കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലേഷ്യയെ പൂട്ടിക്കെട്ടിക്കാന്‍ മോദി സര്‍ക്കാര്‍... പാംമോയില്‍ ഇറക്കുമതി നിര്‍ത്തലാക്കി

Google Oneindia Malayalam News

മുംബൈ: മലേഷ്യക്കെതിരെ നടപടികള്‍ ശക്തമാക്കി മോദി സര്‍ക്കാര്‍. തന്ത്രപ്രധാന വിഷയത്തില്‍ മലേഷ്യ പിന്നില്‍ നിന്ന് കുത്തിയെന്നാണ് പ്രധാനമന്ത്രിയുടെ നിലപാട്. കശ്മീര്‍ വിഷയത്തില്‍ വമ്പന്‍ രാജ്യങ്ങളെല്ലാം വലിയ പിന്തുണയാണ് ഇന്ത്യക്ക് വാഗ്ദാനം ചെയ്തത്. എന്നാല്‍ പാകിസ്താന് ചൈന, തുര്‍ക്കി, മലേഷ്യ എന്നിവരുടെ പിന്തുണ ലഭിച്ചത് ഇന്ത്യക്ക് വലിയ തിരിച്ചടിയായിരുന്നു. ഇതിനുള്ള മറുപടിയാണ് ഇന്ത്യയില്‍ നിന്നുണ്ടാവുന്നത്.

മലേഷ്യയില്‍ നിന്നുള്ള പാമോയില്‍ ഇറക്കുമതിയെ പൂര്‍ണമായും നിര്‍ത്താനാണ് സര്‍ക്കാര്‍ നിര്‍ദേശം. വ്യാപാരികള്‍ ഇത്തരത്തിലുള്ള സൂചനകളും ലഭിച്ച് കഴിഞ്ഞെന്ന് റിപ്പോര്‍ട്ട്. തുര്‍ക്കിക്കെതിരെയും ഇന്ത്യ ചെറിയ തരത്തിലുള്ള ബഹിഷ്‌കരണ തന്ത്രം കൊണ്ടുവരാന്‍ ഒരുങ്ങുന്നുണ്ട്. എന്നാല്‍ ചൈനയെ മെരുക്കാന്‍ സാധിച്ചിട്ടില്ല. ഇന്ത്യ മലേഷ്യയുടെ വലിയ വ്യാപാര പങ്കാളിയാണ്. അവരുടെ സമ്പദ് മേഖലയ്ക്ക് വലിയ പ്രതിസന്ധിയും ഇതോടെ ഉണ്ടാവും.

കശ്മീര്‍ നിലപാടില്‍ മാറ്റമില്ല

കശ്മീര്‍ നിലപാടില്‍ മാറ്റമില്ല

ഇന്ത്യ കശ്മീരില്‍ കടന്നുകയറി പിടിച്ചെടുത്തതാണെന്ന് മലേഷ്യന്‍ പ്രധാനമന്ത്രി മഹാധീര്‍ മുഹമ്മദ് പറഞ്ഞത്. യുഎന്‍ ജനറല്‍ അസംബ്ലിയില്‍ മഹാധീര്‍ നടത്തിയ പ്രസംഗം വലിയ വിവാദമായിരുന്നു. പാകിസ്താനുമായി ചേര്‍ന്ന് ഇന്ത്യ കശ്മീര്‍ പ്രശ്‌നം പരിഹരിക്കാനായിരുന്നു മഹാധീര്‍ ആവശ്യപ്പെട്ടത്. എന്നാല്‍ മലേഷ്യയെ ബോയ്‌ക്കോട്ട് ചെയ്യണമെന്ന് സോഷ്യല്‍ മീഡിയയില്‍ വലിയ പ്രചാരണമുണ്ടായിരുന്നു. ഈ സമ്മര്‍ദം കൂടി കണക്കിലെടുത്താണ് മലേഷ്യയെ പൂട്ടാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്.

പാമോയില്‍ ഇന്ത്യക്ക് വേണ്ട

പാമോയില്‍ ഇന്ത്യക്ക് വേണ്ട

ഇന്ത്യന്‍ റിഫൈനറികള്‍ പാമോയില്‍ വാങ്ങുന്ന നിര്‍ത്തിയിരിക്കുകയാണ്. നവംബര്‍, ഡിസംബര്‍ മാസത്തില്‍ ഇന്ത്യയിലേക്ക് മലേഷ്യയില്‍ നിന്നുള്ള ഇറക്കുമതികള്‍ കുത്തനെ കുറയും. ഇത് മലേഷ്യയുടെ വളര്‍ച്ചാ നിരക്കിനെയും ബാധിക്കും. സര്‍ക്കാരിന്റെ ആദ്യ സമ്മര്‍ദ തന്ത്രമാണിത്. അതേസമയം സര്‍ക്കാര്‍ മലേഷ്യയില്‍ നിന്നുള്ള ഇറക്കുമതി തീരുവ വര്‍ധിപ്പിക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. ഇതാണ് റിഫൈനറികളുടെ പിന്‍മാറ്റത്തിന് കാരണം.

