഗി നിരോധിച്ചത്. 320 കോടി രൂപ വിലവരുന്ന 17,000 കോടി മാഗി പാക്കറ്റുകള്‍ നെസ്ലെ ഇന്ത്യയിലെ കടകകളില്‍ നിന്നും പിന്‍വലിച്ചിരുന്നു. ഇന്ത്യന്‍ ഫുഡ് സേഫ്റ്റി അനുശാസിക്കുന്ന ഗുണനിലവാരവുമായി മാഗി വീണ്ടും ഇറക്കാനാണത്രെ നെസ്ലെയുടെ തീരുമാനം.

English summary
Maggi lovers across the country will be happy to know that their favourite noodle may return to Indian market. Within a month after a ban on Maggi, Nestle India may return to shelves with full marks. After facing ban, Nestle India recently recalled Maggi from the Indian market and destroyed the instant noodles worth Rs 320 crore.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X