കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐഎന്‍എക്‌സ് മീഡിയ കേസ്: ചിദംബരത്തിന്റെ ഹര്‍ജി തള്ളി, കസ്റ്റഡിയില്‍ വേണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റ്

Google Oneindia Malayalam News

ദില്ലി: ഐഎന്‍എക്‌സ് മീഡിയ കേസില്‍ മുന്‍ ധനമന്ത്രി പി ചിദംബരത്തിന്റെ ഹര്‍ജി ദില്ലി കോടതി തള്ളി. എന്‍ഫോഴ്‌സ്‌മെന്റിന് മുന്നില്‍ ഹാജരാവാമെന്ന ചിദംബരത്തിന്റെ വാദമാണ് തള്ളിയത്. അദ്ദേഹത്തെ ഇപ്പോള്‍ കസ്റ്റഡിയില്‍ വേണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയെ അറിയിച്ചു. ഇതോടെ സിബിഐ പ്രത്യേക കോടതി അദ്ദേഹത്തിന്റെ ഹര്‍ജി തള്ളുകയായിരുന്നു. ഇതോടെ ചിദംബരം തീഹാര്‍ ജയിലില്‍ തുടരുമെന്ന് ഉറപ്പായി.

1

അതേസമയം ആവശ്യമായ സമയത്ത് ചിദംബരത്തെ കസ്റ്റഡിയില്‍ വാങ്ങുമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍ ചിദംബരത്തെ കൂടുതല്‍ ദ്രോഹിക്കുക എന്നത് ലക്ഷ്യമിട്ടാണ് കസ്റ്റഡിയില്‍ വേണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റ് പറയുന്നതെന്നാണ് ചിദംബത്തിന്റെ അഭിഭാഷകര്‍ വാദിച്ചത്. സിബിഐ അന്വേഷിക്കുന്ന കേസില്‍ ചിദംബരം അറസ്റ്റിലായത് കൊണ്ട്, തെളിവുകള്‍ നശിപ്പിക്കുമെന്ന് കരുതുന്നില്ലെന്നും എന്‍ഫോഴ്‌സ്‌മെന്റ് വ്യക്തമാക്കി.

ചിദംബരത്തെ കസ്റ്റഡിയില്‍ എടുക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റിന് തിടുക്കമായിരുന്നു. എന്നാല്‍ ഇപ്പോള്‍ അവര്‍ കസ്റ്റഡി വേണ്ടെന്നും, അദ്ദേഹം ജയിലില്‍ തുടരുന്നത് ഉറപ്പാക്കുകയുമാണ് ലക്ഷ്യമെന്നും കപില്‍ സിബല്‍ ചിദംബത്തരത്തിന് വേണ്ടി വാദിച്ചു. കസ്റ്റഡിയില്‍ വെച്ച് ചോദ്യം ചെയ്യുന്നതിന് മുമ്പ് ചില കാര്യങ്ങളില്‍ അന്വേഷണം നടത്തേണ്ടതുണ്ടെന്നും എന്‍ഫോഴ്‌സ്‌മെന്റ് കോടതിയെ അറിയിച്ചു.

ആറ് പേരെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യേണ്ടതുണ്ട്. രാജ്യത്തിന് പുറത്തുള്ള സാമ്പത്തിക തട്ടിപ്പ് കേസുകളും ഇക്കൂട്ടത്തിലുണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റ് പറയുന്നു. കുറ്റാരോപിതന്‍ അന്വേഷണത്തെ നയിക്കാന്‍ പാടില്ലെന്നും, അദ്ദേഹത്തിന് കസ്റ്റഡിയില്‍ തുടരണമെന്ന് പറയാനാവില്ലെന്നും എന്‍ഫോഴ്‌സ്‌മെന്റ് വാദിച്ചു. അത് അന്വേഷണ ഏജന്‍സിയുടെ പരിധിയില്‍ വരുന്നതാണെന്നും ഇവര്‍ കോടതിയെ അറിയിച്ചു. എല്ലാ തെളിവുകളുമായി ചിദംബരത്തെ ചോദ്യം ചെയ്യാനാണ് താല്‍പര്യപ്പെടുന്നതെന്നും എന്‍ഫോഴ്‌സ്‌മെന്റ് പറഞ്ഞു.

സോണിയ വിളിച്ച യോഗത്തില്‍ രാഹുല്‍ എത്തിയില്ല, വയനാടിന്റെ പ്രതിനിധിയായും വന്നില്ല, കാരണം ഇതാണ്സോണിയ വിളിച്ച യോഗത്തില്‍ രാഹുല്‍ എത്തിയില്ല, വയനാടിന്റെ പ്രതിനിധിയായും വന്നില്ല, കാരണം ഇതാണ്

English summary
inx media case p chidambaram remains in jail court dismisses surrender plea
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X