Get Updates
Get notified of breaking news, exclusive insights, and must-see stories!

പാക് വ്യോമതാവളങ്ങള്‍ തകര്‍ക്കാന്‍ ബ്രഹ്‌മോസ് മിസൈലുകള്‍ ഉപയോഗിച്ചു; സ്ഥിരീകരിച്ച് അമിത് ഷാ

ന്യൂഡല്‍ഹി: പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് നടത്തിയ ഓപ്പറേഷന്‍ സിന്ദൂരിനു ശേഷമുള്ള സംഘര്‍ഷത്തില്‍ പാകിസ്ഥാന്‍ വ്യോമതാവളങ്ങള്‍ തകര്‍ക്കാന്‍ തദ്ദേശീയമായി വികസിപ്പിച്ച ബ്രഹ്‌മോസ് മിസൈലുകള്‍ ഉപയോഗിച്ചതായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഗുജറാത്തിലെ അഹമ്മദാബാദില്‍ നടത്തിയ പരിപാടിക്കിടെയാണ് അമിത് ഷാ ഇക്കാര്യം സ്ഥിരീകരിച്ചത്.

ഭീകരതയെക്കുറിച്ചുള്ള പാകിസ്ഥാന്റെ നുണകള്‍ ലോകത്തിന് മുന്നില്‍ തുറന്നുകാട്ടിയത് ഓപ്പറേഷന്‍ സിന്ദൂര്‍ ആണ് എന്നും ചൈനയില്‍ നിന്ന് കടമെടുത്ത പാകിസ്ഥാന്റെ വ്യോമ പ്രതിരോധ സംവിധാനം ഉപയോഗിക്കാതെ കിടന്നുവെന്നും അമിത് ഷാ പറഞ്ഞു. ഇന്ത്യന്‍ വ്യോമസേന പാകിസ്ഥാനിലെ കേന്ദ്രങ്ങളില്‍ കൃത്യവും ആസൂത്രിതവുമായ ആക്രമണമാണ് നടത്തിയത് എന്നും അദ്ദേഹം പറഞ്ഞു.

Amit Shah

'നമ്മുടെ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ബ്രഹ്‌മോസ് (സൂപ്പര്‍സോണിക് ക്രൂയിസ് മിസൈല്‍ സംവിധാനം) പാകിസ്ഥാന്റെ വ്യോമതാവളങ്ങള്‍ നശിപ്പിക്കാന്‍ പ്രവര്‍ത്തിച്ചപ്പോള്‍, ചൈനയില്‍ നിന്ന് കടമെടുത്ത സ്വന്തം വ്യോമ പ്രതിരോധ സംവിധാനം ഉപയോഗിക്കാതെ കിടന്നു. നമ്മുടെ വ്യോമസേന കൃത്യമായ ആക്രമണങ്ങള്‍ നടത്തി, അജയ്യമെന്ന് കരുതപ്പെട്ടിരുന്ന പാകിസ്ഥാനിലെ പല സ്ഥലങ്ങളിലും കനത്ത നാശനഷ്ടങ്ങള്‍ വരുത്തി,' അമിത് ഷാ പറഞ്ഞു.

അതിര്‍ത്തി സുരക്ഷയെക്കുറിച്ച് ചരിത്രം എഴുതുമ്പോള്‍ ഓപ്പറേഷന്‍ സിന്ദൂര്‍ സുവര്‍ണ്ണ ലിപികളില്‍ എഴുതപ്പെടും എന്നും അമിത് ഷാ പറഞ്ഞു. മുന്‍കാലങ്ങളില്‍ സര്‍ജിക്കല്‍ സ്ട്രൈക്കുകളും വ്യോമാക്രമണങ്ങളും പാകിസ്ഥാന്‍ അധിനിവേശ കശ്മീരില്‍ (പിഒകെ) മാത്രമായിരുന്നു നടത്തിയിരുന്നത്. എന്നാല്‍ ഓപ്പറേഷന്‍ സിന്ദൂരിന്റെ കീഴില്‍ ഇന്ത്യ പാകിസ്ഥാന്‍ അതിര്‍ത്തിക്കുള്ളില്‍ 100 കിലോമീറ്റര്‍ ഉള്ളിലേക്ക് നുഴഞ്ഞുകയറി.