ഇന്ത്യയുടെ വലിയ പങ്കാളി

ഇന്ത്യയുടെ വലിയ പങ്കാളി

പാമോയില്‍ മലേഷ്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഏറ്റവും വലിയ രാജ്യമാണ് ഇന്ത്യ. ഇത് ചരക്കുപട്ടികയിലെ വലിയ പ്രതിസന്ധിയിലേക്ക് മലേഷ്യയെ നയിക്കും. പാമോയില്‍ വിലക്കയറ്റത്തിലേക്ക് ഇത് മലേഷ്യയെ നയിക്കും. സമ്പദ് മേഖലയെ തകിടം മറിക്കുക എന്ന ലക്ഷ്യമാണ് ഇന്ത്യക്കുള്ളത്. അതേസമയം മലേഷ്യയുടെ വീഴ്ച്ച ഇന്തോനേഷ്യയ്ക്ക് വലിയ ഗുണകരമാകും. ഇന്ത്യയിലേക്ക് കുറഞ്ഞ വിലയ്ക്ക് പാമോയില്‍ കയറ്റി അയക്കാന്‍ ഇന്തോനേഷ്യക്ക് സാധിക്കും.

കശ്മീര്‍ പടയൊരുക്കം

കശ്മീര്‍ പടയൊരുക്കം

പാകിസ്താന്‍ തുര്‍ക്കി, മലേഷ്യ, ചൈന എന്നിവരെ മുന്‍നിര്‍ത്തി കശ്മീരില്‍ പടയൊരുക്കം ആരംഭിച്ച് കഴിഞ്ഞു. ഇതിനെ പ്രതിരോധിക്കുകയാണ് ഇന്ത്യയുടെ പ്രധാന ലക്ഷ്യം. കഴിഞ്ഞ ദിവസം ഇമ്രാന്‍ ഖാന്‍ ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനിയെ കണ്ടും കശ്മീര്‍ വിഷയം ഉന്നയിച്ചിരുന്നു. അതേസമയം മലേഷ്യ ഇന്ത്യയുടെ വരുതിയില്‍ വന്നാല്‍ അത് ഇന്ത്യക്ക് നേട്ടമാകും. മുസ്ലീം രാജ്യമെന്ന നിലയില്‍ അത് ആഗോള തലത്തിലും ഇന്ത്യക്ക് ഗുണം ചെയ്യും.

മുംബൈ കൈയ്യൊഴിയുന്നു

മുംബൈ കൈയ്യൊഴിയുന്നു

മുംബൈയിലെ വ്യാപാര കേന്ദ്രങ്ങള്‍ മലേഷ്യയെ ബഹിഷ്‌കരിച്ച് തുടങ്ങിയിട്ടുണ്ട്. 5000 ടണ്‍ പാമോയിലിന്റെ വ്യാപാരം മുംബൈ പ്രമുഖ വ്യാപാര കേന്ദ്രം അവസാനിപ്പിച്ചിരിക്കുകയാണ്. നേരത്തെ ഇത് ഇറക്കുമതി ചെയ്യാന്‍ കരാറായിരുന്നു. എന്നാല്‍ അവസാന നിമിഷം സര്‍ക്കാരില്‍ നിന്ന് സമ്മര്‍ദം ഉയര്‍ന്നതിനെ തുടര്‍ന്നാണ് ഉപേക്ഷിച്ചത്. മലേഷ്യയുമായുള്ള വ്യാപാരത്തില്‍ വ്യക്തത വേണമെന്ന് മുംബൈയിലെ വ്യാപാര കേന്ദ്രങ്ങള്‍ പറഞ്ഞു. അതേസമയം മലേഷ്യ എത്രയും പെട്ടെന്ന് ഇന്ത്യന്‍ സര്‍ക്കാരുമായി ബന്ധപ്പെടുമെന്ന സൂചനയാണ് മഹാധീറും നല്‍കുന്നത്.

വിപണിയിലും തകര്‍ച്ച

വിപണിയിലും തകര്‍ച്ച

മലേഷ്യന്‍ പാമോയിലിന്റെ ഓഹരി വിപണി തകര്‍ന്ന് തരിപ്പണമായിരിക്കുകയാണ്. തുടര്‍ച്ചയായ രരണ്ടാം ദിവസമാണ് വിപണി തകര്‍ന്നിരിക്കുന്നത്. വര്‍ഷത്തില്‍ 9 മില്യണ്‍ ടണ്‍ പാമോയില്‍ മലേഷ്യയില്‍ നിന്ന് ഇന്ത്യ വാങ്ങുന്നുണ്ട്. ഇത് ഇനി ഇന്തോനേഷ്യക്ക് സ്വന്തമാകും. ഈ വര്‍ഷത്തിലെ ആദ്യ 9 മാസങ്ങളില്‍ 3.9 മില്യണ്‍ പാമോയിലാണ് ഇന്ത്യ വാങ്ങിയിരിക്കുന്നത്. മലേഷ്യയുമായി 15 മില്യണിന്റെ വ്യാപാര ഇടപാടുകള്‍ ഇന്ത്യ നടത്തുന്നുണ്ട്. ഇന്ത്യയുമായുള്ള വ്യാപാര ബന്ധത്തെ സൂക്ഷമമായി പരിശോധിക്കുകയാണെന്ന് മഹാധീര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

കശ്മീരില്‍ തിരിഞ്ഞുകൊത്തി മലേഷ്യ.... ആ മനോഭാവം വിടണം, പൊങ്കാലയിട്ട സോഷ്യല്‍ മീഡിയകശ്മീരില്‍ തിരിഞ്ഞുകൊത്തി മലേഷ്യ.... ആ മനോഭാവം വിടണം, പൊങ്കാലയിട്ട സോഷ്യല്‍ മീഡിയ

English summary
india buyers slash malaysian palm oil purchases
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X