കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐവര്‍മെക്റ്റിനും ഡോക്‌സിസൈക്ലിനും പുറത്ത്, കൊവിഡ് മരുന്നുകളുടെ പട്ടിക പുതുക്കി ആരോഗ്യ മന്ത്രാലയം

Google Oneindia Malayalam News

ദില്ലി: കൊവിഡ് പ്രതിരോധത്തിനുള്ള മരുന്നുകളുടെ പട്ടികയില്‍ മാറ്റവുമായി കേന്ദ്ര സര്‍ക്കാര്‍. സാധാരണ കുറിക്കുന്ന എല്ലാ മരുന്നുകളെയും മാറ്റിയിട്ടുണ്ട് ആരോഗ്യ മന്ത്രാലയം. അതേസമയം രോഗലക്ഷണങ്ങളില്ലാതെ രോഗം സ്ഥിരീകരിക്കുന്നവര്‍ക്കുള്ള മരുന്നുകളില്‍ മാറ്റമില്ല. സുപ്രധാന മരുന്നുകളായ ഐവര്‍മെക്റ്റിനെയും ഡോക്‌സിസൈക്ലിനെയും കൊവിഡ് ചികിത്സയ്ക്കുള്ള മരുന്നുകളില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇവയുടെ ഉപയോഗം വളരെ കരുതലോടെയും ജാഗ്രതയോടെയും ആയിരിക്കണമെന്നും ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്.

1

ഹൈഡ്രോക്‌ളോറോക്വിന്‍, സിന്‍ക്, മല്‍ട്ടിവിട്ടാമിന്‍സ് എന്നിവയും മരുന്നുകളുടെ പട്ടികയില്‍ നിന്ന് നീക്കിയിട്ടുണ്ട്. ഇതെല്ലാം കൊവിഡ് രോഗികള്‍ക്ക് സാധാരണ ഡോക്ടര്‍മാര്‍ കുറിച്ച് നല്‍കാറുള്ളതാണ്. ആന്റിപൈററ്റിക് മരുന്നുകള്‍ നിലനിര്‍ത്തിയിട്ടുണ്ട്. ഇവ പനിക്ക് ഉപയോഗിക്കുന്നത്. ജലദോഷത്തിന് ഉപയോഗിക്കുന്ന ആന്റി ടസ്സീവ് മരുന്നുകളെയും പട്ടികയില്‍ നിന്ന് നീക്കം ചെയ്തിട്ടില്ല.

അതേസമയം ഡോക്ടര്‍മാര്‍ കൊവിഡ് ബാധിതര്‍ക്ക് അനാവശ്യ ടെസ്റ്റുകള്‍ക്കായി നിര്‍ദേശിക്കരുതെന്ന് കേന്ദ്രം പുതിയ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. പ്രത്യേകിച്ച് അനാവശ്യമായി സിടി സ്‌കാനുകള്‍ പോലുള്ള നിര്‍ദേശിക്കരുതെന്നാണ് പറയുന്നത്. കൊവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണമെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. മാസ്‌കുകള്‍ ധരിക്കണമെന്നും കൈകള്‍ ഇടയ്ക്കിടെ സാനിറ്റൈസ് ചെയ്യണമെന്നും സാമൂഹിക അകലം പാലിക്കണമെന്നും നിര്‍ദേശമുണ്ട്.

Recommended Video

cmsvideo
New T478K variant of covid 19 virus found in Mexico

ദില്ലി വീണ്ടും സജീവമായതോടെ ഇതര സംസ്ഥാന തൊഴിലാളികള്‍ വീണ്ടും എത്തിത്തുടങ്ങി: ചിത്രങ്ങള്‍

കൊവിഡ് രോഗലക്ഷണങ്ങള്‍ പ്രകടമാകുന്നവര്‍ ടെലി കണ്‍സള്‍ട്ടേഷന്‍ മാര്‍ഗം സ്വീകരിക്കണമെന്ന് കേന്ദ്രം നിര്‍ദേശിക്കുന്നു. പ്രത്യേകമായി എന്തെങ്കിലും മരുന്നുകള്‍ രോഗലക്ഷണങ്ങളില്ലാത്ത രോഗികള്‍ക്ക് ആവശ്യമില്ല. നിലവിലുള്ള മരുന്നുകള്‍ തുടരണം. നിലവില്‍ ചെറിയ തോതിലുള്ള രോഗലക്ഷണം ഉള്ളവര്‍ സ്വയം നിരീക്ഷിക്കണം. പനി, ശ്വാസതടസ്സം, എന്നിവ മോശമാകുന്നുവോ എന്നാണ് നിരീക്ഷിക്കേണ്ടത്. നേരത്തെ ലോകാരോഗ്യ സംഘടനയും ഐവര്‍മെക്റ്റിന്‍ ഉപയോഗിക്കുന്നത് കൊണ്ട് കൊവിഡ് പ്രതിരോധം ശരിയായി നടക്കുമെന്ന് പറയാനാവില്ലെന്ന് പറഞ്ഞിരുന്നു.

പുതിയ ഹോട്ട് ലുക്കില്‍ ഭൂമി പദ്‌നേക്കര്‍, വൈറലായ ചിത്രങ്ങള്‍ കാണാം

English summary
ivermectin and doxycycline dropped from covid treatment says health ministry
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X