Get Updates
Get notified of breaking news, exclusive insights, and must-see stories!

നാവികരുടെ പേരില്‍ ഇറ്റലിയുടെ ലോകകപ്പ് ജഴ്സി

റോം: കടല്‍ക്കൊല കേസില്‍ പ്രതികളായ ഇറ്റാലിയന്‍ നാവികരുടെ പേരില്‍ ഇറ്റലിയുടെ ലോകകപ്പ് ജഴ്‌സി.ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള വൈടിവച്ച് കൊന്ന കേസില്‍ വിചാരണ നേരിടുന്ന ലെസ്‌തോറ മാസി മിലയനോയുടെയും സാല്‍വതോറ ഗിറോണിന്റെയും പേര് ആലേഖനം ചെയ്ത ജഴ്‌സിയാണ് ഇറ്റലി പുറത്തിറക്കിയത്. ഫുട്ബോള്‍ ലോകകപ്പ് ജഴ്സിയിലാണ് ഇറ്റലി നാവികരുടെ പേര് ഉള്‍പ്പെടുത്തിയരിയ്ക്കുന്നത്

ലോകകപ്പ് ജഴ്‌സിയില്‍ നാവികരുടെ പേര് ഉള്‍പ്പെടുത്തിയത് ഇതിനോടകം തന്നെ മാധ്യമ ശ്രദ്ധ നേടിയിരുന്നു. നാവികരുടെ മോചനത്തില്‍ മോദി സര്‍ക്കാരില്‍ പ്രതീക്ഷയര്‍പ്പിച്ചിരിയ്ക്കുകയാണ് ഇറ്റലി. ജഴ്‌സിയുടെ ദൃശ്യങ്ങള്‍ ഇറ്റാലിയന്‍ പ്രതിരോധമന്ത്രി റോബര്‍ട്ടാ പിനോട്ടി നാവികര്‍ക്ക് കാണിച്ച് കൊടുത്തു.

Italy

ഇതിന് മുന്‍പ് ഫോര്‍മുല വണ്‍ ചാമ്പ്യന്‍ഷിപ്പിലും ഇറ്റലിയുടെ റേസിംഗ് കാറില്‍ നാവികസേനയുടെ ചിത്രം പതിച്ചിരുന്നു. ലോകകപ്പ് ജഴ്‌സിയിലും നാവികര്‍ക്ക് പിന്തുണയര്‍പ്പിച്ചിരിയ്ക്കുകയാണ് ഇറ്റലി. നാവികര്‍ കുറ്റക്കാരല്ലെന്നാണ് ഇറ്റലി പറുന്നത്.വിദേശകാര്യമന്ത്രി സുഷമ സ്വാരജിനോട് നാവികരുടെ വിഷയത്തില്‍ ഇടപെടണമെന്ന് ഇറ്റാലിയന്‍ വിദേശകാര്യമന്ത്രി ഫെഡ്രിക്കോ മോഗ്രീനി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കോടതിയുടെ പരിഗണനയില്‍ ഉള്ള വിഷയത്തില്‍ ഇടപെടാനാകില്ലെന്ന് സുഷമ സ്വരാജ് വ്യക്തമാക്കി.മോദിസര്‍ക്കാരില്‍ നിന്ന് അനുകൂല നിലപാടുണ്ടാകുമെന്നാണ് ഇറ്റലിയുടെ പ്രതീക്ഷ.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+