• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Elections 2019

ആം ആദ്മി പാര്‍ട്ടിക്ക് സംഭാവനപ്പെരുമഴ

  • By Soorya Chandran

ദില്ലി: അഴിമതിക്കെതിരെ പടവളോങ്ങി രംഗ പ്രവേശനം ചെയ്ത അരവിന്ദ് കെജ്രിവാളിന്റെ ആം ആദ്മി പാര്‍ട്ടിയിലേക്ക് ഇപ്പോള്‍ സംഭാവനകളുടെ കുത്തൊഴുക്കാണ്. പണ്ഡിതനെന്നോ പാമരനെന്നോ വ്യത്യാസമില്ലാത, പണക്കാരനെന്നോ പാവപ്പെട്ടവെന്നോ വ്യത്യാസമില്ലാതെ, വിദ്യാര്‍ത്ഥിയെന്നോ ഉദ്യോഗസ്ഥനെന്നോ വ്യത്യാസമില്ലാതെ... സംഭാവനകള്‍ കുമിയുകയാണ്. ഇതുവരെ ഏതാണ്ട് 11.5 കോടിരൂപയാണ് പാര്‍ട്ടിക്ക് സംഭാവനയായി മാത്രം കിട്ടിയത്.

അഴിമതി വിരുദ്ധ സമരത്തിന്റെ ആവേശം മാറോടണച്ച് 45000 പേരാണ് ഇതുവരെ കെജ്രിവാളിന്റെ പാര്‍ട്ടിക്ക് സംഭാന നല്‍കിയത്. സിയാചിന്നിലെ സൈനികന്‍ മുതല്‍ അമേരിക്കയിലെ ബിസിനസ് മാന്‍ വരെ ഉള്ളവരാണ് ഈ സംഭാവനകള്‍ നല്‍കിയിട്ടുള്ളത്.

2012 ല്‍ ആണ് അരവിന്ദ് കെജ്രിവാള്‍ ആം ആദ്മി പാര്‍ട്ടി രൂപീകരിക്കുന്നത്. അണ്ണ ഹസാരെ സംഘത്തിലെ ഒരു വലിയ വിഭാഗം രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നതിന് എതിരായിരുന്നെങ്കിലും കെജ്രിവാള്‍ മുന്നോട്ട് പോവുകയായിരുന്നു.

പാര്‍ട്ടിയുമായി മുന്നോട്ട് പോകുമ്പോള്‍ പണം ഒരു പ്രശ്‌നമാകുമെന്ന് അരവിന്ദ് കെജ്രിവാളിന് അന്ന് തന്നെ അറിയാമായിരുന്നു. ദേശീയ തലസ്ഥാനമായ ദില്ലിയില്‍ പൊതു യോഗങ്ങള്‍ സംഘടിപ്പിച്ച് ജനപിന്തുണകൂട്ടുകയാണ് കെജ്രിവാള്‍ ആദ്യം ചെയ്തത്. പിന്നീട് ആളുകളോട് പാര്‍ട്ടിയിലേക്ക് സംഭാവന ചെയ്യാന്‍ ആഹ്വാനം ചെയ്തു.

'എനിക്ക് നിങ്ങളുടെ സമയവും പണവും വേണം' എന്നാണ് കെജ്രിവാള്‍ ആവശ്യപ്പെട്ടത്. ഒരു പൊതു ലക്ഷ്യത്തിന് വേണ്ടിയാണ് നമ്മളെല്ലാം പൊരുതുന്നത്. മിക്ക പാര്‍ട്ടികള്‍ക്കും വേണ്ട പണം വലിയ കോര്‍പ്പറേറ്റുകളാണ് നല്‍കുന്നത്. പലതും തിരിച്ച് കിട്ടാന്‍ വേണ്ടിയാണ് ഇവര്‍ ഈ പണം നല്‍കുന്നത്. പക്ഷേ ഇത് ആം ആദ്മി പാര്‍ട്ടിയുടെ കാര്യത്തില്‍ നടക്കില്ല. സധാരണക്കാരുടെ പണം കൊണ്ടാണ് ഈ പാര്‍ട്ടി പ്രവര്‍ത്തിക്കുക. സത്യസന്ധവും സുതാര്യവുമായ രാഷ്ട്രീയത്തിന്റെ തുടക്കമായിരിക്കും ഇത്- കെജ്രിവാള്‍ പറയുന്നു.

കെജ്രിവാളിന്റെ വാക്കുകള്‍ ശരിക്കും ആളുകളുടെ ഹൃദയത്തില്‍ തന്നെ കൊണ്ടു എന്ന് വേണം പറയാന്‍. സംഭാവനകള്‍ കുന്നുകൂടാന്‍ തുടങ്ങി.

അഞ്ഞൂറു രൂപയാണ് ഭൂരിപക്ഷം പേരും സംഭാവനയായി നല്‍കിയിട്ടുള്ളത്. ഏതാണ്ട് ഇരുനൂറോളം പേര്‍ 50000 രൂപയില്‍ കൂടുതല്‍ സംഭാവന നല്‍കിയിട്ടുണ്ട്. പലരും ഓണ്‍ലൈന്‍ ട്രാന്‍സാക്ഷന്‍ വഴിയാണ് സംഭാവന നല്‍കിയിട്ടുള്ളത്. ചിലര്‍ പാര്‍ട്ടി പരിപാടികള്‍ നടക്കുന്ന സ്ഥലത്തെത്തിയും സംഭാവന നല്‍കുന്നുണ്ട്. ദില്ലി അസംബ്ലി മണ്ഡലത്തില്‍ വീടുവീടാന്തരം കയറിയിറങ്ങി നാല് ലക്ഷം രൂപ പിരിച്ചെടുത്തതായി കെജ്രിവാള്‍ തന്നെ അവകാശപ്പെടുന്നുണ്ട്.

നിലവില്‍ രാജ്യസഭ അംഗവും ബിസിനസ് രാജാവുമായ രാജീവ് ചന്ദ്രശേഖര്‍ അഞ്ച് ലക്ഷം രൂപയാണ് ആം ആദ്മി പാര്‍ട്ടിക്ക് സംഭാവനയായി നല്‍കിയത്. ഹോങ് കോങില്‍ ബിസിനസ് ചെയ്യുന്ന ഇന്ത്യക്കാരന്‍ അമിത് അഗര്‍വാള്‍ അമ്പത് ലക്ഷം രൂപ നല്‍കി. വര്‍ഷങ്ങളോളം സൂക്ഷിച്ചുവച്ച തങ്ങളുടെ നാണയത്തുട്ടുകളുടെ സമ്പാദ്യം ആം ആദ്മി പാര്‍ട്ടിക്ക് സംഭവാനയായി നല്‍കിയ ഒരു പെണ്‍കുട്ടിയുണ്ട് ദില്ലിയില്‍. ഒരുമാസത്തെ പെന്‍ഷന്‍ മുഴുവന്‍ സംഭാവ നല്‍കിയ വയോധികരുണ്ട്, ഒരു ദിവസത്തെ വരുമാനത്തില്‍ നിന്ന് 1 രൂപ സംഭാവന നല്‍കിയ റിക്ഷാക്കാരുണ്ട്....

സംഭാവന എത്ര കിട്ടിയാലും അത് മറച്ചുവക്കില്ലെന്ന ഉറച്ച തീരുമാനത്തിലാണ് ആം ആദ്മി പാര്‍ട്ടി. അത് ഒരു രൂപയായാലും ഒരു കോടി രൂപയായാലും.

English summary
This list could go on and on. The AAP fervour has caught on with 45,000 donors already, be they soldiers from Siachen or businessmen in America.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more