പഞ്ചാബ് കോൺഗ്രസിലെ പോര് അമരീന്ദറിന് അനുകൂലം: സിദ്ദുവിനെതിരായ വിവാദങ്ങൾ മുതലെടുത്ത് എതിർചേരി
ചണ്ഡിഗഡ്: പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിന് ആറ് മാസം മാത്രം അവശേഷിക്കെയാണ് അമരീന്ദർ സിംഗ് ക്യാമ്പിന് വെല്ലുവിളിയുയർത്തിക്കൊണ്ട് മുഖ്യമന്ത്രിയെ മാറ്റണമെന്ന ആവശ്യം ശക്തമാകുന്നത്. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗും പഞ്ചാബ് കോൺഗ്രസ് അധ്യക്ഷനായി നിയമിതനായ നവ്ജ്യോത് സിംഗ് സിദ്ദുവും തമ്മിലുള്ള പോര് ഒരിക്കൽ കൂടി മറ നീക്കി പുറത്തുവരികയാണ് ഇപ്പോൾ. സിദ്ദുവിന്റെ നിയമനത്തോടെ ഒരുമിച്ച് പ്രവർത്തിക്കാമെന്ന ധാരണയിലെത്തിയെങ്കിലും പാർട്ടിയിൽ പുതിയ പ്രതിസന്ധിയ്ക്ക് വഴിമരുന്നിട്ടിരിക്കുകയാണ്.
അനാര്‍ക്കലിയില്‍ അതി സുന്ദരിയായി പ്രിയ വാര്യര്‍; വൈറല്‍ ഫോട്ടോഷൂട്ട് കാണാം

ക്യാപ്റ്റൻ അമരീന്ദർ സിംഗ് അടുത്ത കാലത്തായി നിരവധി പ്രശ്നങ്ങളിലാണ് സിദ്ധുവിനെ കടന്നാക്രമിച്ച് രംഗത്തെത്തിയത്. സിദ്ദുവാണ് പാർട്ടിയിലെ പ്രതിസന്ധിയുടെ മുഖ്യകാരണമെന്നാണ് പട്യാല എംപി പ്രെണീത് കൌർ ബുധനാഴ്ച കുറ്റപ്പെടുത്തിയക്. സിദ്ധുവിന്റെ പുതിയതായി നിയമിക്കപ്പെട്ട ഉപദേശകരായ മൽവീന്ദർ സിംഗ് മാലി, പ്യാരേ ലാൽ ഗാർഗ് എന്നിവരുടെ കശ്മീരിനെക്കുറിച്ചും പാകിസ്താനെക്കുറിച്ചുമുള്ള വിവാദ പരാമർശങ്ങളുടെ പേരിൽ സിദ്ദുവിനെ കുറ്റപ്പെടുത്തി അമരീന്ദർ രംഗത്തെത്തിയിരുന്നു. ജമ്മു കശ്മീർ തുറന്ന ജയിലാണെന്നായിരുന്നു ഗാർഗ്ഗിന്റെ പരാമർശം. അമരീന്ദറിനെ പിന്തുണയ്ക്കുന്ന അനന്ത്പൂർ എംപി മനീഷ് തിവാരിയുടെ വിമർശനം ഇത്തരം ആളുകൾക്ക് ഇന്ത്യയിൽ കഴിയാൻ അവകാശമില്ലെന്നായിരുന്നു.

മറുവശത്ത്, മന്ത്രിമാരായ ചരൺജിത് സിംഗ് ചാന്നി, ത്രിപ്ത് രാജീന്ദർ ബജ്‌വ, സുഖ്ബീന്ദർ സർകറിയ, സുഖ്ജീന്ദർ രന്ധാവ എന്നിവരുടെ നേതൃത്വത്തിലുള്ള ക്യാപ്റ്റൻ വിരുദ്ധ വിഭാഗം, പഞ്ചാബ് കോൺഗ്രസ് ജനറൽ സെക്രട്ടറി (ഓർഗനൈസേഷൻ) പർഗത് സിംഗ് 34 എംഎൽഎമാരുടെ യോഗം ചേർന്ന് ക്യാപ്റ്റന്റെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന ആവശ്യമാണ് ഉന്നയിച്ചത്. സിദ്ദുവും നാല് പഞ്ചാബ് കോൺഗ്രസ് വർക്കിംഗ് പ്രസിഡന്റുമാരും കൂടിക്കാഴ്ചയുടെ ഭാഗമല്ലെങ്കിലും, പർഗത് സിങ്ങിന്റെ സാന്നിധ്യം കൂടിക്കാഴ്ചയ്ക്ക് അദ്ദേഹത്തിന്റെ പിന്തുണയുണ്ടെന്ന് സൂചനകളാണ് നൽകുന്നത്. പ്രതിനിധി സംഘം ഡെറാഡൂണിൽ പഞ്ചാബ് കോൺഗ്രസ് ഇൻചാർജ് ഹരീഷ് റാവത്തിനെ കണ്ടിരുന്നു.

