ജെഡിയുവില്‍ പോര് മുറുകുന്നു, നിതീഷ് കുമാറിന് ആശങ്ക, യോഗത്തിന് വരാതെ ദേശീയ അധ്യക്ഷന്‍
പട്‌ന: ബീഹാറില്‍ ബിജെപി പ്രതീക്ഷിച്ചത് പോലെ കാര്യങ്ങള്‍ നടക്കുന്നു. സഖ്യകക്ഷിയായ ജെഡിയു തകര്‍ന്ന് തരിപ്പണമായി കൊണ്ടിരിക്കുകയാണ്. കടുത്ത ഗ്രൂപ്പ് പോരാണ് ഇപ്പോള്‍ പാര്‍ട്ടിയില്‍ അരങ്ങേറുന്നത്. നിതീഷ് കുമാറിന് മുമ്പുള്ള പോലെ പാര്‍ട്ടിയില്‍ പിടിമുറുക്കാന്‍ സാധിക്കാനാവാത്ത അവസ്ഥയാണ്. നിതീഷ് കുമാറിന് ലലന്‍ സിംഗ്-ആര്‍സിപി സിംഗ് ഗ്രൂപ്പുകള്‍ തമ്മിലുള്ള പോര് നിയന്ത്രിക്കാനാവാത്ത അവസ്ഥയാണ്. ലലന്‍ സിംഗ് പാര്‍ലമെന്ററി ബോര്‍ഡ് പ്രസിഡന്റ് ഉപേന്ദ്ര കുശ്വാഹ എന്നിവര്‍ പാര്‍ട്ടിയുടെ നിര്‍ണായകമായ ഒരു പരിപാടിയില്‍ നിന്ന് വിട്ടുനിന്നിരിക്കുകയാണ്. നിതീഷ് ഈ യോഗത്തോടെ പ്രശ്‌നം പരിഹരിക്കുമെന്ന് കരുതവേയാണ് ഇങ്ങനൊരു നീക്കമുണ്ടായത്.

പുതുപുത്തന്‍ ലുക്കില്‍ അപര്‍ണ ബാലമുരളി; വൈറലായി പുതിയ ഫോട്ടോഷൂട്ട്
കേന്ദ്ര മന്ത്രി കൂടിയായ ആര്‍സിപി സിംഗിനെ ആദരിക്കുന്ന പരിപാടിയായിരുന്നു ജെഡിയു പ്ലാന്‍ ചെയ്തത്. എന്നാല്‍ ലലന്‍ സിംഗ് ആര്‍സിപി സിംഗുമായുള്ള പ്രശ്‌നങ്ങള്‍ കാരണം പാര്‍ട്ടിയില്‍ നിന്ന് വിട്ടുനിന്നിരിക്കുകയാണ്. എന്നാല്‍ ജെഡിയുവില്‍ വിഭാഗീയത ഇല്ലെന്നും, വെറും അഭ്യൂഹങ്ങള്‍ മാത്രമാണ് ഉള്ളതെന്നും നിതീഷ് കുമാര്‍ പറയുന്നു. കേന്ദ്ര മന്ത്രിയായ ശേഷം പട്‌നയില്‍ ആദ്യമായി എത്തിയതായിരുന്നു ആര്‍സിപി സിംഗ്. അദ്ദേഹത്തിന് പാര്‍ട്ടി ആസ്ഥാനത്ത് സ്വീകരണം കൊടുക്കാന്‍ പാര്‍ട്ടി തീരുമാനിച്ചിരുന്നു. അതാണ് വിഭാഗീയതയില്‍ മുങ്ങിപോയത്. ഇപ്പോള്‍ തന്നെ ദുര്‍ബലാവസ്ഥയിലാണ് ജെഡിയു. വിഭാഗീയത അവരെ തകര്‍ക്കുമെന്നാണ് നേതാക്കള്‍ക്ക് ഭയം.
