സ്റ്റാർലൈനർ പേടകം ബഹിരാകാശ നിലയത്തിലെത്തി; നൃത്തം ചെയ്ത് സുനിത വില്യംസ്
വാഷിംഗ്ടൺ: യു എസ് ബഹിരാകാശ യാത്രികരായ ഇന്ത്യൻ വംശജ സുനിത വില്യംസിനെയും ബുച്ച് വിൽമോറിനെയും വഹിച്ചുള്ള ബോയിംഗ് സ്റ്റാർലൈനർ പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ സുരക്ഷിതമായി എത്തി. വ്യാഴാഴ്ചയാണ് പേടകം നിലയുമായി ബന്ധിപ്പിച്ചത്. സ്റ്റാർലൈനർ പേടകത്തിന്റെ മനുഷ്യരെ വഹിച്ചുള്ള ആദ്യ ദൗത്യമായിരുന്നു ഇത്. സ്റ്റാർലൈനർ പേടകത്തിൽ യാത്ര ചെയ്ത ആദ്യ വനിതാ എന്ന നേട്ടവും ഒരു പുതിയ ബഹിരാകാശ പേടകത്തിന്റെ ആദ്യ പരീക്ഷണം നടത്തുന്ന വനിതയെന്ന നേട്ടവും സുനിത സ്വന്തമാക്കി.
സുനിതാ വില്യംസിന്റെ മൂന്നാം ബഹിരാകാശ ദൗത്യമാണ്. സ്റ്റാർലൈനർ പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ സുരക്ഷിതമായി എത്തിയതിന് പിന്നാലെ സുനിത ആഹ്ലാദത്തോടെ നൃത്തം ചെയ്യുന്ന വീഡിയോ പുറത്തുവന്നിരുന്നു. ഏറെ സന്തോഷത്തിലായിരുന്നു സുനിത.

നിലയത്തിൽ ഉണ്ടായിരുന്നു ഏഴ് ബഹിരാകാശ സഞ്ചാരികളും ഇരുവരേയും ആലിംഗനം ചെയ്താണ് സ്വീകരിച്ചത്. നിലയത്തിലേക്ക് വരുന്ന സഞ്ചാരികളെ സ്വീകരിക്കുന്നതിനായി മണിമുഴക്കുന്ന ഒരു പതിവുണ്ട്. ഇതിന് പിന്നാലെയാണ് ഇരുവരും നിലയത്തിലേക്ക് പ്രവേശിച്ചത്. സ്വീകരണത്തിൽ നന്ദി അറിയിച്ച സുനതി വില്യംസ് ക്രൂ അംഗങ്ങൾ തന്റെ മറ്റാെരു കുടുംബമാണെന്ന് പറഞ്ഞു.
ഫ്ലോറിഡയിലെ കേപ്പ് കനവരൽ സ്പേസ് ഫോഴ്സ് സ്റ്റേഷനിൽ നിന്ന് വിക്ഷേപിച്ച് 26 മണിക്കൂറുകൾക്ക് ശേഷമാണ് പേടകം നിലയത്തിലേക്ക് എത്തിയത്. സ്റ്റാർ ലൈനർ പേടകത്തിന്റെ പ്രവർത്തന ക്ഷമത വിലയിരുത്തുകയാണ് ദൗത്യത്തിന്റെ ലക്ഷ്യം നിലയത്തിലേക്ക് സ്വയം ഗതി നിർണയം നടത്തി സഞ്ചരിക്കാനുള്ള പേടകത്തിനുള്ള ശേഷി ഇരുവരും വിലയിരുത്തി. ഇതിന് പുറമെ സഞ്ചാരികൾ പേടകം സ്വയം നിയന്ത്രിക്കുന്ന സംവിധാനവും ഇവർ പരിശോധിച്ചു.
നേരിയ ഹീലിയം ചോർച്ചയെ തുടർന്ന് പേടകം നിലയവുമായി ബന്ധിപ്പിക്കുന്നത് ഒരു മണിക്കൂറോളം വൈകിയിരുന്നു. സുക്ഷാ പ്രശ്നം ഇല്ലെന്നും തകരാർ പരിഹരിച്ചതായും നാസ അറിയിച്ചു. രണ്ട് ഹീലിയം വൾവുകൾ അടച്ചാണ് തകരാർ പരിഹരിച്ചത്. നേരത്തേ,വിക്ഷേപണ വാഹനത്തിൽ തകരാർ കണ്ടെത്തിയതോടെ രണ്ട് തവണം വിക്ഷേപം മാറ്റിവെച്ചിരുന്നു,
ഒരാഴ്ചയോളം ബഹിരാകാശത്ത് തങ്ങുന്ന ഇരുവരും വിവധ ഗവേഷണങ്ങളിൽ സഹായികലാവും. ഭൂമിയിലേക്ക് തിരിച്ചിറങ്ങുന്ന സ്റ്റാർ ലൈനർ പേടകം കരയിലാണ് ഇറങ്ങുക. ദൗത്യം വിജയമാകുന്നതോടെ സ്പേസ് എക്സിന്റെ ഡ്രാഗൺ ക്രൂ മോഡ്യൂളിന് പുറമെ ബഹിരാകാശ യാത്രക്കായി നാസയ്ക്ക് മറ്റൊരു പേടകം കൂടി ലഭിക്കും.












Click it and Unblock the Notifications