മിന്നലാക്രമണത്തിന് പ്രേരിപ്പിച്ചത് മാധ്യമപ്രവർത്തകന്റെ പരിഹാസം!! പരീക്കറിന്റെ വെളിപ്പെടുത്തൽ!!!

  • Posted By:
Subscribe to Oneindia Malayalam

പനാജി: പാകിസ്താനിൽ ഇന്ത്യ നടത്തിയ മിന്നലാക്രമണത്തിന് പ്രേരിപ്പിച്ചത് ഒരു മാധ്യമപ്രവർത്തകനെന്ന് മുൻ പ്രതിരോധ മന്ത്രിയും ഗോവ മുഖ്യമന്ത്രിയുമായ മനേഹർ പരീക്കർ. ഒരു ചാനൽ അവതരകന്റെ പരിഹാസം നിറഞ്ഞ ചോദ്യമാണ് മിന്നലാക്രമണം ആസൂത്രണം ചെയ്യാൻ തങ്ങളെ പ്രേരിപ്പിച്ചന്നും പരീക്കർ പറയുന്നു.

മിന്നലാക്രമണം 15 മാസങ്ങൾക്ക് മുൻപേ ആസൂത്രണം ചെയ്തതാണെന്നും പരീക്കർ പറഞ്ഞു.പനജിയില്‍ നടന്ന വ്യവസായികളുടെ ഒരു യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് മിന്നലാക്രമണം സംബന്ധിച്ച ഈ വസ്തുത പരീക്കര്‍ വെളിപ്പെടുത്തിയത്. എന്നാല്‍ റാത്തോഡിനോട് ചോദ്യം ഉന്നയിച്ച മാധ്യമപ്രവര്‍ത്തകന്‍ ആരാണെന്നും എപ്പോഴാണ് ഇത് നടന്നതെന്നും വ്യക്തമാക്കാന്‍ പരീക്കര്‍ തയ്യാറായില്ല.

ആദ്യ മിന്നലാക്രമണം 2015 ൽ

ആദ്യ മിന്നലാക്രമണം 2015 ൽ

ആദ്യ മിന്നലാക്രമണം നടന്നത് 2015ൽ ഇന്ത്യ-മ്യാൻമാർ അതിർത്തിയിലായിരുന്നു. അതിർത്തിയിൽ സൈന്യം നടത്തിയ ആക്രമണത്തിൽ ഇന്ത്യൻ സൈന്യം 70- 80 തീവ്രവാദികളെ വധിച്ചിരുന്നു.

ചാനൽ അവതാരകന്റെ പരിഹാസം

ചാനൽ അവതാരകന്റെ പരിഹാസം

ഇന്ത്യൻ-മ്യാൻമാർ അതിർത്തിയിൽ സൈന്യം നടത്തിയ ആക്രമണം വലിയ വിജയമായിരുന്നു. ഇതിനെ തുടർന്ന് ഒരു പ്രമുഖ ചാനൽ അവതാരകൻ കേന്ദ്രമന്ത്രിയായ രാജ്യവർധനോട് ചോദിച്ച ചോദ്യമാണ് മിന്നലാക്രമണത്തിന് പ്രേരിപ്പിച്ചത്.മ്യാൻമാർ അതിർത്തിയിൽ നടത്തിയതു പോലുള്ള മിന്നലാക്രമണം പാകിസ്താനിൽ നടത്താൻ ധൈര്യമുണ്ടോ. ഈ ചോദ്യമാണ് 15 മാസങ്ങൾക്ക് ശേഷമുള്ള മിന്നലാക്രമണത്തിന് പ്രേരണയായത്.

15 മാസത്തെ ആസുത്രണം

15 മാസത്തെ ആസുത്രണം

പതിനഞ്ച് മാസത്തെ പ്ലാനിങിന് ശേഷമാണ് ഇന്ത്യൻ സൈന്യം പാകിസ്താനിൽ മിന്നാലാക്രമണം നടത്തിയത്.

പഴുതടച്ചുള്ള ആക്രമണം

പഴുതടച്ചുള്ള ആക്രമണം

ഇതിനായി കൂടുതൽ പട്ടാളത്തേയും ആയുധങ്ങവും തയ്യാറാക്കിയിരുന്നു. പാക് പട്ടളത്തിന്റെ കൃത്യമായ സ്ഥാനം തിരിച്ചറിയാൻ പ്രത്യേക റഡാർ സംവിധാനവും ഉപയോഗിച്ചിരുന്നു.

മിന്നലാക്രമണം

മിന്നലാക്രമണം

2016 സെപ്റ്റംബര്‍ 29നായിരുന്നു പാക്ക് അധിനിവേശ കശ്മീരിലെ ഭീകരരുടെ ലോഞ്ചിങ് പാഡില്‍ ഇന്ത്യന്‍സേന മിന്നലാക്രമണം നടത്തിയത്. ജമ്മു കശ്മീരിലെ ഉറിയില്‍ ഇന്ത്യന്‍ സൈനിക ക്യാംപിനു നേരെ നടത്തിയ ഭീകരാക്രമണത്തിന് മറുപടിയായിരുന്നു മിന്നലാക്രമണം.

നിഷേധിച്ചു പാകിസ്താൻ

നിഷേധിച്ചു പാകിസ്താൻ

ഇന്ത്യ മിന്നലാക്രമണം നടത്തിയിട്ടില്ലെന്നു പാകിസ്താൻ. അതിർത്തിയിൽ വെടിവെയ്പ്പ് മാത്രമാണ് നടന്നതെന്നാണ് പാകിസ്താന്റെ വാദം.

English summary
Former defence minister Manohar Parrikar said on Friday an “insulting” question by a television anchor to Rajyavardhan Singh Rathore after the 2015 anti- insurgency operation along the Myanmar border prompted him to plan last year’s ‘surgical strikes’ in PoK.
Please Wait while comments are loading...