ഏദന്‍ ഉള്‍ക്കടലില്‍ കപ്പലിനെതിരെ ഡ്രോണ്‍ ആക്രമണം; ഇന്ത്യക്കാര്‍ അടക്കമുള്ളവരെ നാവികസേന രക്ഷപ്പെടുത്തി
ഏദന്‍ ഉള്‍ക്കടലില്‍ ഡ്രോണ്‍ ആക്രമണത്തിനിരയായ വ്യാപാരക്കപ്പലിലെ 13 ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള 23 പേരെ ഇന്ത്യന്‍ നാവികസേന രക്ഷപ്പെടുത്തി. മാര്‍ച്ച് 4 ന് ഡ്രോണ്‍ ആക്രമണത്തെ തുടര്‍ന്ന് ലൈബീരിയന്‍ പതാകയുള്ള വാണിജ്യ കപ്പലായ MSCSkyII അഗ്നിക്കിരയായതായി നാവികസേന പ്രസ്താവനയില്‍ പറഞ്ഞു. സമുദ്ര സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായി മേഖലയില്‍ വിന്യസിച്ചിരിക്കുന്ന ഐഎന്‍എസ് കൊല്‍ക്കത്തയാണ് കപ്പലിലുള്ളവരെ രക്ഷപ്പെടുത്തിയത്.
'ഐഎന്‍എസ് കൊല്‍ക്കത്തയില്‍ നിന്നുള്ള 12 പേരടങ്ങുന്ന ഒരു പ്രത്യേക അഗ്നിശമന സംഘം മാര്‍ച്ച് 5 ന് അതിരാവിലെ തീ അണയ്ക്കാനുള്ള ശ്രമങ്ങളില്‍ സഹായിക്കാനായി പുറപ്പെട്ടു. ശേഷിക്കുന്ന അപകടസാധ്യതകള്‍ വിലയിരുത്തുന്നതിനുള്ള സഹായം നല്‍കുന്നതിനായി ഒരു സ്പെഷ്യലിസ്റ്റ് എക്സ്പ്ലോസീവ് ഓര്‍ഡനന്‍സ് ഡിസ്പോസല്‍ (ഇഒഡി) ടീമും കപ്പലില്‍ കയറി,' പ്രസ്താവനയില്‍ നാവികസേന പറഞ്ഞു.

ചെങ്കടലിലെ വിവിധ വാണിജ്യ കപ്പലുകള്‍ക്ക് നേരെ ഹൂതി തീവ്രവാദികള്‍ നടത്തിയ ആക്രമണത്തെക്കുറിച്ചുള്ള ആഗോള ആശങ്കകള്‍ക്കിടയിലാണ് പുതിയ സംഭവം. ഏദനില്‍ നിന്ന് ഏകദേശം 90 നോട്ടിക്കല്‍ മൈല്‍ തെക്കുകിഴക്കായി സഞ്ചരിക്കുന്നതിനിടെയായിരുന്നു കപ്പലിനെതിരായ ആക്രമണം. 'ഡ്രോണ്‍ / മിസൈല്‍ ആക്രമണം കാരണം തീപിടുത്തമുണ്ടായതായി നാവികസേന അറിയിച്ചു.
ഗള്‍ഫ് ഓഫ് ഏദനില്‍ ലൈബീരിയന്‍ പതാക ഘടിപ്പിച്ച സ്വിറ്റ്സര്‍ലന്‍ഡിന്റെ ഉടമസ്ഥതയിലുള്ള കണ്ടെയ്നര്‍ കപ്പല്‍ ആക്രമണം നടത്തിയതായി ഹൂതി തീവ്രവാദികള്‍ അവകാശപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് നാവിക സേനയുടെ പ്രസ്താവന. ഗാസയില്‍ ഇസ്രയേലിനെതിരെ യുദ്ധം നടത്തുന്ന ഹമാസിനെ പിന്തുണച്ച് ഹൂതികള്‍ നവംബര്‍ പകുതി മുതല്‍ തെക്കന്‍ ചെങ്കടലിലും പരിസരത്തും വ്യാപാരികളുടെയും സൈനികരുടെയും കപ്പലുകള്‍ക്ക് നേരെ ആക്രമണം നടത്തിവരികയാണ്.
ഇസ്രായേല്‍ യുദ്ധം അവസാനിപ്പിക്കുന്നത് വരെ കപ്പലുകള്‍ തര്‍ക്കുന്നതില്‍ നിന്ന് പിന്നോട്ട് പോകില്ലെന്നാണ് സംഘം അറിയിച്ചിരിക്കുന്നത്. ഈ ആക്രമണങ്ങള്‍ വ്യാപാര കപ്പലുകള്‍ക്ക് ആയിരക്കണക്കിന് മൈലുകള്‍ വഴിതിരിച്ചുവിടാന്‍ കാരണമായി. പല വാണിജ്യ കപ്പലുകളും ചെങ്കടല്‍, സൂയസ് കനാല്‍ എന്നിവയിലൂടെ സഞ്ചരിക്കുന്നതിന് പകരം ദക്ഷിണാഫ്രിക്കയ്ക്ക് ചുറ്റും സഞ്ചരിക്കുകയാണ്.
ഇത് ചരക്ക് നിരക്ക് കുതിച്ചുയരുന്നതിനും കാരണമായിട്ടുണ്ട്. കഴിഞ്ഞ ഏതാനും ആഴ്ചകളായി ഇത്തരം ആക്രമണങ്ങളെത്തുടര്‍ന്ന് പടിഞ്ഞാറന്‍ ഇന്ത്യന്‍ മഹാസമുദ്രത്തിലെ നിരവധി വ്യാപാര കപ്പലുകള്‍ക്ക് ഇന്ത്യന്‍ നാവികസേന സഹായം നല്‍കിയിട്ടുണ്ട്. ചെങ്കടല്‍ മേഖലയിലെ സംഘര്‍ഷങ്ങളും സുരക്ഷാ ആശങ്കകളും രൂക്ഷമായ സാഹചര്യത്തില്‍, ഇന്ത്യയുടെ സമുദ്ര താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി നാവികസേന നിര്‍ണായകമായ നിരവധി നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്.
-
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു -
13000 രൂപയുടെ ഇടിവില്‍ സ്വര്‍ണം.. വെള്ളിയ്ക്ക് കുറഞ്ഞത് 32000 രൂപ! അടുത്ത ആഴ്ചയിലും വില കുറയും?












Click it and Unblock the Notifications