Get Updates
Get notified of breaking news, exclusive insights, and must-see stories!

ജനാധിപത്യത്തെ ശക്തിപ്പെടുത്തണമെന്ന് വോട്ടര്‍മാരോട് മോദി, ആര്‍ട്ടിക്കിള്‍ 370 മറക്കരുതെന്ന് രാഹുല്‍

ശ്രീനഗര്‍: ജമ്മു കാശ്മീരിലെ എല്ലാ വോട്ടര്‍മാരും സമ്മതിദാനാവകാശം വിനിയോഗിക്കണം എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജമ്മു കശ്മീരിലെ രണ്ടാം ഘട്ട വോട്ടെടുപ്പിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ ആഹ്വാനം. ''എല്ലാ വോട്ടര്‍മാരോടും അവര്‍ വോട്ട് ചെയ്യണമെന്നും ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതില്‍ പ്രധാന പങ്ക് വഹിക്കണമെന്നും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു,'' മോദി പറഞ്ഞു.

അതേസമയം ഇന്ത്യ സഖ്യത്തിന് എല്ലാവരും വോട്ട് ചെയ്യണം എന്നും ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി നീക്കം ചെയ്തത് മനസിലുണ്ടാകണം എന്നും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞു. 'ഇന്ത്യയ്ക്കുള്ള നിങ്ങളുടെ ഓരോ വോട്ടും ബിജെപി സൃഷ്ടിച്ച അനീതിയുടെ ഈ ദുഷിച്ച വലയം തകര്‍ത്ത് ജമ്മു കശ്മീരിനെ സമൃദ്ധിയുടെ പാതയിലേക്ക് കൊണ്ടുവരും,' രാഹുല്‍ പറഞ്ഞു.

Jammu Kashmir Election 2024

വികസിതവും ഭീകര രഹിതവുമായ പ്രദേശത്തിനായി വോട്ട് ചെയ്യണം എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും അഭ്യര്‍ത്ഥിച്ചു. ജമ്മു കാശ്മീരിലെ യുവാക്കളുടെ സുവര്‍ണ്ണ ഭാവി, ദരിദ്രരുടെയും സ്ത്രീകളുടെയും അവകാശങ്ങള്‍, പ്രദേശത്തിന്റെ വികസനം എന്നിവയ്ക്കായി പ്രതിബദ്ധതയോടെ പ്രവര്‍ത്തിക്കുന്ന സര്‍ക്കാരിന് ജനങ്ങള്‍ വോട്ട് ചെയ്യണമെന്നും അമിത് ഷാ പറഞ്ഞു.

ജനാധിപത്യത്തെ ശക്തിപ്പെടുത്താനും ജമ്മു കശ്മീരിനെ തീവ്രവാദം, സ്വജനപക്ഷപാതം, അഴിമതി എന്നിവയില്‍ നിന്ന് മോചിപ്പിക്കാനും വോട്ട് ചെയ്യൂ എന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ നല്ല മാറ്റത്തിനായി ഇന്ത്യാ മുന്നണിയ്ക്ക് വോട്ട് ചെയ്യണം എന്നായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചത്. 'ജമ്മു-കശ്മീര്‍ മാറ്റത്തിന്റെ പാതയിലാണ്.

ജമ്മു കശ്മീരിലെ ജനങ്ങള്‍ അവരുടെ ജനാധിപത്യ അവകാശങ്ങള്‍ വിനിയോഗിക്കണം,' ഖാര്‍ഗെ ട്വീറ്റ് ചെയ്തു. ജമ്മു കശ്മീരിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് ഇന്ന് രാവിലെ ഏഴ് മണിക്കാണ് ആരംഭിച്ചത്. 2.5 ദശലക്ഷത്തിലധികം വോട്ടര്‍മാരാണ് രണ്ടാം ഘട്ടത്തില്‍ സമ്മതിദാനാവകാശം വിനിയോഗിക്കുന്നത്. 26 സീറ്റുകളില്‍ നിന്നായി 239 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്.

കംഗന്‍ (എസ്ടി), ഗന്ദര്‍ബാല്‍, ഹസ്രത്ബാല്‍, ഖന്‍യാര്‍, ഹബ്ബകടല്‍, ലാല്‍ ചൗക്ക്, ചന്നപ്പോര, സാദിബല്‍, ഈദ്ഗാഹ്, സെന്‍ട്രല്‍ ഷാല്‍ടെങ്, ബുദ്ഗാം, ബീര്‍വ, ഖാന്‍സാഹിബ്, ച്രാര്‍-ഇ-ഷെരീഫ്, ചദൂര, ഗുലാബ്ഗഡ് (എസ്ടി),റിയാസി, ശ്രീ മാതാ വൈഷ്ണോ ദേവി, കലക്കോട്ട് - സുന്ദര്‍ബാനി, നൗഷേര, രജൗരി (എസ്ടി), ബുധല്‍ (എസ്ടി), തന്നാമണ്ടി (എസ്ടി), സുരന്‍കോട്ട് (എസ്ടി), പൂഞ്ച് ഹവേലി, മെന്ദര്‍ (എസ്ടി) തുടങ്ങിയ മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്.

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ മത്സരിക്കുന്ന പ്രമുഖ സ്ഥാനാര്‍ത്ഥികളില്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയും ഉള്‍പ്പെടുന്നു. ബി ജെ പി അധ്യക്ഷന്‍ രവീന്ദര്‍ റെയ്നയും സെന്‍ട്രല്‍-ഷാല്‍തെങ് സീറ്റില്‍ നിന്ന് ജമ്മു കശ്മീര്‍ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് താരിഖ് ഹമീദ് കര്‍റയും രണ്ടാം ഘട്ടത്തില്‍ ജനവിധി തേടുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+