പഹൽഗാം ആക്രമണത്തിന്റെ തെളിവ് യുഎന്നിന് കൈമാറാൻ ഇന്ത്യ; ആർടിഎഫിനെ നിരോധിക്കണമെന്നും ആവശ്യം
പഹൽഗാം ഭീകരാക്രമണത്തിന്റെ തെളിവ് യുഎന്നിന് കൈമാറാൻ ഇന്ത്യ. ഭീകര സംഘടനകളുടെ ആഗോള പട്ടിക തീരുമാനിക്കുന്ന 1267 ഉപരോധ സമിതിക്കും യുഎന്നിലെ മറ്റ് അംഗരാജ്യങ്ങളും ഈ തെളുവ് കൈമാറും. പഹൽഗാം ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ച ഭീകരസംഘടനയായ ആർടിഎഫിനെ 1267 പ്രകാരം നിരോധിക്കണമെന്നതാണ് ഇന്ത്യയുടെ ആവശ്യം.
നിലവിൽ ഇന്ത്യൻ സംഘം ന്യൂയോർക്കിലുണ്ട്. ഈ സംഘം ഉടൻ തന്നെ 1267 ഉപരോധ സമിതിയുടെ മോണിറ്ററിംഗ് ടീമുമായും യുഎന്നിലെ മറ്റ് രാജ്യങ്ങളുമായും സംവദിക്കും. ഐക്യരാഷ്ട്രസഭയുടെ കൗണ്ടർ ടെററിസം ഓഫീസുമായും (യുഎൻഒസിടി), കൗണ്ടർ ടെററിസം കമ്മിറ്റി എക്സിക്യൂട്ടീവ് ഡയറക്ടറേറ്റുമായും കൂടിക്കാഴ്ച നടത്തും. അതിനിടെ പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് യുഎൻ ജനറൽ സെക്ക്രട്ടറി അന്റോണിയോ ഗുട്ടറസുമായി ചർച്ച നടത്തി. വെടി നിർത്തൽ തുടരുന്നത് സംബന്ധിച്ച് യുഎൻ ജനറൽ സെക്രട്ടറിക്ക് അദ്ദേഹം ഉറപ്പ് നൽകിയെന്നാണ് റിപ്പോർട്ട്.

അതിനിടെ പഹൽഗാം ആക്രമണത്തിന് പിന്നാലെ പാക്കിസ്ഥാനെതിരെ ഇന്ത്യ സ്വീകരിച്ച കടുത്ത നടപടികളിൽ ഇളവ് നൽകണമന്ന അഭ്യർത്ഥന പാക്കിസ്ഥാൻ ഉയർത്തുന്നുണ്ട്. സിന്ധൂ നദീജല കരാർ മരവിപ്പിച്ച നടപടി പുനഃപരിശോധിക്കണമെന്നതാണ് പ്രധാന ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ട് പാക്കിസ്ഥാൻ ജലവിഭവ മന്ത്രാലയം സെക്രട്ടറി സയ്യിദ് അലി മുർതാസ ഇന്ത്യയുടെ ജലശക്തി മന്ത്രാലയം സെക്രട്ടറി ദേബശ്രീ മുഖർജിക്ക് കത്ത് നൽകി. പഹൽഗാം ആക്രമണത്തിൽ പാക്കിസ്ഥാന് ഇന്ത്യ നൽകിയ കനത്ത തിരിച്ചടിയായിരുന്നു അവരുടെ ജീവ നാഡി എന്ന് അറിയപ്പെടുന്ന സിന്ധു നദിയിൽ നിന്നുളള വെള്ളം അനുവദിക്കുന്നത് തടഞ്ഞത്. ഇരുരാജ്യങ്ങളും തമ്മിൽ 64 വര്‍ഷം പഴക്കമുള്ള കരാറാണിത്. കിഴക്കൻ നദികളായ രവി, സത്ലജ്, ബിയാസ് എന്നീ നദികളിലെ ജലം ഇന്ത്യയ്ക്കും പടിഞ്ഞാറൻ നദികളായ സിന്ധു, ചെനാബ്, ഝലം തുടങ്ങിയ നദികളിലെ ജലം പാക്കിസ്ഥാനും നൽകുന്നതായിരുന്നു ഉടമ്പടി. യുദ്ധകാലത്ത് പോലും ഈ കരാർ റദ്ദാക്കാൻ ഇന്ത്യ മുതിർന്നിരുന്നില്ല.