അതേസമയം സ്വീകരണ യോഗത്തെ കുറിച്ച് തനിക്ക് അറിയിപ്പൊന്നും ലഭിച്ചില്ലെന്നാണ് ഉപേന്ദ്ര കുശ്വാഹ പറഞ്ഞത്. പങ്കെടുക്കാന്‍ മാത്രം പ്രാധാന്യമുള്ള ചടങ്ങല്ല ഇതെന്നും കുശ്വാഹ പറഞ്ഞു. എന്നാല്‍ ലലന്‍ സിംഗും കുശ്വാഹയും പട്‌നയില്‍ തന്നെയുണ്ടായിരുന്നു. എന്നിട്ടും ചടങ്ങില്‍ പങ്കെടുക്കാത്തത് പാര്‍ട്ടിയില്‍ തന്നെ ചര്‍ച്ചയായിരിക്കുകയാണ്. നേരത്തെ ജെഡിയു അധ്യക്ഷ സ്ഥാനമേറ്റെടുത്ത ശേഷം പട്‌നയിലെത്തിയ ലലന്‍ സിംഗിനും ഗംഭീര സ്വീകരണമായിരുന്നു പാര്‍ട്ടി ആസ്ഥാനത്ത് നല്‍കിയത്. ലലന്‍ സിംഗിന്റെ സ്വീകരണ ബാനറുകളില്‍ നിന്ന് ആര്‍സിപി സിംഗിന്റെ ചിത്രം ഒഴിവാക്കിയിരുന്നു. ഇത് വലിയ വിവാദമായി മാറിയിരുന്നു.
ഇരുനേതാക്കള്‍ക്കുമായി നടത്തിയ സ്വീകരണ പരിപാടികള്‍ ഗ്രൂപ്പുകളുടെ ശക്തി കാണിക്കാനാണ് സഹായകരമായിരിക്കുന്നത്. ആര്‍സിപി സിംഗിന്റെ സ്വീകരണ പരിപാടിയുടെ ബാനറില്‍ നിന്ന് ലലന്‍ സിംഗിന്റെയും ഉപേന്ദ്ര കുശ്വാഹയുടെയും ചിത്രങ്ങള്‍ ഒഴിവാക്കിയിരുന്നു. ഇത് തിരിച്ചടിയെന്നോണം മാറ്റിയതാണ്. അതേസമയം കേന്ദ്ര മന്ത്രിസ്ഥാനത്തിനായുള്ള കാര്യങ്ങളാണ് ഇത്രയും വലിയ പ്രശ്‌നത്തിന് കാരണം. ആര്‍സിപി സിംഗിന്റെയും ലലന്‍ സിംഗിന്റെയും പേരുകള്‍ നിതീഷ് ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ ജെഡിയുവിന് ഒരു മന്ത്രിസ്ഥാനമാണ് ലഭിച്ചത്. അത് പാര്‍ട്ടി അധ്യക്ഷനായ ആര്‍സിപി സിംഗിന് തന്നെ ലഭിച്ചു. എന്നാല്‍ പകരം അധ്യക്ഷ സ്ഥാനം ലലന്‍ സിംഗിനും കിട്ടി.
സാരിയില്‍ ക്യൂട്ട് ലുക്കുമായി അനുപമ പരമേശ്വരന്‍; വൈറലായി പുതിയ ഫോട്ടോഷൂട്ട്
അതേസമയം കേന്ദ്ര മന്ത്രി സ്ഥാനത്തിനൊപ്പം പാര്‍ട്ടി അധ്യക്ഷ പദവി കൂടി നിലനിര്‍ത്താനായിരുന്നു ആര്‍സിപി സിംഗ് ശ്രമിച്ചത്. എന്നാല്‍ ഒരാള്‍ക്ക് ഒരു പദവി എന്ന കാര്യം എടുത്തിട്ട് ഇത് ലലന്‍ സിംഗ് വിഭാഗം പൊളിച്ചു. ഇതോടെയാണ് ലലന്‍ സിംഗിന് അധ്യക്ഷ സ്ഥാനം കിട്ടിയത്. എന്നാല്‍ ഇതോടെ ചേരിപ്പോര് അതിരൂക്ഷമായി. പാര്‍ട്ടിക്ക് ഒരു നേതാവാണ് ഉള്ളത്. അത് നിതീഷ് കുമാറാണ്. അദ്ദേഹത്തിന് കീഴില്‍ എല്ലാവരും പ്രവര്‍ത്തിക്കുമെന്നും ആര്‍സിപി സിംഗ് പറഞ്ഞു. ലലന്‍ സിംഗുമായി തനിക്ക് നല്ല ബന്ധമാണ് ഉള്ളതെന്നും ആര്‍സിപി സിംഗ് പറഞ്ഞു.












Click it and Unblock the Notifications