Get Updates
Get notified of breaking news, exclusive insights, and must-see stories!

7 വയസുകാരനെ തട്ടിക്കൊണ്ടുപോയി കൊന്നത് 5 സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍; പ്രചോദനം ക്രൈം ഷോ

ലക്നൗ:ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹര്‍ ജില്ലയില്‍ സ്‌കൂള്‍ വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുയ സംഭവത്തിൽ അഞ്ച് കൗമാരക്കാരെ കസ്റ്റഡിയിലെടുത്തിരിക്കുകയാണ്. സംഭവത്തിൽ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലാണ് ഉണ്ടായിരിക്കുന്നത്. 15-ഉം 16-ഉം വയസ്സുള്ള പത്താം ക്ലാസ് വിദ്യാര്‍ഥികൾ ആണ് കസ്റ്റഡിയിൽ ഉള്ളത്. ഈ കൗമരാക്കാരാണ് അതേ സ്‌കൂളിലെ ഏഴുവയസ്സുകാരനെ മോചന ദ്രവ്യത്തിനായി തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതെന്നാണ് റിപ്പോർട്ട്. ടിവിയിലെ ക്രൈം ഷോയില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് കുറ്റകൃത്യം നടത്തിയതെന്ന് കുട്ടികള്‍ പറഞ്ഞതായി ബുലന്ദ്ഷഹര്‍ പൊലീസ് അറിയിച്ചു.

ജൂലൈ 9ന് സ്‌കൂളില്‍നിന്ന് കുട്ടിയെ അലിഗഡിലേക്ക് തട്ടിക്കൊണ്ടുപോയി. ഇതിന് ശേഷം അവിടെവച്ച് തൂവാല ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് ഈ കുട്ടിയെ കൊലപ്പെടുത്തുകയായിരുന്നു. ശേഷം നദിയിലേക്ക് വലിച്ചെറിഞ്ഞു. കുട്ടിയുടെ മൃതദേഹം നദിയില്‍നിന്നാണ് കണ്ടെടുത്തത്. കുട്ടിയെ കാണാനില്ലെന്ന ഷേഖുപുര്‍ സ്വദേശിയായ പിതാവിന്റെ പരാതിയില്‍ പൊലീസ് എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്തിരുന്നു. ഐപിസി സെക്ഷന്‍ 302, 201 വകുപ്പുകള്‍ ചുമത്തി പ്രതികള്‍ക്കെതിരെ കേസെടുത്തതായി സീനിയര്‍ പൊലീസ് സൂപ്രണ്ട് (എസ്എസ്പി) ശ്ലോക് കുമാര്‍ പറഞ്ഞു.

1


പണമിണപാടിൽ പ്രതികളിലൊരാള്‍ക്ക് 40,000 രൂപ നഷ്ടപ്പെട്ടിരുന്നു. ഇക്കാര്യം സുഹൃത്തുക്കളോട് പറഞ്ഞു. ഈ പ്രശ്നം പരിഹരിക്കാനാണ് മോചനദ്രവ്യത്തിനായി ഒരു കുട്ടിയെ സ്‌കൂളില്‍ നിന്ന് തട്ടിക്കൊണ്ടുപോകാന്‍ അഞ്ചുപേരും ചേര്‍ന്ന് തീരുമാനിച്ചത്. കൊലപ്പെട്ട കുട്ടിയെ തന്നെ തട്ടിക്കൊണ്ടുപോകാന്‍ നേരത്തേ പദ്ധതിയിട്ടിരുന്നില്ല. കുട്ടി അന്ന് നേരത്തേ സ്‌കൂളില്‍ എത്തിയിരുന്നു. ആ സമയത്ത് അധികം ആളുകളില്ലാതിരുന്നത് കൊണ്ട് തട്ടിക്കൊണ്ടു പോകുകയായിരുന്നു.

2

കുട്ടി ക്ലാസിനു പുറത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. കൗമാരക്കാർ കുട്ടിയെ സ്‌കൂളിന്റെ അതിര്‍ത്തിയിലേക്ക് കൊണ്ടുപോയി. അവിടെ വേറെ സ്‌കൂളില്‍ പഠിച്ചിരുന്ന മറ്റ് രണ്ടു കുട്ടികളും ഉണ്ടായിരുന്നു. ഇവരില്‍ രണ്ടുപേര്‍ ചേര്‍ന്ന് കുട്ടിയെ അവിടെനിന്ന് ബൈക്കില്‍ അലിഗഡിലേക്ക് കൊണ്ടുപോയി. ഒരാള്‍ ബസില്‍ അവിടെയെത്തി. അഞ്ചുപേരിലൊരാളുടെ വീട് അലിഗഡിലായതിനാണ് അവിടേക്ക് പോയത്. പിന്നീട് പദ്ധതി വിജയിച്ചില്ലെങ്കില്‍ എന്തുചെയ്യുമെന്ന് ചിന്തിച്ച് ഇവർ ഭയത്തിലായി.

3

ഈ പരിഭ്രാന്തിയെ തുടര്‍ന്ന് ആണ് കുട്ടിയെ സംഘം കൊല്ലാന്‍ തീരുമാനിച്ചത്. കൊല നടത്തി മൃതദേഹം നദിയില്‍ തള്ളുകയുമായിരുന്നു. കൊലപ്പെടുത്താന്‍ ഉപയോഗിച്ച തൂവാല പ്രദേശത്തെ കുറ്റിക്കാട്ടില്‍ എറിഞ്ഞ ശേഷം ബുലന്ദ്ഷഹറിലേക്ക് മടങ്ങി. പിറ്റേദിവസം അലിഗഡിലെ നദിയില്‍നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയും ബുലന്ദ്ഷഹറില്‍നിന്ന് കാണാതായ ആണ്‍കുട്ടിയാണെന്ന് തിരിച്ചറിയുകയും ചെയ്തു.

'ജനിച്ചതാര്‍ക്കുവേണ്ടി...' നിമിഷയെ എടുത്തുപൊക്കി ജാസ്മിന്‍ ആ വൈറല്‍ ചിത്രങ്ങള്‍ ഇതാ

4


നൂറിലധികം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചിരുന്നു. ഇരുന്നൂറിലധികം പേരെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. തുടർന്നാണ് കേസന്വേഷണം പ്രതികളിലേക്കെത്തിയതെന്നു പൊലീസ് പറഞ്ഞു. ആദ്യം പൊലീസിനെ തെറ്റിദ്ധരിപ്പിക്കാന്‍ വിവിധ കഥകള്‍ പറഞ്ഞെങ്കിലും അവസാനം അഞ്ചുപേരും കുറ്റം സമ്മതിച്ചു. പ്രതികളെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നില്‍ ഹാജരാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+