ഇന്ത്യയില്‍ 55 ലക്ഷത്തിനടുത്ത് കൊവിഡ് രോഗികള്‍; താജ്മഹലില്‍ സന്ദര്‍ശകാനുമതി; സ്ക്കൂളുകളും തുറന്നു
ദില്ലി: ഇന്ത്യയില്‍ പ്രതിദിനം കൊവിഡ് രോഗികളുടെ എണ്ണം കുത്തനെ ഉയരുകയാണ്. 55 ലക്ഷത്തിനടുത്ത് ആളുകള്‍ക്കാണ് ഇതുവരേയും ഇന്ത്യയില്‍ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. കൊവിഡ് മരണ നിരക്കും കുത്തനെ ഉയരുകയാണ്. അതേസമയം കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി ഇന്ത്യയില്‍ ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണില്‍ വലിയ ഇളവുകള്‍ അനുവദിച്ചിട്ടുണ്ട്. താജ്മഹല്‍ ഉള്‍പ്പെടെയുള്ള ഇടങ്ങള്‍ ഇന്ന് മുതല്‍ സന്ദര്‍ശകര്‍ക്കായി തുറന്ന് കൊടുക്കും. വിശദാംശങ്ങളിലേക്ക്.

കൊവിഡ്
ഇക്കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയില്‍ 86961 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെയാണ് രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 55 ലക്ഷത്തിനടുത്തെത്തുന്നത്. 54,87,581 പേര്‍ക്കാണ് ഇന്ത്യയില്‍ ഇതുവരേയും കൊവിഡ് സ്ഥിരീകരിച്ചത്. ഇക്കഴിഞ്ഞ 24 മണിക്കൂറിനിടെ 1130 പേര് കൊവിഡിനെ തുടര്‍ന്ന് ഇന്ത്യയില്‍ മരണപ്പെടുകയും ചെയ്തിട്ടുണ്ട്.

സാമ്പിളുകള്‍ പരിശോധിച്ചു
10,03,299 പേരാണ് നിലവില്‍ രാജ്യത്ത് കൊവിഡ് ചികിത്സയില്‍ കഴിയുന്നത്. 44 ലക്ഷത്തിനടുത്ത് ആളുകള്‍ ഇതുവരേയും ഇന്ത്യയില്‍ കൊവിഡ് മുക്തി നേടിയിട്ടുണ്ട്. സെപ്തംബര്‍ 20 വരെ 6.50 കോടി സാമ്പിളുകളാണ് പരിശോധിച്ചത്. ഞായറാഴ്ച്ച മാത്രം 731,534 സാമ്പിളുകള്‍ പരിശോധിച്ചുവെന്നും ഐസിഎംആര്‍ അറിയിച്ചു.

മഹാരാഷ്ട്രയില്‍
ഇന്ത്യയിലെ കൊവിഡ് കേസുകളില്‍ 60 ശതമാനവും മഹാരാഷ്ട്രയില്‍ നിന്നുള്ളവയാണ്. സംസ്ഥാനത്ത് ഞായറാഴ്ച്ച മാത്രം 20598 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ കൊവിഡ് ബാധിതര്‍ 12,08, 642 ആയി. 455 പേരാണ് ഞായറാഴ്ച്ച സംസ്ഥാനത്ത് മരണപ്പെട്ടത്. സംസ്ഥാനത്ത് ഇതുവരേയും 32,671 പേര് കൊവിഡിനെ തുടര്‍ന്ന് മരണപ്പെട്ടു.

താജ്മഹല്‍
അതേസമയം കൊവിഡ് കേസുകള്‍ കുത്തനെ ഉയരുന്ന സാഹചര്യത്തിലും ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ നിലവധി ഇളവുകള്‍ അനുവദിച്ചിട്ടുണ്ട്. ലോകമഹാത്ഭുതങ്ങളിലൊന്നായ താജ്മഹല്‍ ഇന്ന് സന്ദര്‍ശകര്‍ക്കായി തുറന്ന് കൊടുക്കാനാണ് തീരുമാനം. കര്‍ശന സുരക്ഷാ മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തികൊണ്ടാണ് സന്ദര്‍ശകര്‍ക്ക് പ്രവേശനാനുമതി നല്‍കുന്നത്.

ആഗ്ര ഫോര്‍ട്ടും
കൊവിഡ് വ്യാപനത്തിന് പിന്നാലെ ആറ് മാസങ്ങള്‍ക്ക് മുമ്പാണ് താജ്മഹലില്‍ സന്ദര്‍ശക പ്രവേശനത്തിന് വിലക്കേര്‍പ്പെടുത്തുന്നത്. ആഗ്ര ഫോര്‍ട്ടും ഇന്ന് മുതല്‍ തുറക്കും. ദിനം പ്രതി 5000 സന്ദര്‍ശകര്‍ക്കാണ് പ്രവേശനാനുമതി. 2500 പേരെ ഉച്ചക്ക് 2-30 വരേയും അടുത്ത 2500 പേര്‍ക്ക് അതിന് ശേഷവും പ്രവേശനം നല്‍കും. ആഗ്ര ഫോര്‍ട്ടില്‍ ദിനം പ്രതി 2500 പേര്‍ക്കാണ് പ്രവേശനാനുമതി. ഓണ്‍ലൈന്‍ വഴിയാണ് ടിക്കറ്റ് വിതരണം.
Recommended Video

ക്ലാസുകള്‍ ആരംഭിക്കും
ഇതിന് പുറമേ വിവിധ സംസ്ഥാനങ്ങളില്‍ ഇന്ന് മുതല്‍ 9-12 വരെ ക്ലാസുകള്‍ ആരംഭിക്കും. അസം, ഹിമാചല്‍ പ്രദേശ്, നാഗാലാന്റ്, പഞ്ചാബ്, ആന്ധ്രപ്രദേശ്, മേഘാലയ, ജമ്മുകശ്മീര്‍ എന്നീ സംസ്ഥാനങ്ങളിലാണ് ഭാഗികമായി സ്ക്കൂളുകള്‍ തുറക്കുന്നത്. അതേസമയം ദില്ലി, മഹാരാഷ്ട്ര,തമിഴ്നാട്, കര്‍ണാടക, ഗുജറാത്ത്, കേരളം, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, പശ്ചിന ബംഗാള്‍ എന്നിവിടങ്ങളില്‍ സ്ക്കൂളുകള്‍ തുറക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം ആയിട്ടില്ല.
-
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
73 മിനുറ്റ് കൊണ്ട് ബുള്ളറ്റ് ട്രൈയിനിൽ ബെംഗളൂരുവിലെത്താം, ഇതൊക്കെ നടക്കുന്ന കാര്യമാണോ? സോഷ്യൽ മീഡിയാ ചർച്ച -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
ബെംഗളൂരു രണ്ടാം എയർപോർട്ട്: ഇത്തവണ കർണാടക രണ്ടും കൽപ്പിച്ച്, പരിഗണനയിൽ ഈ 3 സ്ഥലങ്ങൾ -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍












Click it and Unblock the Notifications