Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇസ്രായേൽ -ഹമാസ് സംഘർഷം; ഇറാൻ പ്രസിഡന്റുമായി ചർച്ച ചെയ്ത് പ്രധാനമന്ത്രി മോദി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച ഇറാൻ പ്രസിഡന്റ് സയ്യിദ് ഇബ്രാഹിം റൈസിയുമായി സംസാരിക്കുകയും നിലവിലുള്ള ഇസ്രായേൽ - ഹമാസ് സംഘർഷം ഉൾപ്പെടെ നിരവധി വിഷയങ്ങൾ ചർച്ച ചെയ്യുകയും ചെയ്തു. പശ്ചിമേഷ്യയിലെ വിഷമകരമായ സാഹചര്യത്തെക്കുറിച്ചും ഇസ്രായേൽ - ഹമാസ് സംഘർഷത്തെക്കുറിച്ചും ഇറാൻ പ്രസിഡന്റുമായി കാഴ്ചപ്പാടുകൾ കൈമാറിയതായി, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ പ്രധാനമന്ത്രി പറഞ്ഞു.

തീവ്രവാ​ദ സംഭവങ്ങൾ, അക്രമം, സാധാരണക്കാരുടെ ജീവൻ നഷ്ടപ്പെടൽ എന്നിവ ​ഗൗരവതരമായ ആശങ്കകളാണ്. സംഘർഷം വർദ്ധിക്കുന്നത് തടയുക, തുടർ മാനുഷിക സഹായം ഉറപ്പാക്കുക, സമാധാനവും സുസ്ഥിരതയും നേരത്തെ പുനഃ സ്ഥാപിക്കുക എന്നിവ പ്രധാനമണാണ് പ്രധാനമന്ത്രി പറഞ്ഞു.

ISRAEL

ചബഹാർ തുറമുഖത്തിന്റെ പുരോഗതിയും ഇരു നേതാക്കളും ചർച്ച ചെയ്തു. "ചബഹാർ തുറമുഖം ഉൾപ്പെടെയുള്ള നമ്മുടെ ഉഭയകക്ഷി സഹകരണത്തിലെ പുരോഗതിയെ സ്വാഗതം ചെയ്യുന്നു," പ്രധാനമന്ത്രി പറഞ്ഞു.

അതിനിടെ ഇസ്രായേൽ- ഹമാസ് യുദ്ധം ഒരു മാസത്തോട് അടുക്കുകയാണ്. ഹമാസിന്റെ നിയന്ത്രണത്തിലുള്ള ആരോ​ഗ്യമന്ത്രാലയത്തിന്റെ കണക്ക് അനുസരിച്ച് മരണസംഖ്യ 10,000-ത്തോടടുത്തു. തിങ്കളാഴ്ച ഗാസയിലെ ഫലസ്തീൻ പോരാളികളെ ലക്ഷ്യമിട്ട് ഇസ്രായേൽ സേന
ശക്തമായ ആക്രമണങ്ങൾ നടത്തി.

ഒക്ടോബർ 7 ന് ഇസ്രായേലിൽ 1,400 പേരെ കൊല്ലപ്പെടുകയും 240 ലധികം പേർ ബന്ദികളാക്കപ്പെടുകയും ചെയ്ത ഹമാസിനെ നശിപ്പിക്കാൻ തീരുമാനിച്ച പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വെടിനിർത്തലിനുള്ള അന്താരാഷ്ട്ര ആഹ്വാനങ്ങൾക്കിടയിലും വിട്ടുവീഴ്ച ചെയ്യില്ലെന്ന് പറഞ്ഞിരുന്നു. ഇസ്രായേൽ പലായനം ചെയ്യാനുള്ള ഉത്തരവുകൾ അവഗണിച്ച് ലക്ഷക്കണക്കിന് സാധാരണക്കാർ അവിടെ തുടരുന്നു .

ഗാസയിലെ ഹമാസിന്റെ കീഴിലുള്ള ആരോഗ്യ മന്ത്രാലയം തിങ്കളാഴ്ച "ഒറ്റരാത്രിയിലെ കൂട്ടക്കൊലകളിൽ" 200 ലധികം ആളുകൾ മരിച്ചു - ഒരു ദിവസത്തിന് ശേഷം മൊത്തം മരണസംഖ്യ 9,770 ൽ അധികം റിപ്പോർട്ട് ചെയ്യപ്പെട്ടു, കൂടുതലും സ്ത്രീകളും കുട്ടികളും ആണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+