സിംഗപ്പൂരിന്റെ 7 ഉപഗ്രഹങ്ങളുമായി ഇസ്രോയുടെ വാണിജ്യ ദൗത്യം, പിഎസ്എല്‍വി സി56 വിക്ഷേപിച്ചു
ശ്രീഹരിക്കോട്ട: ഐഎസ്ആര്‍ഒയുടെ പിഎസ്എല്‍വി സി56 വിക്ഷേപിച്ചു. രാവിലെ ആറരയ്ക്ക് ശ്രീഹരിക്കോട്ടയിലെ ഒന്നാം നമ്പര്‍ ലോഞ്ച് പാഡില്‍ നിന്നായിരുന്നു വിക്ഷേപം. അതേസമയം ചന്ദ്രയാന് മൂന്നിന് ശേഷമുള്ള ഇസ്രോയുടെ പ്രമുഖ ദൗത്യം കൂടിയാണിത്. ന്യൂ സ്‌പേസ് ഇന്ത്യ ലിമിറ്റ് വഴിയുള്ള വാണിജ്യ വിക്ഷേപമാണിത്. സിംഗപ്പൂരിന്റെ ഡിഎസ്-എസ്എആര്‍ ഉപഗ്രഹം അടക്കം ആറ് ചെറു ഉപഗ്രഹങ്ങളാണ് വിക്ഷേപിച്ചത്.
360 കിലോഗ്രാം ഭാരമുള്ള ഡിഎസ്-എസ്എആര്‍ ഉപഗ്രഹത്തെ 535 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തിലെത്തിക്കുകയാണ് ലക്ഷ്യം. ഉപഗ്രഹത്തില്‍ നിന്നുള്ള വിവരങ്ങള്‍ സിംഗപ്പൂര്‍ സര്‍ക്കാരിന്റെ വിവിധ ഏജന്‍സികള്‍ തന്ത്രപ്രധാന ആവശ്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്തും. പിഎസ്എല്‍വിയുടെ 58ാം ദൗത്യമാണിത്. ഡിഎസ്-എസ്എആര്‍ ഉപഗ്രഹം ഒഴിച്ചുള്ള ബാക്കി ആറ് ഉപഗ്രഹങ്ങളില്‍ രണ്ടെണ്ണം മൈക്രോ സാറ്റലൈറ്റുകളാണ്.നാലെണ്ണം നാനോ വിഭാഗത്തില്‍ വരുന്നതാണ്.

ആര്‍ക്കേഡ്, വെലോക്‌സ് എഎം, സ്‌കൂബ് ടൂ എന്നീ ഉപഗ്രഹങ്ങള്‍ സിംഗപ്പൂര്‍ സാങ്കേതിക സര്‍വകലാശാലയുടേതാണ്. ഗലാസിയ രണ്ട് എന്ന ഉപഗ്രഹം സിംഗപ്പൂര്‍ ദേശീയ സര്‍വകലാശാലയുടേതാണ്. വിക്ഷേപണം കഴിഞ്ഞ് 21 മിനുട്ട് പിന്നിടുമ്പോള്‍ പ്രധാന ഉപഗ്രഹമായ ഡിഎസ് സാര്‍ റോക്കറ്റില്‍ നിന്ന് ഇവ വേര്‍പ്പെടും. 24 മിനുട്ട് പിന്നിട്ടാല്‍ അവസാന ചെറു ഉപഗ്രഹവും വേര്‍പെടും.












Click it and Unblock the Notifications