കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ദിര അമ്മ കാന്റീനുമായി സംസ്ഥാന സര്‍ക്കാര്‍

  • By Anwar Sadath
Google Oneindia Malayalam News

ഡെറാഡൂണ്‍: തമിഴ്‌നാട്ടിലെ ജയലളിത സര്‍ക്കാര്‍ വിജയകരമായി നടപ്പിലാക്കിയ അമ്മ കാന്റീനുകളുടെ മാതൃകയില്‍ ഉത്തരാഖണ്ഡില്‍ ഇന്ദിര അമ്മ കാന്റീനുകള്‍ വരുന്നു. ഇന്ദിരാ ഗാന്ധിയുടെ ജന്മദിനമായ നവംബര്‍ 19ന് സംസ്ഥാന വ്യാപകമായി കാന്റീനുകള്‍ക്ക് തുടക്കമിടും. കുറഞ്ഞവിലയില്‍ മികച്ച ഭക്ഷണം സാധാരണക്കാര്‍ക്ക് എത്തിക്കുകയാണ് സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യം.

സര്‍ക്കാര്‍ നിയന്ത്രണത്തിലാണ് കാന്റീനുകള്‍ക്ക് തുടക്കമിടുന്നതെങ്കിലും സ്ത്രീ കൂട്ടായ്മയായിരിക്കും കാന്റീനുകള്‍ നടത്തിക്കുകയെന്ന് ഗ്രാമവികസന വകുപ്പ് പ്രന്‍സിപ്പല്‍ സെക്രട്ടറി മനിഷ പന്‍വാര്‍ പറഞ്ഞു. കാന്റീനുകള്‍ തുടങ്ങാനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി സംസ്ഥാന സിവില്‍ സപ്ലൈയ് വകുപ്പ് സെക്രട്ടറി രാധാ രതുരിയും അറിയിച്ചു.

indira-gandhi

കാന്റീന്‍ നടത്തിപ്പിനായി തെരഞ്ഞെടുത്ത സ്ത്രീ സംഘങ്ങള്‍ക്ക് പ്രത്യേക പരിശീലനം നല്‍യിട്ടുണ്ട്. ഭക്ഷണ ശാലകള്‍ വഴി ഏറ്റവും ഉയര്‍ന്ന നിലവാരമുള്ള ആഹാരസാധനങ്ങളാണ് ജനങ്ങളിലെത്തിക്കുകയെന്ന് സര്‍ക്കാര്‍ പ്രതിനിധികള്‍ പറഞ്ഞു. സര്‍ക്കാര്‍ സബ്‌സിഡി നല്‍കുന്നതിനാല്‍ അതിന്റെ നേട്ടം ജനങ്ങള്‍ക്ക് ലഭിക്കും.

ടൂറിസ്റ്റുകളുടെ ബാഹുല്യമുള്ള ഉത്തരാഖണ്ഡില്‍ സര്‍ക്കാര്‍ തീരുമാനം സാധാരണക്കാരായ യാത്രക്കാര്‍ക്ക് ആശ്വാസമാകും. തമിഴ്‌നാട് സര്‍ക്കാരിന്റെ കാന്റീന്‍ പദ്ധതി സംസ്ഥാനത്ത് വന്‍ വിജയമായിരുന്നു. ചുരുങ്ങിയ വിലയ്ക്ക് ആഹാരം ലഭിക്കുന്ന ഇത്തരം കേന്ദ്രങ്ങള്‍ പാവപ്പെട്ടവര്‍ക്ക് അത്താണിയായണ്.

English summary
Indira Amma canteen will be in every Uttarakhand district from Nov 19.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X