ദിവസം 200ഓളം പെണ്‍കുട്ടികള്‍ വേശ്യാവൃത്തിക്കായി എത്തുന്ന ഇന്ത്യന്‍ നഗരം
റായ്പുര്‍: ഇന്ത്യയില്‍ ഏറ്റവും വേഗത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന നഗരങ്ങളിലൊന്നണ് ഛത്തീസ്ഗഡിലെ റായ്പുര്‍. അതുകൊണ്ടുതന്നെ ഒരു മെട്രോ സിറ്റിയില്‍ നടക്കുന്ന എല്ലാ കൊള്ളരുതായ്മകളും ഈ നഗരത്തിലും വേരുപിടിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് ഇവിടങ്ങളിലെ സന്നദ്ധ സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു. ഏറ്റവും പ്രധാന വിഷയമായി അവര്‍ കാണുന്നത് ലൈംഗിക വ്യപാരമാണ്.
ദിവസം 200 ഓളം പെണ്‍കുട്ടികള്‍ രാജ്യത്തിന്റെ പലഭാഗത്തുനിന്നും ഇവിടെ ലൈംഗിക വ്യാപാരത്തിനായി എത്തുന്നുണ്ടെന്നാണ് കണക്ക്. റോഡുവഴിയും, ട്രെയിന്‍ വഴിയും, വിമാനമാര്‍ഗവുമെല്ലാം പെണ്‍കുട്ടികളുടെ ഒഴുക്കാണ് ഇവിടേക്ക്. അല്‍പനാള്‍ താമസിച്ച് അവര്‍ മടങ്ങുകയും ചെയ്യുന്നു. നഗരത്തിലെ ലൈംഗിക വ്യാപാരത്തില്‍ പങ്കാളികളാകാനാണ് ഇവര്‍ എത്തുന്നത്.

മുന്തിയ ഹോട്ടലുകള്‍ മുതല്‍ തെരുവുകളില്‍ വരെ ലൈംഗിക വ്യാപാരം കൊഴുക്കുകയാണെന്ന് ഛത്തീസഗഡിലെ ഒരു സംഘടനയുടെ വക്താവ് റിങ്കി അറോറ പറയുന്നു. ഒരു ദിവസം നഗത്തില്‍ 800 ഓളം ലൈംഗിക തൊഴിലാളികള്‍ ഉണ്ടാകുമെന്നാണ് ഇവര്‍ പറയുന്നത്. എച്ച്‌ഐവി പോലുള്ള ലൈംഗിക രോഗങ്ങളും ഇവിടെ വര്‍ധിച്ചുവരുന്നുണ്ട്.
അടുത്തിടെ പോലീസ് നടത്തിയ റെയ്ഡുകളില്‍ വിവിധ ഹോട്ടലുകളില്‍ നിന്നും ഒട്ടേറെ പെണ്‍കുട്ടുകളെ കസ്റ്റഡിയിലെടുത്തിരുന്നു. പലരേയും സ്വന്തം വീടുകളിലേക്ക് മടക്കി അയക്കുകയാണ് പതിവ്. ദില്ലി ഉള്‍പ്പെടെയുള്ള നഗരങ്ങളിലെ കോളേജുകളില്‍ നിന്നും പെണ്‍കുട്ടികള്‍ പണമുണ്ടാക്കാനായി ഇവിടങ്ങളില്‍ എത്തുന്നുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.












Click it and Unblock the Notifications