Get Updates
Get notified of breaking news, exclusive insights, and must-see stories!

കോടതിയില്‍ മകളെ കണ്ട ഇന്ദ്രാണി മുഖര്‍ജി കുഴഞ്ഞുവീണു

മുംബൈ: മകള്‍ ഷീന ബോറയെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ ഇന്ദ്രാണി മുഖര്‍ജി കോടതിയില്‍ വെച്ച് മറ്റൊരു മകളെ കണ്ട അവസരത്തില്‍ കുഴഞ്ഞുവീണു. ഇന്ദ്രാണിയുടെ രണ്ടാം ഭര്‍ത്താവ് സഞ്ജീവ് ഖന്നയില്‍ അവര്‍ക്കുണ്ടായ മകള്‍ വിഥി ആണ് അമ്മയെ കാണാന്‍ മുംബൈയിലെ കോടതിയില്‍ എത്തിയത്. കോടതി ഇടവേളയില്‍ പോലീസിന്റെ അനുതി പ്രകാരമായിരുന്നു കൂടിക്കാഴ്ച.

അമ്മയെ കണ്ടയുടന്‍ വിഥി കരയാന്‍ ആരംഭിച്ചിരുന്നു. പിന്നീട് ഇരുവരും കെട്ടിപ്പിടിക്കുകയും ഉടന്‍ ഇന്ദ്രാണി കുഴഞ്ഞുവീഴുകയുമായിരുന്നു. സ്വബോധം വീണ്ടെടുത്ത അവരെ പോലീസ് ഉച്ചയ്ക്കുശേഷം കോടതിയുടെ മുന്നില്‍ ഹാജരാക്കി. പിതാവ് സഞ്ജീവ് ഖന്നയുമായും വിഥി കൂടിക്കാഴ്ച നടത്തിയതായാണ് വിവരം.

indrani-mukerjea1

വിഥിയുടെ ഭാവിക്ക് ദോഷം ചെയ്യുമെന്ന് കാട്ടിയാണ് തന്നെയും കൊലപാതകത്തില്‍ പങ്കാളിയാക്കിയതെന്നാണ് സഞ്ജീവ് ഖന്ന പോലീസിനോട് പറഞ്ഞത്. താന്‍ സഹായിയായി നില്‍ക്കുക മാത്രമാണ് ചെയ്തതെന്നും കൊലപാതകം നടത്തിയത് ഇന്ദ്രാണിയാണെന്നുമാണ് സഞ്ജീവ് ഖന്ന ആരോപിക്കുന്നത്.

ഷീനയുടെ കൊലപാതകക്കേസില്‍ അറസ്റ്റിലായശേഷം സഞ്ജീവും ഇന്ദ്രാണിയും പരസ്പരം ആരോപണം ഉന്നയിക്കുകയാണ്. കൊലപാതകം അറിയാമെന്ന് സമ്മതിക്കുന്നുണ്ടെങ്കിലും പരസ്പരം കുറ്റം ചാര്‍ത്താനാണ് ഇവര്‍ ശ്രമിക്കുന്നതെന്ന് പോലീസ് പറഞ്ഞു. ഇന്ദ്രാണിയുടെ പിതാവും ആദ്യ ഭര്‍ത്താവും ഒരാള്‍ തന്നെയാണെന്നാണ് അവര്‍ പറയുന്നത്. ഈ ബന്ധത്തില്‍ ഉണ്ടായതാണ് ഷീനയും മിഖായേലും. തന്റെ രഹസ്യങ്ങള്‍ പുറത്തുപറയുമെന്ന് ഭയന്ന് ഇന്ദ്രാണി ഷീനയെ കൊലപ്പെടുത്തുകയായിരുന്നു. മകന്‍ മിഖായേലിനെ കൊലപ്പെടുത്താന്‍ പദ്ധതിയിട്ടെങ്കിലും അത് നടപ്പായില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+