കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക്വാറന്റൈനില്‍ നിന്നും ചാടിപ്പോയി ഐപിഎസുകാരനും ഭാര്യയായ ഡോക്ടറും, കയ്യോടെ പൊക്കി ആശുപത്രിയിലാക്കി

Google Oneindia Malayalam News

ദില്ലി: കൊറോണ ലോകത്ത് പടര്‍ന്നുപിടിക്കുന്ന പശ്ചാത്തലത്തില്‍ വലിയ മുന്‍കരുതലുകളാണ് മിക്ക രാജ്യങ്ങളും സ്വീകരിച്ചു പോരുന്നത്. ഓരോ ദിവസം കഴിയും തോറും കൊറോണ ഫലങ്ങള്‍ പോസിറ്റീവാകുന്ന അവസ്ഥയാണ് ഇപ്പോള്‍ രാജ്യത്തുള്ളത്. ഇന്ന് മാത്രം നിരവധി കേസുകളാണ് പോസിറ്റീവായത്. കേരളത്തില്‍ മാത്രം മൂന്ന് കേസുകള്‍ സ്ഥിരീകരിച്ചു. രാജ്യത്ത് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് മഹാരാഷ്ട്രയിലാണ്. 33 കേസുകളാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തിരുന്നെങ്കില്‍ ഇന്നത് 39 ആയി വര്‍ദ്ധിച്ചു. മുന്‍കരുതലും ജാഗ്രതയും തുടരുന്നതിനിടെയിലും ചിലര്‍ ഇതെല്ലാം അവഗണിക്കുന്ന വാര്‍ത്തകളും പുറത്തുവരുന്നുണ്ട്.

corona

അങ്ങനെയൊരു കേസാണ് ദില്ലിയില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യുന്നത്. ക്വാറന്റൈനിലിരിക്കെ ദമ്പതികള്‍ ആരും കാണാതെ മുങ്ങിയ വാര്‍ത്തയായിരുന്നു അത്. സാധാരണ ദമ്പതികളാണെന്ന് കരുതിയെങ്കില്‍ തെറ്റി. ഈ രോഗത്തെ കുറിച്ച് വ്യക്തമായും ഇത് ബാധിച്ചാല്‍ എന്തൊക്കെ സംഭവിക്കുമെന്നും അറിയുന്നവരാണവര്‍. മറ്റാരുമല്ല, ഒരാള്‍ ഡോക്ടറും മറ്റൊരാള്‍ ഐപിഎസ് ഉദ്യോഗസ്ഥനുമാണ്. ചാടിപ്പോയ ഇവരെ പാറ്റ്‌നയില്‍ നിന്നും പിടികൂടി ആശുപത്രിയിലാക്കിയിട്ടുണ്ട്. റാഞ്ചിയില്‍ ജോലി ചെയ്യുന്ന ഐപിഎസ് ഓഫീസറും അദ്ദേഹത്തിന്റെ ഭാര്യയായ ഡോക്ടറുമാണിവര്‍.

ദില്ലി എയര്‍പോര്‍ട്ടിലെ ക്വാറന്റനൈില്‍ നിന്നുമാണ് ഇവര്‍ ചാടിപ്പോയത്. കഴിഞ്ഞ ആഴ്ച ഇവര്‍ ഇറ്റലിയില്‍ നിന്നും തിരിച്ചെത്തിയതിനെ തുടര്‍ന്നാണ് ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചത്. ചാടിപ്പോയ ഇവരെ അധികൃതര്‍ പിന്തുടര്‍ന്നാണ് പാറ്റ്‌നയില്‍ നിന്നും പിടികൂടിയത്. ഹോട്ടലില്‍ നിന്നും പിടികൂടിയ ഇവരെ നേരിട്ട് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. മാര്‍ച്ച് 13നാണ് ഇവര്‍് ദില്ലിയിലെ വിമാനത്താവളത്തില്‍ വിമാനമിറങ്ങിയത്. അതേസമയം, തങ്ങള്‍ക്ക് കൊറോണ ബാധയില്ലെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്.

തങ്ങളെ എയര്‍പോര്‍ട്ടില്‍ നിന്നും പരിശോധിച്ച ശേഷമാണ് ഇന്ത്യയിലേക്ക് യാത്ര തിരിച്ചത്. അതുകൊണ്ടാണ് നിരീക്ഷണത്തില്‍ കിടക്കാതെ ഇറങ്ങിവന്നത്. ഇറ്റലിയിലേക്ക് യാത്ര തിരിച്ചത് മാര്‍ച്ച് എട്ടിനായിരുന്നു. തുടര്‍ന്ന് കൊറോണ പടര്‍ന്നതിനെ തുടര്‍ന്ന് സന്ദര്‍ശനം അവസാനിപ്പിച്ച് തിരിച്ചെത്തുകയായിരുന്നെന്ന് ദമ്പതികള്‍ അധികൃതരോട് പറഞ്ഞു. എന്നാല്‍ ഇറ്റലിയില്‍ നിന്ന് തിരിച്ചെത്തുന്നവര്‍ 14 ദിവസം നിര്‍ബന്ധമായും നിരീക്ഷണത്തില്‍ കഴിയണമെന്ന തീരുമാനമെടുത്തിട്ടുണ്ട്.

അതേസമയം, ഇതുവരെ ഇന്ത്യയില്‍ 114 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. രണ്ട് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. കര്‍ണാടകയിലും ദില്ലിയിലുമാണ് അദ്യത്തെ രണ്ട് മരണം. ഇതിനിടെ തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിലെ ഡോക്ടര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ തലസ്ഥാനത്ത് ആശങ്ക പടര്‍ന്നിരിക്കുകയാണ്. ഈ ഡോക്ടറുമായി ഇടപഴകിയ 30 ഡോക്ടര്‍മാര് നിരീക്ഷണത്തിലാണ്.

English summary
IPS Officer And Doctor Wife Escape From Corona Quarantine At Delhi Airport
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X