Get Updates
Get notified of breaking news, exclusive insights, and must-see stories!

ബംബര്‍ അടിച്ച സന്തോഷത്തില്‍ കര്‍ഷകര്‍; തക്കാളി വിറ്റ് ഒരുമാസം കൊണ്ട് കോടീശ്വരനായി, അമ്പരപ്പ്

മുംബൈ: തക്കാളിയും തക്കാളിയുടെ വിലയുമാണ് ഇന്ന് നാട്ടിലെ ചര്‍ച്ച വിഷയം. വില കുതിച്ചുയരുന്നതോടെ സാധാരണക്കാരന്റെ അടുക്കള ബജറ്റിനെ താളം തെറ്റിച്ചിരിക്കുകയാണ് തക്കാളി. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലും തക്കാളിക്ക് ഇന്ന് പെട്രോളിനേക്കാള്‍ വില നല്‍കണം. എന്നാല്‍ തക്കാളിയുടെ ഈ അപ്രതീക്ഷിത വിലക്കയറ്റം ചില കര്‍ഷകര്‍ക്ക് നേട്ടമായിരിക്കുകയാണ്.

ഇപ്പോഴിതാ മഹാരാഷ്ട്രയിലെ ഒരു കര്‍ഷകനെ കുറിച്ചുള്ള വാര്‍ത്തയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. പൂനെ ജില്ലയില്‍ തക്കാളി കൃഷി ചെയ്ത ഒരു കര്‍ഷകന്‍ ജാക്ക്‌പോട്ട് അടിച്ചു എന്ന് വേണം പറയാന്‍. തുക്കാറാം ഭാഗോജി ഗയാക്കര്‍ എന്ന കര്‍ഷകനും കുടുംബവും ഒരു മാസം കൊണ്ട് 13,000 തക്കാളി പെട്ടികള്‍ വിറ്റ് 1.5 കോടിയിലധികം രൂപ സമ്പാദിച്ചിരിക്കുകയാണ്.

TOMATO

18 ഏക്കര്‍ സ്ഥലം സ്വന്തമായുള്ള കര്‍ഷകനാണ് തൂക്കാറാം. ഇതില്‍ 12 ഓളം ഏക്കറിലും കൃഷി തക്കാളിയാണ്. മകന്‍ ഈശ്വര്‍ ഗയാകറിന്റെയും മരുമകള്‍ സോണാലിയുടെയും സഹായത്തോടെയാണ് അദ്ദേഹം തക്കാളി കൃഷി ചെയ്യുന്നത്. നല്ല നിലവാരമുള്ള തക്കാളിയാണ് തങ്ങള്‍ കൃഷി ചെയ്യുന്നതെന്നും രാസവളങ്ങളെക്കുറിച്ചും കീടനാശിനികളെക്കുറിച്ചുമുള്ള അറിവ് കീടങ്ങളില്‍ നിന്ന് സുരക്ഷിതമാണെന്ന് ഉറപ്പാക്കാന്‍ ഞങ്ങളെ സഹായിച്ചെന്നും അദ്ദേഹം പറഞ്ഞു.

നാരായംഗഞ്ചിലെ ഒരു മാര്‍ക്കറ്റില്‍ ഒരു പെട്ടി തക്കാളി വിറ്റാല്‍ ഇപ്പോള്‍ 2100 രൂപ വരെ ലഭിക്കും. വെള്ളിയാഴ്ച മാത്രം ആകെ 900 പെട്ടി തക്കാളി വിറ്റതോടെ തൂക്കാറാമിന്റെ പെട്ടിയിലായത് 18 ലക്ഷം രൂപയാണ്. കഴിഞ്ഞ മാസം, ഗുണനിലവാരത്തിന്റെ അടിസ്ഥാനത്തില്‍ ഒരു പെട്ടിക്ക് 1,000 രൂപ മുതല്‍ 2,400 രൂപ വരെ വിലയ്ക്ക് തക്കാളി വില്‍ക്കാന്‍ കഴിഞ്ഞെന്നാണ് അദ്ദേഹം പറയുന്നത്.

തൂക്കാറാമിനെ കൂടാതെ പൂനെയിലെ ഒട്ടേറെ കര്‍ഷകര്‍ ഇപ്പോള്‍ തക്കാളി കൃഷിയിലൂടെ കോടീശ്വരന്മാരായിട്ടുണ്ട്. ഒരു മാസത്തിനുള്ളില്‍ 80 കോടി രൂപയുടെ ബിസിനസാണ് തക്കാളി വില്‍പനയിലൂടെ മൊത്തം കൃഷിക്കാരും നേടിയത്. കൂടാതെ പ്രദേശത്തെ നൂറോളം സ്ത്രീകള്‍ക്കും തൊഴില്‍ നല്‍കാന്‍ കര്‍ഷകരെ കൊണ്ട് സാധിച്ചു. ഇന്ത്യ ടുഡേയാണ് ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

തുക്കാറാമിന്റെ മരുമകള്‍ സൊനാലിയാണ് വിളവ് നടീല്‍, വിളവെടുപ്പ്, പാക്കിംഗ് തുടങ്ങിയ ജോലികള്‍ കൈകാര്യം ചെയ്യുന്നത്. മകന്‍ ഈശ്വര്‍ വില്‍പ്പന, നടത്തിപ്പ്, സാമ്പത്തിക കാര്യങ്ങള്‍ എന്നിവ കൈകാര്യം ചെയ്യുന്നു. അനുകൂലമായ വിപണി സാഹചര്യത്തെ തുടര്‍ന്ന് കഴിഞ്ഞ മൂന്ന് മാസത്തെ കഠിനാധ്വാനത്തിന് മികച്ച ഫലം ലഭിച്ചെന്നാണ് ഇവര്‍ പറയുന്നത്.

നാരായണ്ഗഞ്ചില്‍ സ്ഥിതി ചെയ്യുന്ന ജുന്നു അഗ്രികള്‍ച്ചറല്‍ പ്രൊഡക്സ് കമ്മിറ്റിയുടെ മാര്‍ക്കറ്റില്‍, നല്ല ഗുണനിലവാരമുള്ള തക്കാളിക്ക് ഏറ്റവും ഉയര്‍ന്ന വില 2,500 രൂപയായിരുന്നു. അതായത് കിലോഗ്രാമിന് 125 രൂപ. ഒരു പെട്ടിയില്‍ 20 കിലോ തക്കാളിയാണുണ്ടാകുക. മഹാരാഷ്ട്രയിലെ കര്‍ഷകര്‍ മാത്രമല്ല തക്കാളി വിറ്റ് കോടീശ്വരാകുന്നത്. ദിവസങ്ങള്‍ക്ക് മുമ്പ് കര്‍ണാടകയിലെ കോലാറില്‍ നിന്നുള്ള കര്‍ഷക കുടുംബം 2000 പെട്ടി തക്കാളി വിറ്റ് 38 ലക്ഷം രൂപ സ്വന്തമാക്കിയിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+