ഇന്ത്യ ഈ ഭീഷണികള്‍ നേരിടണം, തകരാന്‍ പോകുന്നത് ഇവ, സാമ്പത്തിക ശാസ്ത്രജ്ഞന്റെ മുന്നറിയിപ്പ്!!
ദില്ലി: ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ഒട്ടും സുരക്ഷിതമല്ലെന്ന് വിഖ്യാത സാമ്പത്തിക ശാസ്ത്രജ്ഞന് ജീന്‍ ഡ്രെസെ. കൊറോണവൈറസ് ഇന്ത്യയിലെ ഏറ്റവും വലിയ പ്രതിസന്ധിയായി മാറും. ലോക്ഡൗണ്‍ ഇനിയും നീണ്ടാല്‍ ഇന്ത്യ മുന്നില്‍ കാണാത്ത ദുരന്തങ്ങളാണ് നേരിടേണ്ടി വരികയെന്നും ഡ്രെസെ മുന്നറിയിപ്പ് നല്കി. ഇന്ത്യയുടെ വന്‍കിട വ്യവസായ രംഗം കേട്ടുപഴക്കമില്ലാത്ത പ്രതിസന്ധി നേരിടേണ്ടി വരും. ലോക്ഡൗണ്‍ ഇന്ത്യന്‍ വിപണിയില്‍ അത്രയേറെ ആഘാതങ്ങളാണ് ഉണ്ടാക്കിയിരിക്കുന്നതെന്നും ഡ്രെസെ മുന്നറിയിപ്പ് നല്കി. അതേസമയം നേരത്തെ ഏഷ്യന്‍ വിപണി രണ്ട് ശതമാനത്തോളം ഇടിവ് രേഖപ്പെടുത്തുമെന്ന് ലോകബാങ്കും എഡിബിയും വെളിപ്പെടുത്തിയിരുന്നു.

ഇന്ത്യയില്‍ ലോക്ഡൗണ്‍ കൊണ്ടുള്ള പ്രതിസന്ധി പലയിടത്തും ആരംഭിച്ച് കഴിഞ്ഞെന്ന് ഡ്രെസെ മുന്നറിയിപ്പ്. അതിഥി തൊഴിലാളികള്‍ കൂട്ടത്തോടെ സ്വന്തം സംസ്ഥാനങ്ങളിലേക്ക് മടങ്ങി പോകുന്നത് സൂചിപ്പിച്ചായിരുന്നു ഡ്രെസെ മുന്നറിയിപ്പ് നല്‍കിയത്. കൊറോണ വ്യാപനം തടയാന്‍ 21 ദിവസത്തെ ലോക്ഡൗണാണ് ഇന്ത്യ പ്രഖ്യാപിച്ചത്. പത്ത് ദിവസം പിന്നിട്ടപ്പോഴേക്കും സാമ്പത്തികമായി ഇന്ത്യ വലിയ പ്രതിസന്ധികളെയാണ് നേരിടുന്നത്. പലര്‍ക്കും ഭക്ഷണം പോലും ലഭിക്കുന്നില്ലെന്ന് സൂചനയുണ്ട്. അതിലുപരി പലരുടെയും തൊഴില്‍ നഷ്ടപ്പെട്ടിരിക്കുകയാണ്. ഇന്ത്യയില്‍ പ്രതിസന്ധി ആരംഭിച്ച് കഴിഞ്ഞു. അതിനി ഏറ്റവും മോശം അവസ്ഥയിലേക്കാണ് പോകുന്നതെന്നും ഡ്രെസെ പറഞ്ഞു.
