ആര്‍എസ്എസിനെതിരേ ആഞ്ഞടിച്ച് ഉവൈസി; മോഹന്‍ ഭാഗവത് ചീഫ് ജസ്റ്റിസാകണ്ട

  • Written By:
Subscribe to Oneindia Malayalam

ദില്ലി: ബാബറി മസ്ജിദ് വിഷയത്തില്‍ ആര്‍എസ്എസ് നേതാവിനെതിരേ രൂക്ഷമായ ഭാഷയില്‍ അസദുദ്ദീന്‍ ഉവൈസി. ആര്‍എസ്എസ് നേതാവ് മോഹന്‍ ഭാഗവത് സുപ്രീംകോടതി ചീഫ് ജസ്റ്റിസാകാന്‍ ശ്രമിക്കുകയാണോ എന്ന് എഐഎംഐഎം അധ്യക്ഷനായ അസദുദ്ദീന്‍ ഉവൈസി എംപി ചോദിച്ചു. മോഹന്‍ ഭാഗവതെന്താണ് ചീഫ് ജസ്റ്റിസാണോ, ആരാണയാള്‍ എന്നായിരുന്നു ഉവൈസിയുടെ പ്രതികരണം.

അയോധ്യയില്‍ ബാബറി മസ്ജിദ് നിന്ന സ്ഥലത്ത് തന്നെ രാമക്ഷേത്രം നിര്‍മിക്കുമെന്ന് ദിവസങ്ങള്‍ക്ക് മുമ്പ് മോഹന്‍ ഭാഗവത് പറഞ്ഞിരുന്നു. ഇക്കാര്യം പരാമര്‍ശിച്ചാണ് ഉവൈസിയുടെ പ്രതികരണം. 1992 ഡിസംബര്‍ ആറിനാണ് ഹിന്ദു മതമൗലിക വാദികള്‍ ബാബറി മസ്ജിദ് തകര്‍ത്തത്. ക്ഷേത്രം തര്‍ക്കസ്ഥലത്ത് തന്നെ നിര്‍മിക്കുമെന്നും മറ്റൊരിടം അതിനില്ലെന്നുമായിരുന്നു ഭാഗവതിന്റെ വാക്കുകള്‍.

ഉവൈസിയുടെ ചോദ്യം

ഉവൈസിയുടെ ചോദ്യം

ഭാഗവതിന് അക്കാര്യം എങ്ങനെ പറയാന്‍ സാധിക്കുന്നുവെന്ന് ഉവൈസി ചോദിച്ചു. കേസ് സുപ്രീംകോടതിയിലാണ്. രാമന്‍ ജനിച്ചത് ബാബറി മസ്ജിദ് നിന്ന സ്ഥലത്താണെന്നാണ് ചിലര്‍ വിശ്വസിക്കുന്നത്. കേസ് സുപ്രീംകോടതിയുടെ വിധി കാത്തിരിക്കുകയാണ്. അതിന് മുമ്പ് എങ്ങനെ അവിടെ തന്നെ ക്ഷേത്രം പണിയുമെന്ന് പറയാന്‍ സാധിക്കുമെന്നും ഉവൈസി ചോദിച്ചു.

തിയ്യതി പ്രഖ്യാപിച്ചു

തിയ്യതി പ്രഖ്യാപിച്ചു

2018 ഒക്ടോബര്‍ 18ന് രാമക്ഷേത്ര നിര്‍മാണം ആരംഭിക്കുമെന്ന് വിഎച്ച്പി നേതാവ് സുരീന്ദര്‍ ജയ്ന്‍ പറഞ്ഞിരുന്നു. ഇവര്‍ എങ്ങനെയാണ് ഇത്രയും വിവാദമായ കേസില്‍ സംസാരിക്കുക. എന്തെങ്കിലും രഹസ്യവിവരം ലഭിച്ചിട്ടുണ്ടോ? തനിക്ക് മനസിലാകുന്നില്ലെന്നും ഉവൈസി പറഞ്ഞു.

സ്വാമിയുടെ ഇടപെടല്‍

സ്വാമിയുടെ ഇടപെടല്‍

അടുത്ത ദീപാവലി ആഘോഷം അയോധ്യയില്‍ രാമക്ഷേത്രത്തില്‍ വച്ച് നടത്തുമെന്ന് കഴിഞ്ഞദിവസം ബിജെപി എംപി സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞിരുന്നു. അലഹാബാദ് ഹൈക്കോടതി വിധിക്കെതിരേ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയ വ്യക്തി കൂടിയാണ് സ്വാമി. കേസ് നീട്ടികൊണ്ടു പോകരുതെന്നാണ് സ്വാമിയുടെ ആവശ്യം. 2010 ഒക്ടോബറില്‍ ബാബറി കേസ് പരിഗണിച്ച അലഹാബാദ് ഹൈക്കോടതി, പള്ളി നിന്ന 2.77 ഏക്കര്‍ ഹിന്ദു, മുസ്ലിം, സന്ന്യാസികളുടെ നിര്‍മോഹി അഖാര എന്നവര്‍ക്കായി വീതിച്ചുനല്‍കിയിരുന്നു.

