• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഗുജറാത്തിലെ മുഖ്യമന്ത്രി മാറ്റത്തിന് പിന്നില്‍ മോദി- ഷാ തര്‍ക്കവും? അന്ന് അമിത് ഷാ ജയിച്ചു... ഇന്നാര് ജയിക്കും

Google Oneindia Malayalam News

അഹമ്മദാബാദ്/ദില്ലി: ബിജെപിയില്‍ കാര്യങ്ങള്‍ തീരുമാനിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ചേര്‍ന്നാണ് എന്നത് എല്ലാവര്‍ക്കും അറിയാവുന്ന ഒരു യഥാര്‍ത്ഥ്യമാണ്. ഒരു ഘട്ടത്തില്‍, പാര്‍ട്ടിയുമായി ബന്ധപ്പെട്ട് കാര്യങ്ങള്‍ എല്ലാം അമിത് ഷാ ഒറ്റയ്ക്ക് തീരുമാനിക്കുന്ന സ്ഥിതിയും ഉണ്ടായിരുന്നു എന്നാണ് പറയപ്പെടുന്നത്. മോദിയും അമിത് ഷായും തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടായാല്‍ എന്ത് സംഭവിക്കും എന്നത് രാഷ്ട്രീയ നിരീക്ഷികരുടെ സ്ഥിരം ചിന്താവിഷയവും ആണ്.

കോൺഗ്രസിനെ സിപിഎം ആക്കാൻ നോക്കുന്ന സുധാകരൻ! എന്തിനും ഏതിനും പിന്തുടരാൻ ഒരേയൊരുമാതൃക... ഇത് ഗതികേടോ?കോൺഗ്രസിനെ സിപിഎം ആക്കാൻ നോക്കുന്ന സുധാകരൻ! എന്തിനും ഏതിനും പിന്തുടരാൻ ഒരേയൊരുമാതൃക... ഇത് ഗതികേടോ?

ഗുജറാത്തില്‍ കാവലാധി തികയ്ക്കും മുമ്പേ, പത്ത് വര്‍ഷത്തിനുള്ളില്‍ സ്ഥാനമൊഴിയുന്ന മൂന്നാമത്തെ മുഖ്യമന്ത്രിയായി മാറിയിരിക്കുകയാണ് വിജയ് രൂപാണി. ഇത്തരത്തില്‍ മുഖ്യമന്ത്രി മാറ്റത്തിന് പിന്നില്‍ മോദി- ഷാ തര്‍ക്കം കൂടി ഒരു കാരണമാണെന്ന് വിലയിരുത്തലുകളുണ്ട്. പരിശോധിക്കാം...

1

കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ കാലാവധി പൂര്‍ത്തിയാക്കാതെ ആദ്യം സ്ഥാനം ഒഴിഞ്ഞ മുഖ്യമന്ത്രി നരേന്ദ്ര മോദി ആയിരുന്നു. പതിമൂന്നാം നിയമസഭയില്‍ മുഖ്യമന്ത്രിയായിരുന്ന മോദി ആ സ്ഥാനം രാജിവച്ചത് 2014 മെയ് 22 ന് ആയിരുന്നു. മുഖ്യമന്ത്രിയായിട്ടുള്ള മോദിയുടെ മൂന്നാം ടേം ആയിരുന്നു അത്. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബിജെപിയെ നയിച്ച അദ്ദേഹം പ്രധാനമന്ത്രി പദം സ്വീകരിക്കുന്നതിന് വേണ്ടിയാണ് അന്ന് മുഖ്യമന്ത്രിസ്ഥാനം രാജിവച്ചത് എന്ന് മാത്രം.

2

എന്നാല്‍ അതിന് ശേഷം രണ്ട് മുഖ്യമന്ത്രിമാര്‍ കാലാവധി പൂര്‍ത്തിയാക്കാതെ രാജിവച്ചത് ഉയര്‍ന്ന സ്ഥാനങ്ങളില്‍ എത്താന്‍ വേണ്ടി ആയിരുന്നില്ല. അധികാരം നിലനിര്‍ത്താനുള്ള ബിജെപിയുടെ തന്ത്രത്തിന്റെ ഭാഗമായിരുന്നു അതെല്ലാം. അതെങ്ങനെ എന്നായിരിക്കും പലരും ചിന്തിക്കുക? തിരഞ്ഞെടുപ്പിന് മുമ്പായി മുഖ്യമന്ത്രി രാജിവച്ചൊഴിയുന്നതോടെ ഭരണവിരുദ്ധ വികാരം ഒരുപരിധി വരെ ഇല്ലാതാക്കാന്‍ കഴിയുമെന്നാണ് ബിജെപി കണക്കാക്കുന്നത്. അത് ഗുജറാത്തില്‍ സാധ്യമായിട്ടും ഉണ്ട്.

