ഇന്ത്യയില്‍ 24 മണിക്കൂറിനിടെ 2897 കൊവിഡ് രോഗികള്‍, 54 മരണം, ആക്ടീവ് കേസില്‍ വര്‍ധന
ദില്ലി: ഇന്ത്യയില്‍ കൊവിഡ് കേസുകളില്‍ വന്‍ വര്‍ധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 2897 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 54 മരണങ്ങളും രേഖപ്പെടുത്തി. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 26.61 ശതമാനത്തിന്റെ വര്‍ധനവാണ് കേസുകളുടെ കാര്യത്തിലുണ്ടായിരിക്കുന്നത്. ചൊവ്വാഴ്ച്ച 2288 കൊവിഡ് കേസുകളാണ് രാജ്യത്താകെ റിപ്പോര്‍ട്ട് ചെയ്തത്. പ്രതിദിന പോസിറ്റിവിറ്റി നിരക്കിലും കാര്യമായ വര്‍ധനവുണ്ട്. 0.61 ശതമാനമായിട്ടാണ് വര്‍ധിച്ചത്. കഴിഞ്ഞ ദിവസം ഇത് 0.47 ശതമാനമായിരുന്നു. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 0.74 ശതമാനമാണ്. പ്രതിദിന കേസുകള്‍ വര്‍ധിച്ച് വരുന്നതില്‍ ചെറിയ തോതിലുള്ള ആശങ്കയും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിനുണ്ട്.

പുതിയ കേസുകള്‍ ദില്ലിയിലും വര്‍ധിക്കുന്നുണ്ട്. രാജ്യത്താകെ റിപ്പോര്‍ട്ട് ചെയ്ത കേസുകളില്‍ 1118 കേസുകള്‍ ദില്ലിയില്‍ നിന്നാണ്. ഒരു മരണവും ദില്ലിയില്‍ രേഖപ്പെടുത്തിയത്. തലസ്ഥാന നഗരയില്‍ പോസിറ്റിവിറ്റി നിരക്ക് 4.38 ശതമാനമാണ്. ഇതും ഉയര്‍ന്ന് നില്‍ക്കുകയാണ്. ബംഗാളില്‍ 46 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 25 കേസുകള്‍ കൂടുതലാണിത്. ഇതുവരെ 20,18646 കേസുകളാണ് ബംഗാലില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പോസിറ്റിവിറ്റി നിരക്ക് 0.68 ശതമാനമായും ഉയര്‍ന്നു. കഴിഞ്ഞ ദിവസം 0.41 ശതമാനമായിരുന്നു. നിലവില്‍ ബംഗാളില്‍ 417 ആക്ടീവ് കേസുകളാണ് ഉള്ളത്.
ബംഗാള്‍ മുഖ്യമന്ത്രി കേസുകള്‍ വര്‍ധിക്കുന്നതില്‍ ആശങ്കയിലാണ്. മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായി കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നതില്‍ അവര്‍ ചര്‍ച്ച നടത്തും. അതേസമയം രാജ്യത്താകെ 2986 രോഗികളാണ് 24 മണിക്കൂറിനിടെ രോഗമുക്തി നേടിയത്. രോഗമുക്തി നിരക്ക് 98.74 ശതമാനമാണ്. ഇന്ത്യയില്‍ ഇപ്പോള്‍ 19494 ആക്ടീവ് കേസുകളാണ് ഉള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 143 ആക്ടീവ് കേസുകളാണ് കുറഞ്ഞത്. അതേസമയം ജനുവരിയില്‍ ആരംഭിച്ച കൊവിഡ് വാക്‌സിനേഷന്‍ ഇപ്പോഴും ശക്തമായി തുടരുന്നതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇതുവരെ 190.67 കോടി ഡോസുകളാണ് നല്‍കിയിരിക്കുന്നത്. 24 മണിക്കൂറിനിടെ 14,83878 ഡോസുകളാണ് നല്‍കിയിരിക്കുന്നത്.












Click it and Unblock the Notifications