പ്രാദേശികമായോ ദേശീയമായോ ഇന്ത്യയില്‍ ലോക്ഡൗണ്‍ തുടര്‍ന്നാല്‍ രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകും. ഇതിന്റെ രൂക്ഷത ഏറിയോ കുറഞ്ഞോ ഇരുന്നാലും ഈ പ്രതിസന്ധികളുണ്ടാവും. അതിലുപരി ആഗോള തലത്തിലെ സാമ്പത്തിക മാന്ദ്യം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ വലിയ സ്വാധീനം ചെലുത്തുമെന്നും അത് വലിയ മാന്ദ്യത്തിലേക്ക് ഇന്ത്യന്‍ വിപണിയെ നയിക്കുമെന്നും ഡ്രെസെ പറഞ്ഞു. ബെല്‍ജിയം വംശജനായ ഡ്രെസെ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ കുറിച്ച് ആഴത്തില്‍ പഠിച്ച വ്യക്തിയാണ്. ഇന്ത്യയിലെ നിര്‍മാണ മേഖലയെ അടക്കം പ്രതിസന്ധി ശക്തമായി ബാധിക്കും. എന്നാല്‍ മെഡിക്കല്‍ കെയര്‍ വിപണി ശക്തമായി വളരുമെന്നും ഡ്രെസെ പറഞ്ഞു.
ഇന്ത്യയിലെ ഭൂരിഭാഗം തൊഴില്‍ മേഖലകളും മാന്ദ്യത്തിന്റെ പിടിയിലേക്ക് വീഴും. ഈ പ്രതിസന്ധിയില്‍ അവര്‍ക്ക് പിടിച്ച് നില്‍ക്കാനാവില്ല. നേരത്തെ തന്നെ തകര്‍ച്ചയില്‍ നില്ക്കുന്ന എങ്ങനെ മുന്നോട്ട് പോകുമെന്ന് പോലും വ്യക്തമല്ല. പഞ്ചറുള്ള സൈക്കിള്‍ പോലെയാണിത്. പ്രതിസന്ധി നിലനില്ക്കുന്നോളം അത് എല്ലാ മേഖലകളിലേക്കും പടരും. ബാങ്കിംഗ് മേഖലയെ വരെ പ്രതിസന്ധി ബാധിക്കും. അതിഥി തൊഴിലാളികള്‍ ലോക്ഡൗണ്‍ പിന്‍വലിക്കുന്നതോടെ സംസ്ഥാനങ്ങളിലേക്ക് ഒഴുകുമെന്ന് ഡ്രെസെ മുന്നറിയിപ്പ് നല്കുന്നു. ഇവര്‍ മറ്റ് സംസ്ഥാനങ്ങളിലേക്ക് ജോലിക്കായി പോകുന്നതിന് കാലതാമസമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനങ്ങളില്‍ ഇവര്‍ക്ക് നല്കാന് തൊഴിലുണ്ടാവില്ല. സ്വന്തമായി ഭൂമിയുള്ളവര്‍ക്ക് ചെറിയ തോതില്‍ കൃഷി നടത്താന്‍ സാധിക്കും. അന്യസംസ്ഥാന തൊഴിലാളികളെ ആശ്രയിച്ച് കഴിയുന്ന മേഖലകളില്‍ തൊഴിലാളി പ്രശ്നങ്ങള്‍ രൂക്ഷമാകും. ആളുകളുടെ കുറവ് നന്നായുണ്ടാവും. ഉത്തരേന്ത്യയില്‍ ഇപ്പോള്‍ തന്നെ ഗോതമ്പ് കൊയ്യാന്‍ തൊഴിലാളികള്‍ ഇല്ലാത്ത അവസ്ഥയാണ്. പൊതുവിതരണ ശൃംഖലയ്ക്കും സാമൂഹിക സുരക്ഷാ പെന്‍ഷനും ശക്തമാക്കേണ്ട സമയാണിതെന്നും ഡ്രെസെ പറഞ്ഞു. നേരത്തെ ഇന്ത്യയുടെ ജിഡിപി രണ്ട് ശതമാനം ഇടിയുമെന്ന് ഫിച്ച് റേറ്റിംഗ്സ് പ്രവചിച്ചിരുന്നു. എഡിബി ഇന്ത്യയുടെ വളര്‍ച്ച നാല് ശതമാനത്തിലേക്ക് താഴുമെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു.
-
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി












Click it and Unblock the Notifications