കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യക്കാര്‍ അടുത്ത വര്‍ഷം ബഹിരാകാശത്തെത്തും... ഗഗന്‍യാന്‍ ഒരുങ്ങുന്നു, മന്ത്രി പറയുന്നത് ഇങ്ങനെ

Google Oneindia Malayalam News

ദില്ലി: ഇന്ത്യക്കാര്‍ അടുത്ത വര്‍ഷം ബഹിരാകാശത്ത് എത്തുമെന്ന് ശാസ്ത്രസാങ്കേത വകുപ്പ് മന്ത്രി ജിതേന്ദ്ര സിംഗ്. ഇത്രയും കാലം മറ്റ് രാജ്യങ്ങള്‍ ചെയ്യുന്നത് നോക്കി നിന്നിരുന്ന ഇന്ത്യ ബഹിരാകാശ മേഖലയില്‍ വന്‍ കുതിപ്പിനാണ് ഒരുങ്ങുന്നത്. ഇന്ത്യയുടെ ആദ്യത്തെ മനുഷ്യനെ വഹിച്ച് കൊണ്ടുള്ള ബഹിരാകാശ പദ്ധതിയായ ഗഗന്‍യാനിനായുള്ള മുന്നൊരുക്കങ്ങള്‍ എല്ലാ പൂര്‍ത്തിയായതായി മന്ത്രി പറഞ്ഞു. അടുത്ത വര്‍ഷം മുതല്‍ ഇതോടെ ഇന്ത്യക്കാര്‍ക്ക് ബഹിരാകാശത്ത് എത്താനാവുമെന്ന് മന്ത്രി ജിതേന്ദ്ര സിംഗ് വ്യക്തമാക്കി. അതേസമയം ഈ മിഷന്റെ ട്രയല്‍ റണ്‍ ഈ വര്‍ഷം അവസാനം നടക്കുമെന്നും മന്ത്രി പറയുന്നു.

മഹാരാഷ്ട്രയില്‍ സഖ്യം പൊളിഞ്ഞിട്ടില്ല.... ബിജെപി കരുതിയിരിക്കണം, ശരത് പവാര്‍ പറയുന്നത് ഇങ്ങനെമഹാരാഷ്ട്രയില്‍ സഖ്യം പൊളിഞ്ഞിട്ടില്ല.... ബിജെപി കരുതിയിരിക്കണം, ശരത് പവാര്‍ പറയുന്നത് ഇങ്ങനെ

1

ഇന്ത്യക്കാരായ ഒന്നോ രണ്ടോ ആളുകള്‍ ബഹിരാകാശത്തേക്ക് പോകുമെന്ന് മന്ത്രി പറയുന്നു. ഗഗന്‍യാന്‍ അതിനായി സജ്ജമായി കഴിഞ്ഞു. എല്ലാ മുന്നൊരുക്കങ്ങളും പൂര്‍ത്തിയായി. ഈ വര്‍ഷം അവസാനത്തോടെ പരീക്ഷണാര്‍ത്ഥത്തില്‍ മിഷന്‍ നടത്തും. അതിന് ശേഷമായിരിക്കും യഥാര്‍ത്ഥ മിഷന്‍ നടത്തുക. ആദ്യത്തെ ട്രയലില്‍ മനുഷ്യര്‍ ആരുമുണ്ടാവില്ല. കാലിയായ വാഹനമാണ് അയക്കുക. രണ്ടാമത്തെ ട്രയലില്‍ ഒരു വനിതാ റോബോട്ട് ഉണ്ടാവും. ഇതൊരു ബഹിരാകാഷ ശാസ്ത്രജ്ഞ കൂടിയായിരിക്കും. വയോമിത്ര എന്നാണ് ഈ റോബോട്ടിന്റെ പേരെന്നും മന്ത്രി ജിതേന്ദ്ര സിംഗ് പറഞ്ഞു.

