രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 3,66,161 പേർക്കുകൂടി കോവിഡ്
കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 3,53,818 പേരാണ് കഴിഞ്ഞ ഇന്നലെ രോഗമുക്തി നേടിയത്
ന്യൂഡൽഹി: കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗത്തിൽ രോഗികളുടെ എണ്ണം വീണ്ടും ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,66,161 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായി നാല് ലക്ഷത്തിന് മുകളിലാണ് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം റിപ്പോർട്ട് ചെയ്തിരുന്നത്. പരിശോധനകളുടെ എണ്ണം കുറഞ്ഞതാണ് ഇന്ന് രോഗികളുടെ എണ്ണം കുറയുന്നതിനും കാരണമായത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിൽ കാര്യമായ മാറ്റമില്ല എന്നത് ആശങ്ക വർധിപ്പിക്കുകയും ചെയ്യുന്നു.

അതേസമയം രോഗമുക്തി നേടുന്നവരുടെ എണ്ണവും വർധിക്കുന്ന ആശ്വാസകരമായ കണക്കാണ്. കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 3,53,818 പേരാണ് കഴിഞ്ഞ ഇന്നലെ രോഗമുക്തി നേടിയത്. 3754 മരണങ്ങൾകൂടി കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു.
ഇതുവരെ 2,26,62,575 കോവിഡ് കേസുകളാണ് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തത്. 1,86,71,222 പേർ രോഗമുക്തി നേടിയപ്പോൾ 2,46,116 പേർ മരണത്തിന് കീഴടങ്ങി. നിലവിൽ 37,45,237 പേരാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കോവിഡ് ചികിത്സയിലുള്ളത്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള വാക്സിനേഷൻ രാജ്യത്ത് തുടരുകയാണ്. 17,01,76,603 പേർ ഇതുവരെ വാക്സിനേഷൻ സ്വീകരിച്ചു.
അതേസമയം രാജ്യത്തെ പല സംസ്ഥാനങ്ങളിലും ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ കർശനമാക്കി. കേരളത്തിന് പുറമെ അയൽ സംസ്ഥാനമായ തമിഴ്നാട്ടിലും പൂർണ അടച്ചിടൽ ആരംഭിച്ചു. കർണാടകയിൽ അനാവശ്യമായി പുറത്തിറങ്ങുന്ന വാഹനങ്ങൾ പിടിച്ചെടുക്കുന്നത് അടക്കമുള്ള നടപടികളാണ് അധികാരികൾ സ്വീകരിച്ചിരിക്കുന്നത്.
Recommended Video
തമിഴ്നാട്ടിൽ സമ്പൂർണ ലോക്ക്ഡൗൺ... ചിത്രങ്ങളിലൂടെ
ആയിരകണക്കിന് ആളുകൾ പ്രതിദിനം കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലാവുകയും നിരവധി പേർ മരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ നിന്ന് ഇന്ത്യയ്ക്ക് പെട്ടെന്ന് ഒരു തിരിച്ചുവരവ് എളുപ്പമല്ലെന്നാണ് ആരോഗ്യ വിദഗ്ധരെല്ലാം ചൂണ്ടി കാണിക്കുന്നത്. സമ്പൂർണ വാക്സിനേഷൻ മാത്രമാണ് ഇന്ത്യ ഇപ്പോൾ നേരിടുന്ന കോവിഡ് പ്രതിസന്ധിക്ക് ഒരു ദീർഘകാല പരിഹാരമെന്ന് അമേരിക്കയിലെ ഏറ്റവും മികച്ച ആരോഗ്യ വിദഗ്ധൻ ഡോ. അന്തോണി ഫോസി ഞായറാഴ്ച പറഞ്ഞു. ഇതിനായി ആഭ്യന്തര തലത്തിലും ആഗോള തലത്തിലും വാക്സിൻ ഉൽപാദനം വർധിപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
സൊനാരിക ഭദോരിയയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ കാണാം












Click it and Unblock the Notifications