ഐഎസ്ആര്‍ഒയ്ക്ക് പുതിയ നേട്ടം: ആര്‍എല്‍വി മിഷന്‍ പരീക്ഷിച്ച് ഐഎസ്ആര്‍ഒ
ബെംഗളൂരു: ആര്‍എല്‍വി അഥവാ റിയൂസബിള്‍ ലോഞ്ച് വെഹിക്കിള്‍ പരീക്ഷിച്ച് ഐഎസ്ആര്‍ഒ. ഓട്ടോണമസ് ടെസ്റ്റ് ലാന്‍ഡിംഗ് മിഷന്റെ ഭാഗമായിട്ടാണ് ഇത് പരീക്ഷിച്ചിരിക്കുന്നത്. കര്‍ണാടകയിലെ ചിത്രദുര്‍ഗയിലെ എയറോനോട്ടിക്കല്‍ ടെസ്റ്റ് ലോഞ്ചില്‍ വെച്ചാണ് ഈ പരീക്ഷണം നടന്നത്. ഐഎസ്ആര്‍ഒയുടെ കിരീടത്തിലെ മറ്റൊരു പൊന്‍തൂവലാണിത്.
വീണ്ടും ഉപയോഗിക്കാന്‍ സാധിക്കും എന്നതാണ് ആര്‍എല്‍വികളുടെ പ്രത്യേകത. രാവിലെ 7.10നാണ് ആര്‍എല്‍വി പറന്നുയര്‍ന്നത്. ഇതിനായി വ്യോമസേനയുടെ ചിനൂക് ഹെലികോപ്ടറും ഉപയോഗിച്ചിരുന്നു.രാവിലെ 7.40നാണ് എടിആറില്‍ ആര്‍എല്‍വി ലാന്‍ഡ് ചെയ്തത്. ഇതിലൂടെ ആര്‍എല്‍വികള്‍ക്ക് മറ്റ് സഹായങ്ങളില്ലാതെ സ്വന്തമായി ലാന്‍ഡ് ചെയ്യാന്‍ സാധിക്കും. ഇവ ബഹിരാകാശ വാഹനത്തിലേക്ക് സ്വയം നിയന്ത്രണത്തിലൂടെ വന്നെത്തുകയായിരുന്നു.

image credit: isro twitter
സ്‌പേസ് റി എന്‍ട്രി വെഹിക്കിളിന്റെ ലാന്‍ഡിംഗ് ഹൈ സ്പീഡിന്റെ അതേ അന്തരീക്ഷത്തില്‍ തന്നെയാണ് ഈ പരീക്ഷണം നടത്തിയത്. ആര്‍എല്‍വിയില്‍ ആളുകളൊന്നും ഉണ്ടാവില്ല. ഇവ സ്വയം പ്രവര്‍ത്തിക്കുകയാണ് ചെയ്യുക. അതായത് വിക്ഷേപിച്ച വാഹനം ബഹിരാകാശത്ത് നിന്ന തിരിച്ചെത്തുമ്പോള്‍, അത് വിക്ഷേപിച്ച അതേ സ്ഥലത്ത് സ്വയം നിയന്ത്രണത്തിലൂടെ വന്ന് നില്‍ക്കും.
തദ്ദേശീയമായി നിര്‍മിച്ച പല സംവിധാനങ്ങളുമാണ് ലെക്‌സ് ഉപയോഗിച്ചിരിക്കുന്നത്. പ്രാദേശികമായിട്ടുള്ള നാവിഗേഷന്‍ സംവിധാനങ്ങള്‍, ഇന്‍സ്ട്രുമെന്റേഷന്‍, സെന്‍സര്‍ സിസ്റ്റം എന്നിവ ഇതിനായി വികസിപ്പിച്ചെടുത്തത് ഐഎസ്ആര്‍ഒയാണ്. 2016 മേയില്‍ ഐഎസ്ആര്‍ഒ ആര്‍എല്‍വി-ടിഡി ഹെക്‌സ് മിഷന്റെ ഭാഗമായി ഇതുപോലെ പരീക്ഷിച്ചിരുന്നു.