പഞ്ചാബ് കോൺഗ്രസിലെ രണ്ട് വിഭാഗങ്ങൾ തമ്മിലുള്ള സമാധാന ഉടമ്പടിയുടെ ഭാഗമായുള്ള പ്രധാന ആവശ്യമായിരുന്ന 2015 കേസ് , പോലീസ് വെടിവെപ്പ് കേസുകളുമായി ബന്ധപ്പെട്ട് അമരീന്ദർ സംസ്ഥാനത്തെ ബാദലുകൾക്കെതിരെ നടപടിയെടുക്കുന്നില്ലെന്ന് അവർ ആരോപിക്കുന്നുണ്ട്. അതേ സമയം കോൺഗ്രസിനുള്ളിലെ പടയൊരുക്കത്തെ പാടേ തള്ളിക്കളഞ്ഞ റാവത്ത് വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെുപ്പിൽ ക്യാപ്റ്റന്റെ നേതൃത്വത്തിൽ കോൺഗ്രസ് തിരഞ്ഞെടുപ്പിനെ നേരിടുമെന്നായിരുന്നു റാവത്ത് വ്യക്താക്കിയിരുന്നത്. വിമത ശബ്ദങ്ങൾ കോൺഗ്രസിനുള്ളിലില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ക്യാപ്റ്റന്റെ നേതൃത്വത്തിൽ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചാൽ കോൺഗ്രസ് വിജയിക്കാനുള്ള സാധ്യതയില്ലെന്നാണ് പഞ്ചാബിലെ ക്യാപ്റ്റൻ വിരുദ്ധ വിഭാഗം പറയുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പാർട്ടി മുന്നോട്ടുവെച്ച വാഗ്ധാനങ്ങളിൽ പലതും പാലിക്കപ്പെട്ടിട്ടില്ലെന്നും സംസ്ഥാനത്തിന്റെ സ്ഥിതി മെച്ചപ്പെടുത്താൻ പാർട്ടിയ്ക്ക് കഴിഞ്ഞിട്ടില്ലെന്നുമാണ് വിമതർ ചൂണ്ടിക്കാണിക്കുന്നത്.

"ക്യാപ്റ്റനെയും ബാദലിനെയും കുറിച്ച് ആളുകൾ ഒരേ സ്വരത്തിൽ സംസാരിക്കുകയും ഈ നേതാക്കളെ മടുത്തുവെന്ന് പറയുകയും ചെയ്യുമ്പോൾ മുഖ്യമന്ത്രിയെ മാറ്റിയാൽ മാത്രമേ ഇത് പരിഹരിക്കാനാകൂ എന്നാണ് മറ്റൊരു കോൺഗ്രസ് എംഎൽഎ ചൂണ്ടിക്കാണിക്കുന്നത്. മുഖ്യമന്ത്രിക്കെതിരെ സംസ്ഥാനത്ത് ജനരോഷമുണ്ടെന്നും കാര്യമായ ആരോപണങ്ങളൊന്നുമില്ലാത്തതിനാൽ സിദ്ദുവിന് ക്ലീൻ ഇമേജാണ് ഉള്ളതെന്നും വിമതർ ചൂണ്ടിക്കാണിക്കുന്നു.

പഞ്ചാബ് കോൺഗ്രസ് അധ്യക്ഷനായ സിദ്ദുവിന് ചില പോരായ്മകളുണ്ടെന്നാണ് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. ഒന്നാമത്തേത്, സിദ്ധു ക്യാമ്പിലുള്ള മന്ത്രിമാരായ ചന്നി, സർക്കാർ, ബജ്‌വ, രന്ധാവ എന്നിവരും ക്യാപ്റ്റനെപ്പോലെ ഭരണവിരുദ്ധ വികാരം നേരിടുന്നവരാണ്. ഇത് സിദ്ധുവിന് ഗുണം ചെയ്യില്ലെന്നാണ് വിലയിരുത്തുന്നത്.

രണ്ടാമതായി, പഞ്ചാബിലെ കോൺഗ്രസ് ഹിന്ദു വോട്ടർമാരുടെ പിന്തുണയെ ആശ്രയിച്ചാണുള്ളത്. ഇന്നത്തെ അവസ്ഥയിൽ, ഈ വിഭാഗം സിദ്ദുവിനെ പിന്തുണയ്ക്കില്ലെന്ന് ഉറപ്പാണ്. അതേ സമയം ക്യാപ്റ്റന്റെ അനുയായികൾ സിദ്ദുവിനേയും സംഘത്തേയും പാകിസ്ഥാൻ അനുകൂലികളായി അവതരിപ്പിച്ച് ഈ വിഭാഗത്തിനെതിരെ തിരിച്ച് നേട്ടമുണ്ടാക്കാൻ ശ്രമിക്കുകയാണ്. ഇത് പ്രതികൂലമായ ഫലങ്ങളാണുണ്ടാക്കുക. അതേ സമയം കോൺഗ്രസിന് മുമ്പിൽ ക്യാപ്റ്റനെ മുഖ്യമന്ത്രിയായി നിലിനിർത്തിക്കൊണ്ട് ഭരണവിരുദ്ധ വികാരം ഒരുപരിധി വരെ കുറച്ചുകൊണ്ടുവരുന്നതായിരിക്കും പ്രധാന മാർഗ്ഗം.