നിര്‍മാണ സാമഗ്രികള്‍ ഒരുക്കി

നിര്‍മാണ സാമഗ്രികള്‍ ഒരുക്കി

അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണം ഉടന്‍ ആരംഭിക്കുമെന്നും അടുത്ത ദീപാവലി ആഘോഷം രാമക്ഷേത്രത്തില്‍ വച്ച് നടത്താനകുമെന്നുമാണ് സുബ്രഹ്മണ്യന്‍ സ്വാമി കഴിഞ്ഞദിവസം പറഞ്ഞത്. ക്ഷേത്ര നിര്‍മാണത്തിന് വേണ്ട എല്ലാ സാഹചര്യവും ഒരുങ്ങിയിട്ടുണ്ട്. നിര്‍മാണ സാമഗ്രികള്‍ ഒരുക്കി കഴിഞ്ഞു. നിര്‍മാണം ഉടന്‍ തുടങ്ങാന്‍ സാധിക്കും. അടുത്ത ദീപാവലി ആഘോഷം അയോധ്യയില്‍ പുതിയ ക്ഷേത്രത്തില്‍ വച്ച് നടത്താന്‍ സാധിക്കുമെന്നും സ്വാമി പറഞ്ഞു.

പുതിയ നിയമത്തിന്റെ ആവശ്യമില്ല

പുതിയ നിയമത്തിന്റെ ആവശ്യമില്ല

അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുന്നതിന് പുതിയ നിയമത്തിന്റെ ആവശ്യമില്ല. നരസിംഹ റാവു സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍, അവിടെ ക്ഷേത്രമുണ്ടായിരുന്നുവെന്ന് വ്യക്തമാക്കിയതാണ്. അതുകൊണ്ടുതന്നെ ഭൂമി ഹിന്ദുക്കളുടേതാണൈന്നും സുബ്രഹ്മണ്യന്‍ സ്വാമി മാധ്യമങ്ങളോട് പറഞ്ഞു.

ഹിന്ദുക്കള്‍ ജയിക്കും

ഹിന്ദുക്കള്‍ ജയിക്കും

സുപ്രീംകോടതിയില്‍ നടക്കുന്ന കേസില്‍ ഹിന്ദുക്കള്‍ ജയിക്കും. പുതിയ നിയമം നമുക്ക് കൊണ്ടുവരാന്‍ സാധിക്കും. പക്ഷേ അതിന്റെ ആവശ്യമില്ല. അല്ലാതെ തന്നെ കേസില്‍ വിജയമുണ്ടാകും. തനിക്ക് അക്കാര്യത്തില്‍ സംശയമില്ലെന്നും സ്വാമി കൂട്ടിച്ചേര്‍ത്തു.

മുസ്ലിംകള്‍ക്ക് ഭൂമിയില്‍ മാത്രമാണ് താല്‍പ്പര്യം

മുസ്ലിംകള്‍ക്ക് ഭൂമിയില്‍ മാത്രമാണ് താല്‍പ്പര്യം

സുന്നി വഖഫ് ബോര്‍ഡ് വെറുതെ അവകാശവാദം ഉന്നയിക്കുകയാണ്. അലഹാബാദ് ഹൈക്കോടതിയില്‍ അക്കാര്യം ബോധ്യപ്പെട്ടതാണ്. എതിര്‍വാദം ഉന്നയിക്കാന്‍ അവര്‍ക്ക് സാധിച്ചിരുന്നില്ല. ബാബറി മസ്ജിദ് നിന്ന സ്ഥലത്ത് ആരാധിക്കാനുള്ള അവകാശം ഹിന്ദുക്കള്‍ക്കാണ്. മുസ്ലിംകള്‍ക്ക് അക്കാര്യത്തില്‍ അവകാശമില്ല. അവര്‍ക്ക് ഭൂമിയില്‍ മാത്രമാണ് താല്‍പ്പര്യമെന്നും സ്വാമി ആരോപിച്ചു.

English summary
'Is RSS chief Mohan Bhagwat the Chief Justice of India', asks Owaisi

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്