• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

യംഗ് ആർട്ടിസ്റ്റ്സ് ഓഫ് ദി ഇയർ; കലാമേഖലകളിലെ പ്രതിഭകൾക്ക് പുരസ്കാരം വിതരണം ചെയ്തു

Google Oneindia Malayalam News

സിഫ് (SIFF) യങ് ആര്‍ട്ടിസിന്റിന്റെ പ്രഥമ "യങ് ആര്‍ട്ടിസ്റ്റ് ഓഫ് ദ ഇയര്‍' പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. സെപ്റ്റംബര്‍ 4 ന് നടന്ന വെര്‍ച്വല്‍ പരിപാടിയിലൂടെയായിരുന്നു പുരസ്കാര പ്രഖ്യാപനം. വിജയികളായ തമിഷ് പുലപ്പാടി- ഗിറ്റാർ, അക്ഷിത സിംഗ് ചൗഹാൻ- ഇന്ത്യൻ വോക്കൽ, ജങ്കി ജിവി-ഭരതനാട്യം എന്നിവര്‍ക്ക് സംഗീത -നൃത്ത മേഖലയില്‍ നിന്നുള്ള പ്രമുഖ വ്യക്തിത്വങ്ങളും കലാകാരന്‍മാരും പങ്കെടുത്ത വര്‍ണാഭമായ ചടങ്ങില്‍ പുരസ്കാരങ്ങള്‍ വിതരണം ചെയ്തു. ഒരോ വിജയികള്‍ക്കും ഒരു ലക്ഷം രൂപ ക്യാഷ് പ്രൈസും നല്‍കുന്നു.

ഡോ. എൽ സുബ്രഹ്മണ്യം, നിഖിത ഗാന്ധി, എഹ്സാൻ നൂറാനി, ശൽമാലി ഖോൽഗഡെ, ടെറൻസ് ലൂയിസ്, ശോവന നാരായൺ, ബ്ലാക്ക് ഐസ് ക്രൂ തുടങ്ങിയ പ്രമുഖ വ്യക്തിത്വങ്ങൾ അണിനിരന്ന പുരസ്കാര വിതരണ പരിപാടിയില്‍ ആതിഥേയത്വം വഹിച്ചത് ആദിത്യ നാരായണനായിരുന്നു. പീപ്പിൾസ് ചോയ്സ് വോട്ടിംഗ് പ്ലാറ്റ്ഫോമിന് 22,000 വോട്ടുകളായിരുന്നു ലഭിച്ചത്. ഡ്രംസ് വിഭാഗത്തിൽ ജയ്പൂരിൽ നിന്നുള്ള വിജയിയായ ആത്മിക ഗുപ്തയ്ക്ക് 50000 രൂപ ക്യാഷ് പ്രൈസ് സമ്മാനിച്ചു.

കഴിഞ്ഞ കുറച്ച് മാസങ്ങള്‍കൊണ്ട് ഇന്ത്യയിലെ കലാപ്രേമികൾക്ക് അവരുടെ താൽപ്പര്യ മേഖലകളില്‍ കൂടുതല്‍ മികവ് തെളിയിക്കുന്നതിന് വേണ്ട ഒരു സാഹചര്യം വിജയകരമായ രീതിയില്‍ സൃഷ്ടിക്കാന്‍ സിഫ് യംഗ് ആർട്ടിസ്റ്റിന് കഴിഞ്ഞുവെന്നായിരുന്നു എസ്‌ഐ‌എഫ്‌എഫ് യംഗ് ആർട്ടിസ്റ്റ് 2020-ന്റെ സ്ഥാപകയായ കവിത അയ്യർ പുരസ്കാര വേദിയില്‍ അഭിപ്രായപ്പെട്ടത്. വളരെ മിച്ചതും ബൃഹത്തായതുമായ ഒരു അവസരമാണ് ഇവിടെ സൃഷ്ടിക്കപ്പെട്ടത്.
അവരുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യുന്ന ഒരു പ്ലാറ്റ്ഫോമായി അവരുടെ വളർച്ചാ പ്രക്രിയയുടെ ഭാഗമാകുന്നതിലൂടെ ഞങ്ങള്‍ ലക്ഷ്യം കൈവരിച്ചു. ഫൈനലില്‍ എല്ലാ മത്സരാർത്ഥികളിൽ നിന്നും മികച്ച പ്രകടനങ്ങൾ ഉണ്ടായെന്നും അവര്‍ പറഞ്ഞു.