3

നരേന്ദ്ര മോദിയ്ക്ക് ശേഷം ഗുജറാത്ത് മുഖ്യമന്ത്രിയായി എത്തിയത് അനന്ദിബെന്‍ പട്ടേല്‍ ആയിരുന്നു. 2014 മെയ് മാസം മുതല്‍ 2016 ഓഗസ്റ്റ് വരെ ആയിരുന്നു ആനന്ദി ബെന്‍ പട്ടേല്‍ മുഖ്യമന്ത്രി കസേരയില്‍ ഇരുന്നത്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാന്‍ ഒന്നേകാല്‍ വര്‍ഷം ബാക്കി നില്‍ക്കെ ആണ് വെറും രണ്ട് വര്‍ഷം മാത്രം മുഖ്യമന്ത്രി കസേരയില്‍ ഇരുന്ന അവരെ മാറ്റാന്‍ തീരുമാനിച്ചത്. 75 വയസ്സ് എന്ന പ്രായപരിധിയുടെ പേര് പറഞ്ഞായിരുന്നു അത്. പക്ഷേ, മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കുമ്പോള്‍ ആനന്ദി ബെന്നിന് എഴുപത്ത് വയസ്സ് തികയാന്‍ മൂന്ന് മാസം കൂടി ബാക്കിയുണ്ടായിരുന്നു. ആനന്ദി ബെന്നിന്റെ പ്രായം എത്രയെന്ന് അറിയാതെ ആയിരുന്നോ 2014 ല്‍ അവരെ മുഖ്യമന്ത്രിയാക്കിയത് എന്ന ചോദ്യവും അന്ന് ബിജെപിയ്‌ക്കെതിരെ ഉന്നയിക്കപ്പെട്ടിരുന്നു.

സൂപ്പര്‍ ഹോട്ട് ലുക്കില്‍ മൃദുല മുരളി; ട്രെന്‍ഡിംഗായി ചിത്രങ്ങള്‍

4

അന്ന് ആനന്ദി ബെന്നിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റാനുള്ള കാരണം അവരുടെ പ്രായമൊന്നും ആയിരുന്നില്ല എന്നത് പരസ്യമായ ഒരു രഹസ്യമാണ്. നരേന്ദ്ര മോദിയ്ക്ക് ശേഷം മുഖ്യമന്ത്രിയായി എത്തിയ അവര്‍ക്ക് ജനങ്ങളുടേയോ ബിജെപിയുടേയോ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ സാധിച്ചിരുന്നില്ല. അത് അടുത്ത തിരഞ്ഞെടുപ്പില്‍ ഒരു പപരാജയത്തിന് പോലും വഴിവച്ചേക്കും എന്ന ആശങ്കയില്‍ ആയിരുന്നു ആനന്ദി ബെന്നിനെ അവസാന നിമിഷം മാറ്റിയത്.

5

ആനന്ദി ബെന്നിന് പകരം നിതിന്‍ പട്ടീല്‍ ഗുജറാത്ത് മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തണം എന്നതായിരുന്നു നരേന്ദ്ര മോദിയുടെ താത്പര്യം എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഒടുവില്‍ സംരക്ഷിക്കപ്പെട്ടത് അമിത് ഷായുടെ താത്പര്യം ആയിരുന്നു. അങ്ങനെയാണ് വിജയ് രൂപാണി മുഖ്യമന്ത്രി പദത്തിലേക്ക് എത്തുന്നത്. 2017 ലെ തിരഞ്ഞെടുപ്പില്‍ വിജയ് രൂപാണിയെ മുന്‍ നിര്‍ത്തിയായിരുന്നു ബിജെപി രംഗത്തിറങ്ങിയത്. എന്നാല്‍ പ്രചാരണം നയിച്ചത് മുഴുവന്‍ ദേശീയ നേതാക്കളും. ബിജെപിയെ വിറപ്പിച്ച് കോണ്‍ഗ്രസ് മുന്നേറ്റം നടത്തിയ തിരഞ്ഞെടുപ്പ് കൂടിയായിരുന്നു അത്.

6

ഗുജറാത്ത് മുഖ്യമന്ത്രി വിഷയത്തില്‍ അന്നുമുതല്‍ മോദി- അമിത് ഷാ അഭിപ്രായ ഭിന്നതയുണ്ട് എന്നാണ് പല റിപ്പോര്‍ട്ടുകളിലും പറയുന്നത്. ഒടുവില്‍ തിരഞ്ഞെടുപ്പിന് ഒരു വര്‍ഷം ബാക്കി നില്‍ക്കെ വിജയ് രൂപാണിയെ രാജി വപ്പിക്കുമ്പോഴും ഈ പ്രശ്‌നം നിലനില്‍ക്കുന്നുണ്ടത്രെ. രൂപാണിയുടെ രാജി ഒരു തിരഞ്ഞെടുപ്പ് തന്ത്രമാണെങ്കില്‍ കൂടിയും ആരായിരിക്കും അടുത്തതായി മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തുന്നത് എന്നത് ഏറെ നിര്‍ണായകമായ കാര്യമാണ്. ആരുടെ താത്പര്യം ആയിരിക്കും ഇത്തവണ സംരക്ഷിക്കപ്പെടുക?

