ജമ്മു കാശ്മീരും ലഡാക്കും ഇന്ത്യയ്ക്ക് പുറത്ത്; ഭൂപടത്തില്‍ പണികിട്ടി ട്വിറ്റര്‍, സര്‍ക്കാര്‍ നടപടിക്ക് സാധ്യത
ദില്ലി: ജമ്മു കശ്മീര്‍, ലഡാക്ക് എന്നിവ പ്രത്യേക രാജ്യമായി കാണിക്കുന്ന ഇന്ത്യയുടെ തെറ്റായ ഭൂപടം വഹിച്ചതിന് ട്വിറ്ററിനെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിച്ചേക്കും. ട്വിറ്ററിന്റെ 'ട്വീപ് ലൈഫ്' വിഭാഗത്തില്‍ ദൃശ്യമാകുന്ന മാപ്പ് ജമ്മു കശ്മീര്‍, ലഡാക്ക് എന്നിവ ഇന്ത്യയ്ക്ക് പുറത്തായാണ് കാണിക്കുന്നത്. സംഭവത്തെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ കടുത്ത നടപടികളിലേക്ക് കടന്നേക്കുമെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

ഭൂപടം പ്രസിദ്ധീകരിച്ചതിന് പിന്നാലെ ട്വിറ്ററിനെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്. പുതിയ ഡിജിറ്റല്‍ നിയമങ്ങള്‍ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് ട്വിറ്ററുമായി കേന്ദ്രം ഇടഞ്ഞ് നില്‍ക്കുന്നതിനിടെയാണ് ഭൂപടവുമായി ബന്ധപ്പെട്ട തര്‍ക്കം ഉയര്‍ന്നത്. ഉപബോക്താക്കളുടെ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണ് പുതിയ നിയമമെന്നാണ് ട്വിറ്റര്‍ വാദിക്കുന്നത്. ഇതിനെ എതിര്‍ത്ത് ട്വിറ്റര്‍ രംഗത്തെത്തിയിരുന്നു.
ഇതിനിടെ, കേന്ദ്ര സര്‍ക്കാറിന്റെ പുതിയ ഐ ടി നിയമം ലംഘിച്ച് കൊണ്ട് ട്വിറ്ററിന്റെ തലപ്പത്ത് വന്‍ അഴിച്ചു പണി നേരത്തെ നടത്തിയിരുന്നു. ട്വിറ്റര്‍ ഇന്ത്യയുടെ പരാതി പരിഹാര ഓഫീസര്‍ സ്ഥാനത്തേക്ക് കാലിഫോര്‍ണിയയില്‍ നിന്നുമുളള ജെറെമി കെസ്സെലിനെയാണ് ട്വിറ്റര്‍ പുതുതായി നിയമിച്ചത്.
എന്നാല്‍ ഈ നിയമനം പുതിയ ഐടി നിയമങ്ങളിലെ നിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമാണ്. കഴിഞ്ഞ ദിവസം ഇന്ത്യക്കാരനായ ധര്‍മേന്ദ്ര ചതുര്‍ ഈ സ്ഥാനത്ത് നിന്ന് ഒഴിഞ്ഞിരുന്നു. ഈ സാഥാനത്തേക്കാണ് ഇപ്പോള്‍ വിദേശിയെ നിയമിച്ചിരിക്കുന്നത്. പരാതി പരിഹാര ഓഫീസര്‍ സ്ഥാനത്തേക്ക് ഒരു ഇന്ത്യക്കാരന്‍ തന്നെ വേണമെന്നാണ് പുതിയ ഡിജിറ്റല്‍ നിയമത്തില്‍ പറയുന്നത്.












Click it and Unblock the Notifications