ആര്‍എല്‍വിയുടെ അവസാന ലാന്‍ഡിങ് പരീക്ഷണവും വിജയം, നേട്ടം കൈവരിച്ച് ഐഎസ്ആര്‍ഒ
ബെംഗളൂരു: പുനരുപയോഗിക്കാവുന്ന വിക്ഷേപണ വാഹന(ആര്‍എല്‍വി) സാങ്കേതികവിദ്യയില്‍ സുപ്രധാന നേട്ടം കൈവരിച്ച് ഐഎസ്ആര്‍ഒ. ആര്‍എല്‍വി എല്‍ഇഎക്‌സ്-02ന്റെ മൂന്നാമത്തെയും അവസാനത്തെയും വിക്ഷേപണമാണ് ഇസ്രൊ വിജയകരമായി പൂര്‍ത്തിയാക്കിയത്. കര്‍ണാടകയിലെ ചിത്രദുര്‍ഗ എയറനോട്ടിക്കല്‍ ടെസ്റ്റ് റേഞ്ചിലാണ് ലാന്‍ഡിംഗ് പരീക്ഷണം നടത്തിയത്.
ബഹിരാകാശത്ത് പോയി വരാനുള്ള ഇന്ത്യയുടെ ടാക്‌സി റോക്കറ്റാണ് ആര്‍എല്‍വി. പുനരുപയോഗിക്കാവുന്ന റോക്കറ്റിന്റെ ആദ്യ രണ്ട് പരീക്ഷണങ്ങളും വിജയകരമായിരുന്നു. രണ്ടാമത്തെ പരീക്ഷണം മാര്‍ച്ച് 22നായിരുന്നു ഇസ്രൊ നടത്തിയത്. ഐഎസ്ആര്‍ഒയുടെ ഭാവി ബഹിരാകാശദൗത്യങ്ങളിലൊന്നായിട്ടാണ് ഇവ അറിയപ്പെടുന്നത്.

ബഹിരാകാശത്ത് മനുഷ്യനെ എത്തിക്കുക എന്ന ഇന്ത്യയുടെ വലിയ സ്വപ്‌നങ്ങള്‍ക്ക് കരുത്ത് പകരുന്ന പദ്ധതിയാണ് ആര്‍എല്‍വി. ആര്‍എല്‍വി-എല്‍ഇഎക്‌സ്-13 ഈ ബഹിരാകാശ വാഹനത്തിന്റെ പെര്‍ഫോമന്‍സ് മെച്ചപ്പെടുത്തുന്നതിന് വേണ്ടിയുള്ളത്. അതുപോലെ ലാന്‍ഡിംഗ് മികവ് വര്‍ധിപ്പിക്കാനും ഇവ സഹായിക്കും.
അതേസമയം അടുത്ത ഘട്ടം ഓര്‍ബിറ്റല്‍ റീ എന്‍ട്രി വെഹിക്കിള്‍ അഥവാ ഒആര്‍വി ഭൂമിയിലിറക്കുന്ന പരീക്ഷണങ്ങളാണ്. അതായത് ബഹിരാകാശത്ത് പോയി മടങ്ങിയെത്തുന്ന വാഹനത്തെയാണ് ഭൂമിയിലെത്തിക്കുക. വീണ്ടും വിക്ഷേപണത്തിന് ഉപയോഗിക്കാവുന്ന വാഹനം എന്ന പേരും നിലനില്‍ത്തിയിട്ടുണ്ട്. കാരണം ഈ പരീക്ഷണത്തിനായി ആദ്യതവണ മുതല്‍ ഒരേ വാഹനം തന്നെയാണ് ഉയോഗിക്കുന്നത്.
പുഷ്പക് എന്ന് പേരിട്ടിരിക്കുന്ന ആര്‍എല്‍വിയെ ലാന്‍ഡിങ് പരീക്ഷണം നടത്തുന്നതിനായി വ്യോമസേനയുടെ ചിനൂക് ഹെലികോപ്ടറില്‍ 4.5 കിലോമീറ്റര്‍ ഉയരത്തിലും, ഇറങ്ങേണ്ട റണ്‍വേയില്‍ നിന്ന് നാല് കിലോമീറ്റര്‍ ദൂരത്തിലും എത്തിച്ച ശേഷം വിട്ടയക്കുകയായിരുന്നു. അവിടെ നിന്ന് 500 മീറ്റര്‍ ദൂരം മാറി സഞ്ചരിച്ച് ആര്‍എല്‍വി റണ്‍വേയിലേക്ക് നേരിട്ട് ഇറങ്ങാവുന്ന ദിശയിലേക്ക് എത്തി.
ദിശ കൃത്യമായി കണ്ടെത്താന്‍ സഹായിക്കുന്ന പുതിയ ദിശാ സൂചക ആല്‍ഗരിതം വിക്രം സാരാഭയ് സ്‌പേസ് സെന്റര്‍ വികസിപ്പിച്ചിട്ടുണ്ട്. അതേസമയം മുമ്പുണ്ടായിരുന്ന എല്‍ഇഎക്‌സ് മോഡലുകളെ അപേക്ഷിച്ച് ആര്‍എല്‍വി ദൗത്യം വലിയ വെല്ലുവിളിയായിരുന്നുവെന്ന് വിക്രം സാരാഭായ് സ്‌പേസ് സെന്റര്‍ ഡയറക്ടര്‍ എസ് ഉണ്ണികൃഷ്ണന്‍ നായര്‍ പറഞ്ഞു.
കാരണം ലെക്‌സ് 02നെ അപേക്ഷിച്ചുള്ള പരീക്ഷണ വ്യാപ്തി വളരെ വലുതാണ്. 500 മീറ്ററാണ് ഇതിന്റെ ഇന്റണ്‍ഷനല്‍ ക്രോസ് റേഞ്ച് എറര്‍ മേഖല. പുതിയ സംവിധാനത്തിലൂടെ കൃത്യമായ ദിശയില്‍ തന്നെ ഇവ ഇറക്കാന്‍ സാധിക്കും.


Click it and Unblock the Notifications