കോഴിക്കോട് ഐഐഎമ്മിന്റെ കോഴ്സിലേക്ക് താലിബാന് നേതാക്കള്‍; നടത്തുന്നത് വിദേശകാര്യ മന്ത്രാലയം
കോഴ്സ് ഓണ്‍ലൈന്‍ വഴിയാണ്. അതുകൊണ്ട് അഫ്ഗാന്, തായ്വാന്, മാലി എന്നിവിടങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ അടക്കമുള്ളവര്‍ പങ്കെടുക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇന്നാണ് കോഴ്സ് ആരംഭിക്കുന്നത്.

ദില്ലി: ഇന്ത്യയില്‍ നടക്കുന്ന ചതുര്‍ദിന കോഴ്സില്‍ പങ്കെടുക്കാന്‍ അഫ്ഗാനിസ്ഥാനിലെ താലിബാന് നേതൃത്വത്തില്‍ നിന്ന് നേതാക്കളെത്തും. എന്‍ഡിടിവിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ചതുര്‍ദിന കോഴ്സാണിത്. ഇമ്മര്സിങ് വിത്ത് ഇന്ത്യ തോട്സ് എന്ന പരിപാടിയാണിത്.
കോഴിക്കോട് ഐഎഎം വിദേശകാര്യ മന്ത്രാലയത്തിന്റെ മേല്‍നോട്ടത്തിലാണ് കോഴ്സ് നടത്തുന്നത്. അതേസമയം ഇന്ത്യ, താലിബാന് ഭരണകൂടവുമായി കൂടുതല്‍ അടുക്കുന്നതിന്റെ സൂചനയാണിത്. വിദേശ കാര്യ മന്ത്രാലയം താലിബാന് നേതാക്കളെ കോഴ്സില്‍ പങ്കെടുക്കാന്‍ ക്ഷണിച്ചിട്ടുണ്ട്. ഇതുവരെ താലിബാന് ഭരണകൂടത്തെ ഇന്ത്യ ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ല.
അതേസമയം ഇന്ത്യ അംഗീകരിച്ചിട്ടില്ലെങ്കിലും ഇവരുമായി ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. തന്ത്രപ്രധാന മേഖലയായി അഫ്ഗാനിസ്ഥാനെ ഇന്ത്യ കാണുന്നത് കൊണ്ടാണിത്. കോഴ്സ് ഓണ്‍ലൈന്‍ വഴിയാണ്. അതുകൊണ്ട് അഫ്ഗാന്, തായ്വാന്, മാലി എന്നിവിടങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ അടക്കമുള്ളവര്‍ പങ്കെടുക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ഇന്നാണ് കോഴ്സ് ആരംഭിക്കുന്നത്. നിരവധി രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളും കോഴ്സില്‍ പങ്കെടുക്കാനെത്തും. മാര്‍ച്ച് പതിനേഴിനാണ് കോഴ്സ് അവസാനിക്കുക. ഇന്ത്യന്‍ ടെക്നിക്കല്‍ ആന്‍ഡ് ഇക്കണോമിക് കോഓപ്പറേഷന്‍ പ്രോഗ്രാമിലെ എല്ലാ അംഗങ്ങള്‍ക്കും പങ്കെടുക്കാം.
ഇന്ത്യയുടെ നാനാത്വത്തില്‍ ഏകത്വം വളരെ സങ്കീര്‍ണമായ ഒന്നാണ്. നമുക്ക് അത് ഏറ്റവും മികച്ചതാണെങ്കിലും, പുറം രാജ്യക്കാര്‍ക്ക് അങ്ങനെയല്ല. ഈ കോഴ്സ് നമ്മുടെ സംസ്കാരത്തെ കുറിച്ചും, രാജ്യത്തെ കുറിച്ചും, ആഴത്തിലുള്ള വിവരങ്ങള്‍ വിദേശ രാജ്യങ്ങളിലെ പ്രതിനിധികള്‍ക്ക് സമ്മാനിക്കുന്നതാണ്.
ലുക്കില്‍ ആരും തോറ്റുപോകും, ജപ്പാന് സ്വര്‍ഗ തുല്യം, ട്രിപ്പടിക്കാനാണെങ്കില്‍ ഇന്ന് തന്നെ വിട്ടോളൂ
നമ്മുടെ രാജ്യത്തെ വ്യാപാര അന്തരീക്ഷം എത്രത്തോളം മെച്ചപ്പെട്ടതാണെന്ന് ഇതിലൂടെ അവരെ ബോധ്യപ്പെടുത്താന്‍ സാധിക്കുമെന്നും കോഴ്സിനെ കുറിച്ചുള്ള ലഘുവിവരണത്തില്‍ പറയുന്നുണ്ട്. ഇന്ത്യയുടെ സാമ്പത്തിക അന്തരീക്ഷം, സാംസ്കാരിക പൈതൃകം, സാമൂഹിക സാഹചര്യം എന്നിവയെ കുറിച്ച് അറിയാന്‍ പങ്കെടുക്കുന്നവര്‍ക്ക് അവസരം ലഭിക്കുമെന്നും സംഘാടകര്‍ അറിയിച്ചു.
30 പേര്‍ക്കാണ് പരാമവധി ഈ കോഴ്സില്‍ പങ്കെടുക്കാന്‍ സാധിക്കുക. ഇതില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, ബിസിനസ് മേധാവികള്‍, സംരംഭകര്‍, അടക്കമുള്ളവര്‍ കോഴ്സില്‍ പങ്കെടുക്കും. കാബൂളില്‍ നിന്നുള്ള നിരവധി പേര് കോഴ്സില്‍ പങ്കെടുക്കുമെന്നാണ് എന്‍ഡിടിവി റിപ്പോര്‍ട്ടില്‍ പറയുന്നു.
പരിപാടി ഓണ്‍ലൈന്‍ വഴിയായതിനാല്‍ ഇവര്‍ക്ക് ഇന്ത്യയിലേക്ക് സഞ്ചരിക്കേണ്ടതായും വരില്ല. താലിബാന് നേതാക്കളെ ഒറ്റപ്പെടുത്തുന്നതിനേക്കാള് നല്ലത്, അവരെ കൂടെ നിര്‍ത്തി കാര്യങ്ങള്‍ പഠിപ്പിച്ച് കൊടുക്കുന്നതാണെന്നും സംഘാടകര്‍ സൂചിപ്പിച്ചു. നേരത്തെ പരിപാടിയുടെ സര്‍ക്കുലര്‍ അഫ്ഗാന് ഇന്‍സ്റ്റിറ്റ്യൂട്ട് പങ്കുവെച്ചപ്പോള്‍ വൈറലായിരുന്നു.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications