• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മലയാളിയെ ഐഎസ്‌ഐ ഏജന്റ് ആക്കിയത് 'ഒരു പെണ്ണ്'; അതും ഫേസ്ബുക്കിലൂടെ... രഞ്ജിത്തിന്റെ വിവരങ്ങള്‍

ദില്ലി/മലപ്പുറം: ഇന്ത്യന്‍ വ്യോമ സേനയെ സംബന്ധിച്ച നിര്‍ണായ വിവരങ്ങള്‍ പാകിസ്താന്‍ ചാര സംഘടനയായ ഐഎസ്‌ഐയിക്ക് ചോര്‍ത്തി നല്‍കിയതിന് അറസ്റ്റിലായത് ഒരു മലയാളിയാണ്. മലപ്പുറം സ്വദേശിയായ കെകെ രഞ്ജിത്ത്.

ചാരപ്രവര്‍ത്തനത്തിന് മതം ഒരു പ്രശ്‌നമല്ലെന്ന് രഞ്ജിത്തിന്റെ അറസ്റ്റിലൂടെ തെളിയിയ്ക്കപ്പെട്ടിരിയ്ക്കുന്നു. ഒരു സാധാരണ വ്യോമ സേന ഉദ്യോഗസ്ഥനായ രഞ്ജിത്ത് എങ്ങനെയാണ് ഐസ്‌ഐയുടെ വലയില്‍ വീണത്?

ഫേസ്ബുക്ക് വഴിയാണ് രഞ്ജിത്തിനെ അവര്‍ കുടുക്കിയത്. അതും സുന്ദരിയായ ഒരു യുവതിയുടെ പേരിലുള്ള വ്യാജ അക്കൗണ്ട് ഉപയോഗിച്ച്.

മലപ്പുറം സ്വദേശി

മലപ്പുറം സ്വദേശി

മലപ്പുറം ജില്ലയിലെ ചെറുകാവ് പുളിയ്ക്കല്‍ കെകെ രഞ്ജിത്ത് ആണ് ഐഎസ്‌ഐയ്ക്ക് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതിന്റെ പേരില്‍ അറസ്റ്റിലായത്. വെറും 24 വയസ്സാണ് ഇയാളുടെ പ്രയം.

ഫേസ്ബുക്കിലെ 'പഞ്ചാര'

ഫേസ്ബുക്കിലെ 'പഞ്ചാര'

ബ്രിട്ടീഷുകാരിയായ മക് നോട്ട് ദാമിനി എന്ന ഫേസ്ബുക്ക് അക്കൗണ്ട് വഴിയാണ് ഐഎസ്‌ഐ രഞ്ജിത്തിനെ പാട്ടിലാക്കുന്നത്. തുടക്കത്തില്‍ വെറുമൊരു സൗഹൃദം... പിന്നീടത് പലരീതികളിലേയ്ക്ക് വഴിമാറി.

 ദാമിനിയുടെ കളികള്‍

ദാമിനിയുടെ കളികള്‍

ഒരു അന്വേഷണാത്മക മാസികയിലെ ജീവനക്കാരി എന്ന് പറഞ്ഞാണ് ഇവര്‍ രഞ്ജിത്തിനെ പരിചയപ്പെടുന്നത്. ഇത് പിന്നീട് ഓഡിയോ ചാറ്റിലേയ്ക്കും വാട്‌സ് ആപ്പിലൂടെ ഫോട്ടോ കൈമാറലിലേയ്ക്കും വളര്‍ന്നു.

ദാമിനിയ്ക്ക് വേണ്ടി

ദാമിനിയ്ക്ക് വേണ്ടി

ദിവസം മുഴുവന്‍ ദാമിനിയ്ക്ക് വേണ്ടി ഓണ്‌ലൈനില്‍ കാത്തിരിയ്ക്കുന്ന രീതിയിലേയ്ക്ക് രഞ്ജിത്തിന്റെ താത്പര്യം വളര്‍ന്നിരുന്നു. വ്യോമ സേനയിലെ ലീഡ് എയര്‍ക്രാഫ്റ്റ് മാന്‍ ആയ രഞ്ജിത്തിന്റെ അഭിമുഖവും 'ദാമിനി' വിശ്വാസം സൃഷ്ടിയ്ക്കാനായി നടത്തി.

എന്തും നല്‍കും

എന്തും നല്‍കും

ഇതിനിടെ വ്യോമ സേനയെ കുറിച്ചുള്ള ചില വിവരങ്ങളും ദാമിനി രഞ്ജിത്തിനോട് ചോദിച്ചു. വിവരത്തിന് പകരം പണം ഉള്‍പ്പെടെ എന്തും നല്‍കാമെന്നായിരുന്നു വാഗ്ദാനം.

ടാക്-ഡിഇ

ടാക്-ഡിഇ

ഇതിനിടയിലാണ് ഒരു ദിവസം ഗ്വാളിയോറിലെ ടാക്റ്റിക്കല്‍ ആന്റ് കോമ്പാറ്റ് ഡിപ്ലോയ്‌മെന്റ് എസ്റ്റാബ്ലിഷ്‌മെന്റിനെ കുറിച്ച് (ടാക്-ഡിഇ) രഞ്ജിത്തിനോട് ചോദിച്ചത്. തന്ത്രപ്രധാനമായ വിവരങ്ങള്‍ കൈമാറാന്‍ രഞ്ജിത്ത് വിസമ്മതിച്ചു.

ഇതാ വരുന്നു ഭീഷണി

ഇതാ വരുന്നു ഭീഷണി

വിവരങ്ങള്‍ നല്‍കാന്‍ വിസമ്മതിച്ചതോടെ കടുത്ത ഭീഷണിയായി. മുമ്പ് ചാറ്റിലൂടെ സംസാരിച്ച കാര്യങ്ങളും നല്‍കിയ വിവരങ്ങളും പുറത്ത് വിടുമെന്ന് പറഞ്ഞ് ഭീഷണി മുഴക്കി. ഇതോടെ രഞ്ജിത്തിന്റെ കീഴടങ്ങല്‍ പൂര്‍ത്തിയായി.

നിര്‍ണായക വിവരങ്ങള്‍

നിര്‍ണായക വിവരങ്ങള്‍

ടാക് -ഡിഇയിലെ മിറാഷ് വിമാനങ്ങളെക്കുറിച്ചും യുദ്ധ വിമാനങ്ങളെക്കുറിച്ചും ഉള്ള വിവരങ്ങള്‍ രഞ്ജിത്ത് പല തവണ ഐസ്‌ഐ ഏജന്റിന് കൈമാറി. ഫേസ്ബുക്ക് വഴിയും വാട്‌സ് ആപ്പ് വഴിയും , ചിലപ്പോഴൊക്കെ സ്‌കൈപ്പ് വഴിയും ആയിരുന്നു ഇത്.

ഡിഫന്‍സ് അനലിസ്റ്റ്

ഡിഫന്‍സ് അനലിസ്റ്റ്

ഒരു ഡിഫന്‍സ് അനലിസ്റ്റ് എന്ന രീതിയിലാണ് ദാമിനിയിലൂടെ രഞ്ജിത്തിനെ ഐഎസ്‌ഐ സ്വാധീനിച്ചത്. നല്‍കുന്ന വിവരങ്ങള്‍ക്ക് ആവശ്യത്തിലധികം പണവും ലഭിച്ചതോടെ രഞ്ജിത്ത് കുടുങ്ങുകയായിരുന്നു.

ഹണി ട്രാപ്പ്

ഹണി ട്രാപ്പ്

ഹണി ട്രാപ്പ് എന്നാണ് ഇത്തരം ചതിക്കുഴികള്‍ അറിയപ്പെടുന്നത്. 3,500 കോടി രൂപയാണത്രെ പ്രതിവര്‍ഷം ഐഎസ്‌ഐ ഇതിന് വേണ്ടി മാത്രം ഉപയോഗിയ്ക്കുന്നത്.

English summary
ISI used Facebook to honeytrap IAF airman into spilling secrets. Ranjith KK, an Indian Air Force employee, got a Facebook friend request from a pretty woman based in the United Kingdom three years ago.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more