റിയൂസബിള്‍ ലോഞ്ച് വെഹിക്കിളുകള്‍ വികസിപ്പിച്ചെടുക്കുന്നതില്‍ ഹൈപ്പര്‍സോണിക് സബ് ഓര്‍ബിറ്റല്‍ വെഹിക്കിളിന്റെ റീഎന്‍ട്രി വളരെ പ്രാധാന്യം അര്‍ഹിക്കുന്നതാണ്.വലിയൊരു നേട്ടമായിട്ടാണ് ഇത് ശാസ്ത്രലോകം കാണുന്നത്. ലെക്‌സ് 2019ലാണ് അവരുടെ ഇന്റഗ്രേറ്റഡ് നാവിഗേഷന്‍ ടെസ്റ്റ് ആരംഭിച്ചത്.
തമിഴ് രുചിയാണ് രുചി, എന്നാ ഒരു ടേസ്റ്റാണെന്നേ: എത്ര കഴിച്ചാലും കൊതി തീരില്ല, ഒന്ന് ട്രൈ ചെയ്ത നോക്കൂ
തദ്ദേശീയമായി നിര്‍മിച്ച പല സംവിധാനങ്ങളുമാണ് ലെക്‌സ് ഉപയോഗിച്ചിരിക്കുന്നത്. പ്രാദേശികമായിട്ടുള്ള നാവിഗേഷന്‍ സംവിധാനങ്ങള്‍, ഇന്‍സ്ട്രുമെന്റേഷന്‍, സെന്‍സര്‍ സിസ്റ്റം എന്നിവ ഇതിനായി വികസിപ്പിച്ചെടുത്തത് ഐഎസ്ആര്‍ഒയാണ്. 2016 മേയില്‍ ഐഎസ്ആര്‍ഒ ആര്‍എല്‍വി-ടിഡി ഹെക്‌സ് മിഷന്റെ ഭാഗമായി ഇതുപോലെ പരീക്ഷിച്ചിരുന്നു. റിയൂസബിള്‍ ലോഞ്ച് വെഹിക്കിളുകള്‍ വികസിപ്പിച്ചെടുക്കുന്നതില്‍ ഹൈപ്പര്‍സോണിക് സബ് ഓര്‍ബിറ്റല്‍ വെഹിക്കിളിന്റെ റീഎന്‍ട്രി വളരെ പ്രാധാന്യം അര്‍ഹിക്കുന്നതാണ്.
വലിയൊരു നേട്ടമായിട്ടാണ് ഇത് ശാസ്ത്രലോകം കാണുന്നത്. ലെക്‌സ് 2019ലാണ് അവരുടെ ഇന്റഗ്രേറ്റഡ് നാവിഗേഷന്‍ ടെസ്റ്റ് ആരംഭിച്ചത്. അതേസമയം ആര്‍എല്‍വിയുടെ വരവോടെ ബഹിരാകാശ വിക്ഷേപിണികളുടെ ചെലവ് കുറയ്ക്കാനാവും. ഇപ്പോഴത്തെ മിഷന്‍ പ്രത്യേക ദൗത്യമായിട്ടാണ് ആസൂത്രണം ചെയ്തിരുന്നത്. ഈ ലാന്‍ഡിംഗോടെ ലോകത്തെ ആദ്യമായി ഒരു ചിറകുള്ള വാഹനം ഒരു ഹെലികോപ്ടറില്‍ 4.5 കിലോമീറ്റര്‍ ഉയര്‍ത്തില്‍ കൊണ്ടുപോയി റണ്‍വേയില്‍ ഒരു ഓട്ടോണമസ് ലാന്‍ഡിംഗ് നടത്തുന്ന രാജ്യം എന്ന നേട്ടവും ഇന്ത്യ കൈവരിച്ചു.
ആര്‍എല്‍വി ലെക്‌സിന് വേണ്ടി വികസിപ്പിച്ചെടുത്ത സാങ്കേതി വിദ്യകളുടെ ഉപയോഗം കൊണ്ട് മറ്റ് വിക്ഷേപണ വാഹനങ്ങളുടെ ചെലവാണ് കുറയ്ക്കാന്‍ സഹായിക്കുക. വ്യോമസേന, എയറോനോട്ടിക്കല്‍ ഡെവലെപ്‌മെന്റ് എസ്റ്റാബ്ലിഷ്‌മെന്റ്, എഡിആര്‍ഡിഇ എന്നിവരും ഈ മിഷനിലേക്ക് സഹകരിച്ചതായി ഐഎസ്ആര്‍ഒ പറഞ്ഞു.












Click it and Unblock the Notifications