7

പട്ടല്‍ പ്രശ്‌നം ആയിരുന്നു 2017 ലെ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രകടനത്തെ പിറകോട്ട് വലിച്ചത്. കോണ്‍ഗ്രസ് അന്ന് ഇത് ഫലപ്രദമായി ഉപയോഗപ്പെടുത്തുകയും ചെയ്തു. രൂപാണിയ്ക്ക് പകരം നിതിന്‍ പട്ടേല്‍ അന്ന് മുഖ്യമന്ത്രിയായിരുന്നെങ്കില്‍ ഈ വിഷയം തണുപ്പിക്കാമായിരുന്നു എന്ന് കരുതുന്നവരുണ്ട്. ഇത്തവണ പുതിയ മുഖ്യമന്ത്രി പട്ടേല്‍ വിഭാഗത്തില്‍ നിന്നുള്ള ആള്‍ ആകുമോ എന്നതും കാത്തിരുന്ന് തന്നെ കാണേണ്ട കാര്യമാണ്. എന്തായാലും ഗുജറാത്തിലെ പാര്‍ട്ടിയില്‍ ഇപ്പോള്‍ അമിത് ഷായേക്കാള്‍ സ്വാധീനം നരേന്ദ്ര മോദിയ്ക്ക് തന്നെയാണ്. കഴിഞ്ഞ വര്‍ഷം സംസ്ഥാന അധ്യക്ഷ പദവിയില്‍ എത്തിയ സിആര്‍ പാട്ടീല്‍ നരേന്ദ്ര മോദിയുടെ വിശ്വസ്തനാണ്.

8

പട്ടല്‍ പ്രശ്‌നം ആയിരുന്നു 2017 ലെ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രകടനത്തെ പിറകോട്ട് വലിച്ചത്. കോണ്‍ഗ്രസ് അന്ന് ഇത് ഫലപ്രദമായി ഉപയോഗപ്പെടുത്തുകയും ചെയ്തു. രൂപാണിയ്ക്ക് പകരം നിതിന്‍ പട്ടേല്‍ അന്ന് മുഖ്യമന്ത്രിയായിരുന്നെങ്കില്‍ ഈ വിഷയം തണുപ്പിക്കാമായിരുന്നു എന്ന് കരുതുന്നവരുണ്ട്. ഇത്തവണ പുതിയ മുഖ്യമന്ത്രി പട്ടേല്‍ വിഭാഗത്തില്‍ നിന്നുള്ള ആള്‍ ആകുമോ എന്നതും കാത്തിരുന്ന് തന്നെ കാണേണ്ട കാര്യമാണ്. എന്തായാലും ഗുജറാത്തിലെ പാര്‍ട്ടിയില്‍ ഇപ്പോള്‍ അമിത് ഷായേക്കാള്‍ സ്വാധീനം നരേന്ദ്ര മോദിയ്ക്ക് തന്നെയാണ്. കഴിഞ്ഞ വര്‍ഷം സംസ്ഥാന അധ്യക്ഷ പദവിയില്‍ എത്തിയ സിആര്‍ പാട്ടീല്‍ നരേന്ദ്ര മോദിയുടെ വിശ്വസ്തനാണ്.

9

ഗുജറാത്തില്‍ നരേന്ദ്ര മോദി ഒരു അധികാര കേന്ദ്രമായി മാറുന്നതില്‍ ഏറ്റവും നിര്‍ണായകമായ പങ്കുവഹിച്ച ആളാണ് അമിത് ഷാ. അതിന് ശേഷം, ദേശീയ തലത്തില്‍ നരേന്ദ്ര മോദിയുടെ പ്രതിച്ഛായാ നിര്‍മിതിയിലും അമിത് ഷാ വലിയ പങ്കുവഹിച്ചിട്ടുണ്ട്. 2014 ലേയും 2019 ലേയും ലോക്‌സഭ തിരഞ്ഞെടുപ്പുകളില്‍ അമിത് ഷായുടെ 'ചാണക്യ' തന്ത്രങ്ങളായിരുന്നു ബിജെപിയ്ക്കും നരേന്ദ്ര മോദിയ്ക്കും വലിയ വിജയം സമ്മാനിച്ചത് എന്നും വിലയിരുത്തപ്പെടുന്നു.

cmsvideo
  സ്വാതന്ത്ര്യദിനത്തില്‍ 100 ലക്ഷം കോടിയുടെ പദ്ധതി പ്രഖ്യാപിച്ച് നരേന്ദ്ര മോദി
  അമിത് ഷാ
  Know all about
  അമിത് ഷാ
  English summary
  Is there any other reason behind resignation of Gujarat CM Vijay Rupnai? A Modi- Shah cold war?
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X