ഇന്ത്യ സഹിഷ്ണുതയുടെ നാടാണെന്ന് വയലിന് മാന്ത്രികന് എല്‍ സുബ്രഹ്മണ്യം
ദില്ലി: രാജ്യത്തെ പല പ്രമുഖരും ഇന്ത്യയിലെ അസഹിഷ്ണുതയെക്കുറിച്ച് സംസാരിക്കുമ്പോള്‍ ഇന്ത്യ ലോകത്തെ ഏറ്റവും സഹിഷ്ണുതയുള്ള നാടുകളിലൊന്നാണെന്ന് വയലിന് മാന്ത്രികന് ഡോ. എല്‍ സുബ്രഹ്മണ്യം. ലക്ഷ്മി നാരായണ ഗ്ലോബല്‍ മ്യൂസിക് ഫെസ്റ്റിവലില്‍ ഭാര്യ കവിത കൃഷ്ണമൂര്‍ത്തിക്കൊപ്പം പരിപാടിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു കൃഷ്ണമൂര്‍ത്തി.
ഇന്ത്യയില്‍ ആര്‍ക്കെതിരെ അഭിപ്രായം പറയാനും സ്വാതന്ത്ര്യമുണ്ട്. ആര്‍ക്കെതിരെയും വിമര്‍ശനം ഉന്നയിക്കാം. മാധ്യമങ്ങള്‍ വഴി അവ പുറത്തുവരുന്നുമുണ്ട്. അഭിപ്രായം പറയുന്നതിനോ വിമര്‍ശിക്കുന്നതിനോ ഇവിടെ എതിര്പ്പൊ നിരോധനമോ ഇല്ല. അത് ഇന്ത്യയുടെ സഹിഷ്ണുതയാണ് കാണിക്കുന്നതെന്ന് സുബ്രഹ്മണ്യം വ്യക്തമാക്കി.

ഏതെങ്കിലും ഒറ്റപ്പെട്ട സംഭവത്തിന്റെ പേരില്‍ ഇന്ത്യയില്‍ അസഹിഷ്ണുതയാണെന്ന് കുറ്റപ്പെടുത്തുന്നതില്‍ അര്‍ഥമില്ല. മഹത്തായ ഒരു സംസ്കാരമുള്ളതും ശക്തവുമായ ഒരു രാജ്യമാണ് ഇന്ത്യയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സംഗീതത്തിനും കലയ്ക്കും കേരളം നല്കുന്ന പിന്തുണയെ അദ്ദേഹം പുകഴ്ത്തുകയും ചെയ്തു.
കേരളം മഹത്തായൊരു സംസ്കാരത്തിന്റെ ഭാഗമാണ്. കലയ്ക്കും സംഗീതത്തിനും വലിയതോതില്‍ പിന്തുണ നല്കുന്നു. സ്വാതി തിരുനാളിന്റെയും രാജാ രവിവര്‍മയുടെ നാടാണ് കേരളം. നൂറു ശതമാനം സാക്ഷരരായ കേരളം കലയ്ക്കും സംഗീതത്തിനും അത്രതന്നെ പ്രാധാന്യം നല്കുന്നു. പിന്തുണ ലഭിക്കുകയാണെങ്കില്‍ കേരളത്തില്‍ മ്യൂസിക് അക്കാദമി തുടങ്ങാന്‍ ആഗ്രഹമുണ്ടെന്നും അദ്ദേഹം അറിയിച്ചു.
-
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ'












Click it and Unblock the Notifications