അതുവഴി അവിടെയുള്ള തീവ്രവാദികളെയും അവരുടെ കേന്ദ്രങ്ങളെയും ഇല്ലാതാക്കിയെന്നും അമിത് ഷാ പറഞ്ഞു. 'പാകിസ്ഥാന്‍ ലോകത്തോട് മുഴുവന്‍ പറഞ്ഞിരുന്നത് അവിടെ ഒരു ഭീകര പ്രവര്‍ത്തനവും നടക്കുന്നില്ലെന്നായിരുന്നു. ഇന്ത്യ തെറ്റായ പരാതികള്‍ നല്‍കുന്നുണ്ടെന്നും അവര്‍ ആരോപിച്ചു. എന്നാല്‍ ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന പേരില്‍ തീവ്രവാദികളെ മിസൈലുകള്‍ ഉപയോഗിച്ച് വധിച്ചു, പാകിസ്ഥാനെ ലോകത്തിന് മുന്നില്‍ തുറന്നുകാട്ടി,' അമിത് ഷാ പറഞ്ഞു.

അടുത്ത ദിവസം, പാകിസ്ഥാന്‍ സൈന്യത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തീവ്രവാദികളുടെ ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുക്കുകയും പ്രാര്‍ത്ഥനകള്‍ നടത്തുകയും ചെയ്തു. ഇത് പാകിസ്ഥാന്‍ സൈന്യത്തിന്റെയും പാകിസ്ഥാന്റെയും ഭീകരതയുടെയും അവിശുദ്ധ ബന്ധം തുറന്നുകാട്ടി എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പാകിസ്ഥാന്‍ തീവ്രവാദികള്‍ക്കായി താവളങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നുണ്ടെന്ന് ലോകം മുഴുവന്‍ അറിഞ്ഞു എന്നും അദ്ദേഹം പറഞ്ഞു.

25 ഇന്ത്യക്കാരും ഒരു നേപ്പാളി പൗരനും കൊല്ലപ്പെട്ട പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായാണ് ഇന്ത്യന്‍ സായുധ സേന ഓപ്പറേഷന്‍ സിന്ദൂര്‍ ആരംഭിച്ചത്. മേയ് 7 ന് പുലര്‍ച്ചെ പാക് അധീന കശ്മീരിലെയും പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെയും ഭീകര കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തില്‍ സായുധ സേന ഒമ്പത് സ്ഥലങ്ങളിലായി 100 ലധികം ഭീകരരെ വധിച്ചു.

ഈ ഓപ്പറേഷനുകള്‍ പാകിസ്ഥാനിലെയും പാകിസ്ഥാന്‍ അധിനിവേശ കശ്മീരിലെയും തീവ്രവാദ അടിസ്ഥാന സൗകര്യങ്ങള്‍ നശിപ്പിച്ചു. ഇതോടെ മേയ് 10 വരെ പാകിസ്ഥാന്‍ ഇന്ത്യയുടെ സൈനിക കേന്ദ്രങ്ങള്‍ ആക്രമിക്കാന്‍ പലതവണ ശ്രമിച്ചു. പക്ഷേ ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ പാക് ശ്രമങ്ങള്‍ പരാജയപ്പെടുത്തി. ഇരു രാജ്യങ്ങളും തമ്മില്‍ ശത്രുത അവസാനിപ്പിക്കാന്‍ ഒരു ധാരണയിലെത്തുന്നതുവരെ ഇന്ത്യ പാകിസ്ഥാനിലെ നിരവധി സൈനിക താവളങ്ങള്‍ നശിപ്പിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+