ക്യാപ്റ്റന് പകരം സിദ്ദുവിനെ പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിപ്പിച്ചാൽ ഹിന്ദു വോട്ടുകൾ നഷ്ടപ്പെടുവെന്ന് മാത്രമല്ല. ക്യാപ്റ്റനെ പിന്തുണയ്ക്കുന്നവർ മറ്റ് മാർഗ്ഗങ്ങൾ നോക്കുകയും ചെയ്യും. ബിജെപി അനുകൂല ചാനലുകളുടെ പിന്തുണയും ക്യാപ്റ്റനാണ്. സിദ്ധുവിനെയെും കോൺഗ്രസ് നേതൃത്വത്തെയും പാക് അനുകൂലികളാണ് ചിത്രീകരിക്കുന്നത്. സിദ്ധുവിന് രാഹുൽ ഗാന്ധിയും പ്രിയങ്കയും പിന്തുണ നൽകുന്ന സാഹചര്യത്തിൽ ഇത് പ്രസക്തവുമാണ്.

ക്യാപ്റ്റൻ അമരീന്ദർ സിംഗിനെ പിന്തുണയ്ക്കുന്ന തിവാരിയെപ്പോലുള്ളവരും പഞ്ചാബ് കോൺഗ്രസിനുള്ളിലെ പ്രശ്നങ്ങളെക്കുറിച്ച് ചൂണ്ടിക്കാണിച്ച് കോൺഗ്രസ് അധ്യക്ഷയ്ക്ക് കത്തെഴുതിയവരിൽ ഉൾപ്പെടുന്നു. അതേ സമയം നിയമസഭാ തിരഞ്ഞെടുപ്പിന് ക്യാപ്റ്റന്റെ നേതൃത്വത്തിലായിരിക്കും കോൺഗ്രസ് ഇറങ്ങുകയെന്ന റാവത്തിന്റെ ഉറപ്പ് ക്യാപ്റ്റനെ സംബന്ധിച്ചിടത്തോളം അനുകൂലഘടകമാണ്.

"2017ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് കോൺഗ്രസ് പാർട്ടി നിരവധി വാഗ്ദാനങ്ങൾ നൽകുകയും ചില വാഗ്ദാനങ്ങൾ മാത്രം നിറവേറ്റുകയും ചെയ്തുവെന്നാണ് വിമത പക്ഷം ചൂണ്ടിക്കാണിക്കുന്നത്. എന്നിരുന്നാലും, മയക്കുമരുന്ന് മാഫിയ, വൈദ്യുതി പ്രതിസന്ധി, ദളിത് പ്രശ്നങ്ങൾ, കേബിൾ നെറ്റ്‌വർക്ക് പ്രശ്നം തുടങ്ങിയ ചില വാഗ്ദാനങ്ങൾ എന്നീ വിഷയങ്ങളിൽ സംസ്ഥാന സർക്കാർ തുടർനടപടികൾ സ്വീകരിച്ചിട്ടില്ല. പഞ്ചാബിലെ കോൺഗ്രസ് സർക്കാരിന് പലകാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ കഴിഞ്ഞിട്ടില്ല. അതിനാൽ, പഞ്ചാബിലെ അവസ്ഥയും പഞ്ചാബിലെയും പഞ്ചാബ് കോൺഗ്രസിന്റെയും അവസ്ഥയും ചർച്ച ചെയ്യുന്നതിന് വേണ്ടി കോൺഗ്രസ് ഹൈക്കമാൻഡിനെ കാണുന്നതിന് വേണ്ടി ഞങ്ങൾ ദില്ലിയിലേക്ക് പോകുന്നുവെന്നാണ് "പഞ്ചാബ് കോൺഗ്രസ് നേതാവ് ചരൺജിത് ചാനിയുടെ പ്രതികരണം.

നേരത്തെ പഞ്ചാബ് കോൺഗ്രസിൽ നിലനിന്നിരുന്ന പ്രതിസന്ധി പരിഹരിച്ചത് നവ്ജോത് സിംഗ് സിദ്ദുവിനെ പിസിസി അദ്ധ്യക്ഷനാക്കിക്കൊണ്ടായിരുന്നു. ഇതോടെ മാസങ്ങൾ നീണ്ട സിദ്ദു-അമരീന്ദര്‍ പോര് പാർട്ടി അവസാനിപ്പിക്കുകയായിരുന്നു. നിയമസഭ തിരഞ്ഞെടുപ്പിന് അഞ്ച് മാസം മാത്രം ബാക്കിയിരിക്കെയാണ് പാർട്ടിക്കുള്ളിൽ വീണ്ടും മുഖ്യമന്ത്രി അമരീന്ദര്‍ സിംഗിനെതിരെ സിദ്ദു ഗ്രൂപ്പിന്‍റെ പടയൊരുക്കം. അമരീന്ദർ സിംഗിന്റെ പ്രകടനം മോശമാണെന്ന് നേരത്തെ തന്നെ ആരോപണങ്ങളുയർന്നിരുന്നു.












Click it and Unblock the Notifications