കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യന്‍ മുസ്ലിങ്ങള്‍ രാജ്യസ്‌നേഹികളാണെന്ന് രാജ്‌നാഥ് സിങ്

  • By Mithra Nair
Google Oneindia Malayalam News

ജയ്പുര്‍: ഇന്ത്യയിലെ മുസ്ലിംകള്‍ രാജ്യസ്‌നേഹികളാണെന്ന് ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്. മൗലികവാദ ആശയങ്ങളില്‍നിന്ന് അകന്നുനില്‍ക്കുന്നവരാണവര്‍. തീവ്രവാദം അവര്‍ക്ക് അന്യമാണെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.

ലോകമെങ്ങും ഭീഷണിയായി മാറിയിട്ടുള്ള ഇസ്‌ലാമിക് സ്‌റ്റേറ്റ് ഭീകരര്‍ക്ക് ഇന്ത്യന്‍ യുവത്വത്തില്‍ സ്വാധീനം ചെലുത്തുന്നതിന് ഇതുവരെ സാധിച്ചിട്ടില്ല. വിരലില്‍ എണ്ണാവുന്നവര്‍ മാത്രമാണ് ഇന്ത്യയില്‍ നിന്ന് ഇതുവരെ ഐഎസില്‍ ചേര്‍ന്നിട്ടുള്ളത്. വീട്ടുകാരുടെ ശ്രമഫലമായി അവര്‍ തിരിച്ചുവരുന്നുണ്ട്. ഇന്ത്യന്‍ ദേശീയതയുമായി അവര്‍ അത്രത്തോളം അടുത്തു നില്‍ക്കുന്നതിനാലാണിതെന്നും രാജ്‌നാഥ് സിങ് പറഞ്ഞു. രാജ്യാന്തര ഭീകരവാദ വിരുദ്ധ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

1-x19-1426743941-rajnath-jpg-pagespeed-ic-o6vha2ynho.jpg -Properties

ഇന്ത്യയില്‍ നടക്കുന്ന ഒട്ടുമിക്ക ഭീകരവാദ പ്രവര്‍ത്തനങ്ങളുടെയും ഉറവിടം അതിര്‍ത്തിക്കപ്പുറമാണ്. ഭീകരവാദത്തിന്റെ പേരില്‍ സ്വയം വില കൊടുക്കേണ്ടിവന്നിട്ടും പാക്കിസ്ഥാന്‍ അതില്‍നിന്നു പാഠം പഠിക്കുന്നില്ല എന്നത് നിര്‍ഭാഗ്യകരമാണ്. ഭീകരവാദത്തില്‍ നല്ലതും ചീത്തയുമില്ല എന്ന് ആ രാജ്യവും കൂട്ടാളികളും മനസ്സിലാക്കുന്നില്ലെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു.

പാക്കിസ്ഥാന്‍ ഭീകരതയെ പിന്തുണയ്ക്കുന്നതു നിര്‍ത്തിയാല്‍ തെക്കന്‍ ഏഷ്യയിലെ സ്ഥിതി ഏറെ മെച്ചപ്പെടുമെന്നും ആഭ്യന്തര മന്ത്രി കൂട്ടിച്ചേര്‍ത്തു.

English summary
Home Minister Rajnath Singh on Thursday said the failure of Islamic State (IS) to attract Indian Muslims was due to their complete integration into the mainstream.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X