ഗ്രാൻഡ് ഫിനാലെയിൽ വിവിധ വിഭാഗങ്ങളില്‍ ദേശീയ അടിസ്ഥാനത്തിലുള്ള വിജയികളെ പ്രഖ്യാപിക്കുകയും അവര്‍ക്ക് 25000 രൂപ വീതം ക്യാഷ് പ്രൈസായി നല്‍കുകയും ചെയ്തു.

വിവിധ വിഭാഗത്തിലെ വിജയികള്‍

ഭരതനാട്യം: ജങ്കി ഡിവി, ഉഡുപ്പി- കർണാടക

ബോളിവുഡ്: മാൻസി ധ്രുവ്, രാജ് കോട്ട്-ഗുജറാത്ത്

കര്‍ണാടിക് വയലിന്‍: പിഎസ് നരേന്ദ്രന്‍, ആലപ്പുഴ-കേരളം

കർണാടിക് വോക്കല്‍: ശ്യാം കൃഷ്ണ സതീഷ്, ബാംഗ്ലൂര്‍

കർണാടകി കണ്ടംപററി: വിശാൽ കുമാർ യാദവ്, ഡാര്‍ജിലിങ്-പശ്ചിമ ബംഗാള്‍

ഡ്രംസ്: ടി ആർ നിഖിൽ- ചെന്നൈ

പുല്ലാങ്കുഴൽ: മോഹൻ കൃഷൻ, ഫരീദാബാഗ്-ഹരിയാ

ഗിത്താർ: തമീഷ് പുലപ്പാടി-ബാംഗ്ലൂര്‍

ഹിന്ദുസ്ഥാനി വോക്കൽ: ശ്രേയ വി മൂർത്തി-ബാംഗ്ലൂര്‍

ഹിപ് ഹോപ്പ്: ബീഹാർ, പട്നയിൽ നിന്നുള്ള അമൻ ജയ്സ്വാൾ

ഇന്ത്യൻ വോക്കൽ: മധ്യപ്രദേശിലെ ഉജ്ജയിനിയിൽ നിന്നുള്ള അക്ഷിത സിംഗ് ചൗഹാൻ

കഥക്: മധ്യപ്രദേശിലെ ഉജ്ജയിനിയിൽ നിന്നുള്ള അനന്യ ഗൗർ

മൃദംഗം: കെപിഎസ് കാർത്തികേയ ആദിനാരായണ ശർമ്മ -ആന്ധ്രാപ്രദേശ്

ഒഡീസി: ഒഡീഷയിലെ റൂർക്കലയിൽ നിന്നുള്ള മേഘ്ന മിശ്ര

പിയാനോ/കീബോർഡ്: ഹാസനിൽ നിന്നുള്ള സാത്ത്വിക് ആർ ഭരദ്വാജ്,

കർണാടക സിത്താർ / സരോദ്: കൊൽക്കത്തയിൽ നിന്നുള്ള ആരോന്യ നന്ദൻ

തബല: ഡൽഹിയിൽ നിന്നുള്ള ഉജിത്ത് ഉദയ കുമാർ

വെസ്റ്റേണ്‍ വയലിൻ: ഗോവയിലെ മാർഗാവോ സാൽസെറ്റിൽ നിന്നുള്ള അന്തിയ ഡയസ്

വെസ്റ്റേണ്‍ വോക്കൽ: മണിപ്പൂരിലെ ഇംഫാൽ ഈസ്റ്റിൽ നിന്നുള്ള ഡെയ്‌സുവാംഗ്ലംഗ് കാമി