അതേസമയം ഇന്ത്യൻ നടപടിക്കെതിരെ ശക്തമായ ഭാഷയിലാണ് പാക്കിസ്ഥാൻ അന്ന് പ്രതികരിച്ചത്. ഇന്ത്യയുടേത് നിയവിരുദ്ധമാണെന്നാണ് പാക്കിസ്ഥാൻ ആരോപിച്ചു. എന്നാൽ ഇത്തരം ആരോപണങ്ങൾ ഇന്ത്യ തള്ളിയിരുന്നു. നല്ല മനസോടെയും മികച്ച സൗഹൃദം പുലർത്തുക എന്ന ലക്ഷ്യത്തോടൊണ് ഉടമ്പടി തയ്യാറാക്കിയത്. അതുകൊണ്ട് തന്നെയാണ് ഉന്ത്യയ്ക്കെതിരെ പാക്കിസ്ഥാൻ നീങ്ങിയതോടെ കരാർ മരവിപ്ച്ചതെന്നും ഇന്ത്യ വ്യക്തമാക്കിയിരുന്നു. ഭീകരർക്കെതിരെ യാതൊരു നടപടിയും പാക്കിസ്ഥാൻ സ്വീകരിക്കാതത പശ്ചാത്തലത്തിൽ കരാർ റദ്ദാക്കിയത് ഇന്ത്യ പുനഃപരിശോധിച്ചേക്കില്ലെന്നാണ് സൂചന. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇത് സംബന്ധിച്ച് പരോക്ഷമായി പ്രതികരിച്ചിരുന്നു. വെള്ളവും ചോരയും ഒന്നിച്ച് ഒഴുകില്ലെന്നായിരുന്നു രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെ പ്രധാനമന്ത്രി പറഞ്ഞത്.
സിന്ധു നദിയിൽ നിന്നും പോഷക നദികളായ ഝലം ചിനാബ് നദികളിൽ നിന്നും കരാർ പ്രകാരം 80 ശതമാനം വെള്ളം പാക്കിസ്ഥാന് നൽകുന്നത്. പാക്കിസ്ഥാൻ തങ്ങളുടെ കൃഷിയാവശ്യങ്ങൾക്കും കുടിവെള്ളത്തിനുമെല്ലാം സിന്ധു നദിയിൽ നിന്നുള്ള വെള്ളത്തെയാണ് പ്രധാനമായും ആശ്രയിക്കുന്നത്. ഏകദേശം 90 ശതമാനം കൃഷിക്കും ഈ വെള്ളമാണ് ഉപയോഗിക്കുന്നത്. അതുകൊണ്ട് തന്നെ കരാർ മരവിപ്പിച്ച നടപടിയോടെ കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ് പാക്കിസ്ഥാൻ. വെള്ളം കൃത്യമായ അളവിൽ ലഭിച്ചില്ലെങ്കിൽ പഞ്ചാബ്, സിന്ധ് മേഖലകളിലെ കൃഷിക്ക് വെള്ളം തികയാതെ വരും. ഇത് വലിയ കൃഷി നാശത്തിന് തന്നെ കാരണമായേക്കും. അതിനാൽ ഇന്ത്യ കനിഞ്ഞില്ലെങ്കിൽ പാക്കിസ്ഥാൻ കൂടുതൽ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങിയേക്കും.












Click it and Unblock the Notifications