കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയിൽ വൈറസ് ബാധിതരുടെ എണ്ണം 700 ലേക്ക്!! വ്യാഴാഴ്ച മാത്രം 88 പുതിയ കേസുകൾ!!

Google Oneindia Malayalam News

ദില്ലി; ഇന്ത്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു. വ്യാഴാഴ്ച മാത്രം 88 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്. ഇതോടെ രാഗ ബാധിതരുടെ എണ്ണം 694 ആയി. ഇതിൽ 47 പേർ വിദേശികളാണ്. നിലവിൽ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 16 ആയി.

മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 124 പേർക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്.തൊട്ട് പിന്നിൽ കേരളമാണ്. 118 പേർക്കാണ് വൈറസ് ബാധയുള്ളത്. ഇതിൽ 8 പേർ വിദേശികളാണ്. തെലങ്കാന (44), കർണാടക (55), ഗുജറാത്ത് (43), രാജസ്ഥാൻ (41), ഉത്തർപ്രദേശ് (41), ദില്ലി (36), പഞ്ചാബ് (33), ഹരിയാന (30), തമിഴ്നാട് (26), മധ്യപ്രദേശ് (20), ലഡാക്ക് (13),കാശ്മീർ (13), ആന്ധ്രപ്രദേശ് (11), പശ്ചിമബംഗാൾ (10) ഛത്തീസ്ഗഡ് (7), ബിഹാർ (6), ചണ്ഡീഗഡ് (6),ഉത്തരാഖണ്ഡ് (5), ഹിമാചൽ പ്രദേശ് (3), ഒഡിഷ (2), ഗോവ (3), പുതുച്ചേരി,ആന്റമാൻ നിക്കോബാർ, മിസോറാം, മണിപ്പൂർ എന്നിവിടങ്ങളിൽ ഒരു കേസുകൾ വീതവുമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

corona1-1583172875-

ഗുജറാത്തിലും മഹാരാഷ്ട്രയിലും മൂന്ന് പേർ വീതവും കർണാടകത്തിൽ 2 പേരും മധ്യപ്രദേശ്, തമിഴ്നാട്, ബിഹാർ, പഞ്ചാബ്, ദില്ലി, പശ്ചിമ ബംഗാൾ, ഹിമാചൽ പ്രദേശ്, കാശ്മീർ എന്നിവിടങ്ങളിൽ ഒരാൾ വീതവുമാണ് വൈറസ് ബാധയെ തുടർന്ന് മരിച്ചത്. അതേസമയം ഇന്ത്യയിലെ സ്ഥിതി താരതമ്യേമ സന്തുലിതമായ അവസ്ഥയിലാണെന്നും സമൂഹവ്യാപന ഘട്ടത്തിലേക്ക് ഇതുവരേയും കടക്കാത്തതിനാൽ ഇന്ത്യ രണ്ടാം ഘട്ടത്തിലാണെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

സമൂഹ വ്യാപനം ഇന്ത്യയിൽ നടന്നിട്ടുണ്ടെന്ന് പറയാൻ ഇപ്പോഴും ശക്തമായ തെളിവുകളൊന്നുമില്ല, ഏത് പ്രതിസന്ധി ഘട്ടങ്ങളേയും തരണം ചെയ്യാൻ സർക്കാർ സന്നദ്ധമാണെന്നും മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലാവ് അഗർവാൾ പറഞ്ഞു. ശക്തമായ മുൻകരുതലുകളിലൂടെയും ഇപ്പോൾ തുടരുന്ന കർശന നിയന്ത്രണങ്ങളിലൂടെയും രോഗത്തെ പ്രതിരോധിക്കാൻ നമുക്ക് സാധിക്കുമെന്നും അഗർവാൾ പറഞ്ഞു.

അതേസമയം പ്രതിസന്ധിയെ നേരിടാൻ സർക്കാർ കഴിഞ്ഞ ദിവസം 1.70 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചിട്ടുണ്ട്. ഗ്രാമങ്ങളിലും നഗരങ്ങളിലും ഉള്ള പാവപ്പെട്ടവർക്കും ഇതര സംസ്ഥാന തൊഴിലാളികൾക്കുമായാണു പാക്കേജ് പ്രഖ്യാപിച്ചത്.പാവങ്ങള്‍ക്ക് അഞ്ച് കിലോ ഗോതമ്പും അരിയും സൗജന്യമായി നല്‍കും. മൂന്ന് മാസത്തേക്കാണ് ഇത് അനുവദിക്കുക. ഭക്ഷ്യ സുരക്ഷാ നിയമത്തിന്റെ പരിധിയില്‍ പെടുത്തി അത് എല്ലാവര്‍ക്കും ലഭ്യമാകും എന്ന് ഉറപ്പുവരുത്തും. ഒരു കിലോ ധാന്യങ്ങളും ഈ മൂന്നുമാസം നല്‍കും.

Recommended Video

cmsvideo
കൊറോണ കണ്ടുപിടിക്കാന്‍ സ്നിഫര്‍ ഡോഗുകളെ പരിശീലിപ്പിക്കുന്നു | Oneindia Malayalam

അതിനിടെ ലോകത്ത് കൊറോണ ബാധിച്ചവരിടെ എണ്ണം 5,31,337 ആയി. 24,058 പേരാണ് ഇതുവരെ മരിച്ചത്. ഏറ്റവും കൂടുതൽ വൈറസ് ബാധ റിപ്പോർട്ട് ചെയ്ത രാജ്യങ്ങളിൽ അമേരിക്ക മുന്നിലെത്തി. 86,197 പേർക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ചൈനയേയും ഇറ്റലിയേയും മറികടന്നാണ് അമേരിക്ക മുന്നിലെത്തിയിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 16,841 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.

English summary
India’s Count Touches 700 With 88 New Cases in a Day
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X