മികച്ച പ്രതിഭകളെ കണ്ടെത്തുന്നതിനായി നടത്തിയ മത്സരത്തില്‍ രാജ്യത്തുടനീളം നിന്ന് അപേക്ഷകള്‍ ലഭിച്ചു. ലഭിച്ച 12,000 അപേക്ഷകളിൽ നിന്ന് 3 റൗണ്ടുകളിലായി മികച്ച 100 ഫൈനലിസ്റ്റുകളെ തിരഞ്ഞെടുക്കുകയായിരുന്നു. ഇവരുടെ പ്രകടനങ്ങൾ ഒരു പ്രമുഖ ജൂറി പാനലിന്റെ കർശനമായ സ്ക്രീനിംഗിനും മൂല്യനിർണ്ണയ പ്രക്രിയയ്ക്കും വിധേയമാക്കിയായണ് വിജയികളെ പ്രഖ്യാപിച്ചത്. വിജയികൾക്ക് പുറമെ ഫൈനലില്‍ എത്തിയ എല്ലാ മത്സരാര്‍ത്ഥികള്‍ക്കും അവരുടെ കഠിനാധ്വാവും അര്‍പ്പണ ബോധവും കണക്കിലെടുത്ത് 10000 രൂപ ക്യാഷ് പ്രൈസ് നല്‍കുകയം ചെയ്തു.

ഗ്രാമ-നഗര ഭേദമില്ലാതെ എല്ലാ ജനവിഭാഗങ്ങളില്‍ നിന്നും മത്സരത്തിലേക്ക് അപേക്ഷ ലഭിച്ചു. മികച്ച 100 പേർക്ക് പരിശീലനങ്ങള്‍ നൽകുന്നതിലും വിദ്യാർത്ഥികളുടെ മുന്നോട്ടുള്ള യാത്രയിൽ അറിവ് വർദ്ധിപ്പിക്കുന്നതിന് സംഭാവന ചെയ്യുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ചതിനാൽ കേവലം ഒരു മത്സരം എന്നതിന് അപ്പുറത്തേക്ക് എത്തിച്ചേരാന്‍ സിഫ് യംഗ് ആര്‍ട്ടിസ്റ്റിന് സാധിച്ചു. യംഗ് ആർട്ടിസ്റ്റ് അഡ്വാൻസ്ഡ് മെന്റർഷിപ്പ് പ്രോഗ്രാമിന് (YAMP) കീഴിലുള്ള മത്സരത്തിൽ 100 ​​ഫൈനലിസ്റ്റുകൾക്ക് മാസ്റ്റേഴ്സിൽ നിന്ന് മാർഗ്ഗനിർദ്ദേശം ലഭിച്ചു എന്നത് തന്നെയാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം.

2020 ജനുവരിയിലായിരുന്നു 'SIFF യംഗ് ആർട്ടിസ്റ്റ് 2020-21' ദേശീയ അടിസ്ഥാനത്തിലുള്ള മത്സരം ആരംഭിച്ചത്. 25 ലക്ഷം രൂപയുടെ അവാർഡുകളും സ്കോളർഷിപ്പുകളും കൈമാറി രാജ്യത്തെ യുവ പ്രതിഭകളെ പ്രോത്സാഹിപ്പിക്കുക എന്നതാണ് സംഘടന ഇതിലൂടെ ലക്ഷ്യം വെച്ചത്. വോക്കൽ, ഇൻസ്ട്രുമെന്റൽ, ഡാൻസ് എന്നിവയുടെ ക്ലാസിക്കൽ, സമകാലിക രൂപങ്ങളിലായി 20 വ്യത്യസ്ത വിഭാഗങ്ങളിലാണ് മത്സരങ്ങല്‍ സംഘടിപ്പിക്കപ്പെടുന്നത്. ആദ്യ സീസണിൽ ലഭിച്ച മികച്ച പ്രതികരണത്തോടെ, അടുത്ത സീസൺ 2022 ൽ ആരംഭിക്കാൻ SIFF യംഗ് ആർട്ടിസ്റ്റ് പദ്ധതിയിടുന്നതാണ് അധികൃതര്‍ അറിയിക്കുന്നു.

SIFF യംഗ് ആർട്ടിസ്റ്റ് അടുത്തിടെ യംഗ് ആർട്ടിസ്റ്റ് കോഴ്സുകൾ ആരംഭിച്ചു എന്നതും ഈ സമയത്ത് എടുത്ത് പറയേണ്ട കാര്യമാണ്. വിദ്യാർത്ഥികളെ പ്രാക്ടീസ് ചെയ്യുന്ന കലാകാരന്മാരാക്കാൻ പ്രാപ്തരാക്കുകയെന്ന ലക്ഷ്യത്തോടെയുള്ള സമഗ്ര പാഠ്യപദ്ധതിയാണ് സിഫ് വാഗ്ദാനം ചെയ്യുന്നത്. തുടക്കക്കാരിൽ അടിസ്ഥാപരമായ അറിവ് വളർത്തിയെടുക്കുന്നതിനും ഇന്റർമീഡിയറ്റ് ലൈവലിലുള്ള വിദ്യാർത്ഥികളുടെ അവതര ശൈലിയിലും മറ്റ് മേഖലകളിലുമുള്ള കഴിവുകൾ വികസിപ്പിക്കുന്നതിനും മുന്നോട്ടുള്ള ഘട്ടങ്ങളിൽ സർഗാത്മകത വികസിപ്പുക്കുന്നതിനും പഠനം ലക്ഷ്യം വെക്കുന്നു.

പങ്കെടുക്കുന്നവര്‍ക്ക് ഗൈഡഡ് പ്രാക്ടീസ് സെഷനുകൾ, ക്രിയേറ്റീവ് അസൈൻമെന്റുകൾ, ഗ്രൂപ്പുകളിലെ പഠനം, ഒരു മൾട്ടി-ഇയർ പാഠ്യപദ്ധതിയിലെ പ്രകടന സഹകരണ അവസരങ്ങൾ എന്നിവ പിന്തുണയോടെ തത്സമയ ക്ലാസുകൾ വഴി പരിശീലനം നൽകും. വർഷങ്ങളോളം നീണ്ടുനിൽക്കുന്ന എൻഡ്-ടു-എൻഡ് സ്പെഷ്യലൈസിംഗ് പ്രോഗ്രാം ആണ് പഠന മാതൃകയുടെ പ്രത്യേകത. പ്രായോഗിക അറിവ് എന്നതിനോടൊപ്പം തന്നെ പ്രയോഗത്തിലേക്കും ഈ പഠനം ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

പുതുപുത്തന്‍ മേക്കോവറില്‍ ബിഗ് ബോസ് താരം ഡിംപല്‍; ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

യങ് ആര്‍ട്ടിസ്റ്റിന്റെ ഉപദേശക പാനലിൽ മുതിർന്ന കലാകാരന്മാരായ മാധവി മുദ്ഗൽ, നിഖിത ഗാന്ധി, ഡോ.എൻ രാജം (ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയിലെ മുൻ മേധാവി, ഡീൻ), ഡോ. രുദ്രപട്ടണം ത്യാഗരാജൻ, (ജെയിൻ യൂണിവേഴ്സിറ്റിയിലെ കർണാടിക് വോക്കൽ പ്രൊഫസർ) ഉദയ് ഭാവൽക്കർ,( ഐടിസിയുടെ സംഗീത ഗവേഷണ അക്കാദമിയിലെ ഗുരു) എന്നിവര്‍ ഉള്‍പ്പെടുന്നു. വിദഗ്ദരുടെ നിർദ്ദേശങ്ങളും ഉപദേശങ്ങളും ഉൾപ്പെടുത്തിയാണ് SIFF തങ്ങളുടെ സമഗ്രമായ പാഠ്യപദ്ധതി, പെഡഗോഗി, അക്രഡിറ്റേഷൻ എന്നിവ വികസിപ്പിച്ചെടുത്തത്.

cmsvideo
  Health authority collects samples from goat and wild boar in Nipah affected areas
  English summary
  India’s top budding talent across art forms awarded the first title of “Young Artiste of the Year”
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X