ആദ്യത്തെ രണ്ട് മിഷനുകളിലെ ഫലത്തെ അടിസ്ഥാനമാക്കിയാണ് ഇന്ത്യന്‍ ബഹിരാകാശ ശാസ്ത്രജ്ഞര്‍ മൂന്നാമത്തെ മിഷനായി പോവുക. കഴിഞ്ഞ വര്‍ഷം ഇതേ കാര്യവുമായി ബന്ധപ്പെട്ട് രാജ്യസഭയില്‍ ഉയര്‍ന്ന ചോദ്യത്തിനും മന്ത്രി മറുപടി നല്‍കിയിരുന്നു. ഈ ബഹിരാകാശ യാത്രയോടെ മനുഷ്യരെ വെച്ച് സ്‌പേസ് ഫ്‌ളൈറ്റ് മിഷന്‍ നടത്തിയ ലോകത്തെ നാലാമത്തെ രാഷ്ട്രമായി ഇന്ത്യ മാറും. അമേരിക്ക, റഷ്യ, ചൈന എന്നിവരാണ് ഇത്തരം മിഷന്‍ മുമ്പ് ചെയ്തിട്ടുള്ളതെന്നും മന്ത്രി പറഞ്ഞിരുന്നു. വയോമിത്ര ഐഎസ്ആര്‍ഒ വികസിപ്പിച്ചെടുത്ത റോബോട്ടാണ്. ആദ്യ പരീക്ഷണം ഈ വര്‍ഷത്തിന്റെ രണ്ടാം പകുതിയിലുണ്ടാവും. രണ്ടാം പരീക്ഷണമാണ് വര്‍ഷാവസാനം നടക്കുകയെന്നും മന്ത്രി പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ 2018ലെ സ്വാതന്ത്ര്യ ദിനത്തില്‍ ബഹിരാകാശത്ത് ഇന്ത്യക്കാരന്‍ പോകുന്നതിനെ കുറിച്ച് പറഞ്ഞിരുന്നു. 2022ല്‍ ബഹിരാകാശത്തേക്ക് ഇന്ത്യന്‍ വംശജര്‍ കുതിക്കുമെന്നായിരുന്നു മോദി പറഞ്ഞത്. കൊവിഡ് കാരണമാണ് ഇത് അടുത്ത വര്‍ഷത്തേക്ക് നീണ്ടതെന്നും മന്ത്രി ജിതേന്ദ്ര സിംഗ് പറഞ്ഞു. എന്നാല്‍ ഇപ്പോള്‍ എല്ലാം കൃത്യമായി നടക്കുന്നുണ്ട്. 2023ല്‍ ഈ മിഷന്‍ നമ്മള്‍ പൂര്‍ത്തീകരിക്കും. നമുക്കും മനുഷ്യരെ ബഹിരാകാശത്തെത്തിക്കാന്‍ സാധിക്കുമെന്ന് കാണിക്കാനാണിത്. ഐഎസ്ആര്‍ഒ ഇതുവരെ ചെയ്തതില്‍ വെച്ച് ഏറ്റവും അഭിമാനാര്‍ഹമായ പദ്ധതിയാണ് ഇതെന്നും മന്ത്രി വ്യക്തമാക്കി.

ഗുജറാത്തില്‍ പുതിയ നേതാക്കളെത്തി, ഹര്‍ദിക് പോയാല്‍ പകരക്കാര്‍, കോണ്‍ഗ്രസ് പ്ലാന്‍ ഇങ്ങനെഗുജറാത്തില്‍ പുതിയ നേതാക്കളെത്തി, ഹര്‍ദിക് പോയാല്‍ പകരക്കാര്‍, കോണ്‍ഗ്രസ് പ്ലാന്‍ ഇങ്ങനെ

Recommended Video

cmsvideo
കോണ്‍ഗ്രസിന്റെ ഒരു വിധി, പ്രതിപക്ഷ നേതാവടക്കം ബിജെപിയിലേക്ക്‌ | *Politics

English summary
indians will go to space next year, gaganyan mission is ready says union minister
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X