ഫൈസര്‍, മോഡേണ വാക്‌സിനുകളേക്കാള്‍ ഫലപ്രദം ഇന്ത്യന്‍ വാക്‌സിനുകള്‍; അഡാര്‍ പൂനെവാല
ന്യൂദല്‍ഹി: ലോകത്തെ കൊവിഡ് വാക്‌സിനുകളില്‍ രാജ്യത്തെ കൊവിഡ് വാക്‌സിനുകളാണ് മികച്ചതെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (എസ് ഐ ഐ) സി ഇ ഒ അഡാര്‍ പൂനെവാല. ഫൈസര്‍, മോഡേണ തുടങ്ങിയ വാക്സിനുകളേക്കാള്‍ കൊറോണ വൈറസ് അണുബാധയ്ക്കെതിരെ ഇന്ത്യയില്‍ നിര്‍മ്മിച്ച കൊവിഡ് -19 വാക്സിനുകള്‍ കൂടുതല്‍ സംരക്ഷണം നല്‍കിയിട്ടുണ്ടെന്ന് അഡാര്‍ പൂനെവാല അവകാശപ്പെട്ടു.
ഫൈസര്‍, മോഡേണ തുടങ്ങിയ എം ആര്‍ എന്‍ എ വാക്‌സിനുകളേക്കാള്‍ ഇന്ത്യയില്‍ നിര്‍മ്മിച്ച കൊവിഡ് -19 വാക്‌സിനുകള്‍ രോഗത്തിനെതിരെ കൂടുതല്‍ സംരക്ഷണം നല്‍കുന്നുണ്ടെന്ന് അഡാര്‍ പൂനെവാല വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐയോട് പറഞ്ഞു. ഫൈസര്‍, മോഡേണ പോലുള്ള വാക്‌സിനുകള്‍ ഇന്ത്യയില്‍ അവതരിപ്പിക്കാത്തത് നല്ലതാണ്, കാരണം യു എസ് പോലുള്ള രാജ്യങ്ങളില്‍ ആളുകള്‍ രണ്ടാമത്തെയും മൂന്നാമത്തെയും ബൂസ്റ്റര്‍ ഡോസ് എടുത്തിട്ടുണ്ട് എന്ന് അദ്ദേഹം പറയുന്നു.

എന്നിട്ടും പലരും ഇപ്പോഴും രോഗബാധിതരാകുന്നു. എന്നാല്‍ ഇന്ത്യയില്‍, ഞങ്ങളുടെ വാക്‌സിനുകള്‍ നല്ല സംരക്ഷണം നല്‍കുന്നു, അഡാര്‍ പൂനെവാല അവകാശപ്പെട്ടു. ഇന്ത്യ ഇതുവരെ 80 ലധികം രാജ്യങ്ങളിലേക്ക് കോവിഷീല്‍ഡ് വാക്‌സിന്‍ കയറ്റുമതി ചെയ്തിട്ടുണ്ടെന്ന് എസ് ഐ ഐ സി ഇ ഒ പറഞ്ഞു. 80-ലധികം രാജ്യങ്ങളിലേക്ക് 10 കോടി ഡോസ് കോവിഷീല്‍ഡ് കയറ്റുമതി ചെയ്തിട്ടുണ്ട്. ഇപ്പോള്‍, കേസുകള്‍ കുറയുന്നതിനാല്‍ കോവിഡ് വാക്സിന്റെ ആവശ്യം കുറഞ്ഞു,' അഡാര്‍ പൂനെവാല കൂട്ടിച്ചേര്‍ത്തു.
ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരുമായി കൂടിയാലോചിച്ച ശേഷം സ്വകാര്യ ആശുപത്രികളിലെ കോവിഡ് -19 വാക്‌സിന്റെ വില 600 രൂപയില്‍ നിന്ന് 225 രൂപയായി കുറയ്ക്കാന്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് തീരുമാനിച്ചതായി അഡാര്‍ പൂനെവാല കഴിഞ്ഞ ആഴ്ച ഒരു ട്വീറ്റില്‍ പറഞ്ഞിരുന്നു. ഏപ്രില്‍ 10 മുതല്‍ 18 വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കും കോവിഡ് -19 വാക്‌സിനുകളുടെ മുന്‍കരുതല്‍ ഡോസുകള്‍ സ്വകാര്യ വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ ലഭ്യമാകുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വില കുറച്ചു എന്ന കാര്യം അഡാര്‍ പൂനെവാല അറിയിച്ചത്.
ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 15 ലക്ഷത്തിലധികം വാക്സിന്‍ ഡോസുകള്‍ നല്‍കിയിട്ടുണ്ട്. അതില്‍ 17,000-ത്തിലധികം 60 വയസ്സിന് താഴെയുള്ള മുതിര്‍ന്നവര്‍ക്കുള്ള ബൂസ്റ്റര്‍ ഡോസുകളാണ്. രാജ്യ വ്യാപകമായി വാക്സിനേഷന്‍ ഡ്രൈവിന് കീഴില്‍ ഇതുവരെ 186.07 കോടി വാക്സിന്‍ ഡോസുകള്‍ നല്‍കിയിട്ടുണ്ട് എന്നാണ് ആരോഗ്യ മന്ത്രാലയം പറയുന്നത്.












Click it and Unblock the Notifications