കശ്മീരിലെ പാര്‍ട്ടികള്‍ ഒന്നിച്ച് നില്‍ക്കണമായിരുന്നു, ഇത് നിര്‍ഭാഗ്യകരം: ഹൂറിയത്ത് കോണ്‍ഫറന്‍സ് ചെയര്‍മാന്‍
ശ്രീനഗര്‍: ഇക്കഴിഞ്ഞ ജമ്മു കശ്മീര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വെവ്വേറെ മത്സരിക്കാനുള്ള കശ്മീരിലെ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളുടെ തീരുമാനത്തില്‍ നിരാശ പ്രകടിപ്പിച്ച് ഹുറിയത്ത് കോണ്‍ഫറന്‍സ് ചെയര്‍മാന്‍ മിര്‍വായിസ് ഉമര്‍ ഫാറൂഖ്. തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം ഈ പാര്‍ട്ടികള്‍ കേന്ദ്രഭരണ പ്രദേശങ്ങളിലെ ജനങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്കും അവകാശങ്ങള്‍ക്കും വേണ്ടി വാദിക്കുമെന്ന് പ്രതീക്ഷിക്കുന്നു എന്ന് അദ്ദേഹം പറഞ്ഞു.
നാഷണല്‍ കോണ്‍ഫറന്‍സ്, പിഡിപി തുടങ്ങിയ പാര്‍ട്ടികളുടെ പേര് പറയാതെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ''ഈ നിര്‍ണായക ഘട്ടത്തില്‍ പ്രാദേശിക രാഷ്ട്രീയ സംഘടനകള്‍ക്കും വ്യക്തികള്‍ക്കും ഒത്തുചേരാനും ജനങ്ങളുടെ മുമ്പിലുള്ള വലിയ വെല്ലുവിളികള്‍ക്കായി സംയുക്തമായി പോരാടാനും കഴിഞ്ഞില്ല എന്നത് ഇത് നിര്‍ഭാഗ്യകരമാണ്,' മിര്‍വായിസ് ഉമര്‍ ഫാറൂഖ് വ്യക്തമാക്കി.

തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം ഈ രാഷ്ട്രീയ പാര്‍ട്ടികളും വ്യക്തികളും അവസരത്തിനൊത്ത് ഉയരുമെന്നും വ്യക്തിപരവും പാര്‍ട്ടി താല്‍പ്പര്യങ്ങളേക്കാളും ജനങ്ങളുടെ താല്‍പ്പര്യത്തിനും അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും കൂട്ടായി മുന്‍ഗണന നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കശ്മീര്‍ പ്രശ്നത്തിന് തിരഞ്ഞെടുപ്പ് ഒരു പരിഹാരമല്ലെന്നും ഉമര്‍ ഫാറൂഖ് ചൂണ്ടിക്കാട്ടി.
നിലവിലുള്ള സംഘര്‍ഷത്തെക്കുറിച്ചുള്ള ജനങ്ങളുടെ അഭിലാഷങ്ങളെ പ്രതിഫലിപ്പിക്കുന്നതല്ല തിരഞ്ഞെടുപ്പ്. 2019 ല്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതോടെ ഇത്തരം തിരഞ്ഞെടുപ്പുകള്‍ കശ്മീര്‍ നിവാസികള്‍ക്ക് പരിമിതമായ അധികാരമേ നല്‍കൂ എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ലെഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് വിപുലമായ അധികാരം നല്‍കിയ ഭേദഗതികളുടെ കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇതൊക്കെയാണെങ്കിലും ജനങ്ങളില്‍ പ്രതീക്ഷയുടെ തിളക്കമുണ്ട് എന്നും അദ്ദേഹം നിരീക്ഷിച്ചു. തദ്ദേശ തിരഞ്ഞെടുപ്പുകള്‍ അവരുടെ ദൈനംദിന ജീവിതത്തില്‍ അല്‍പ്പം ആശ്വാസം നല്‍കിയേക്കാം. ഇസ്ലാമിക കലണ്ടറിലെ പ്രധാനപ്പെട്ട ദിവസങ്ങള്‍ മാറ്റാനുള്ള ശ്രമങ്ങളെ അദ്ദേഹം അപലപിച്ചു. മതപരമായ കാര്യങ്ങള്‍ രാഷ്ട്രീയവത്കരിക്കുന്നത് കശ്മീരിലെ മുസ്ലീം സമൂഹം വെച്ചുപൊറുപ്പിക്കില്ല.
'മറ്റ് സമുദായങ്ങളുടെ മതപരമായ ആഘോഷങ്ങളില്‍ കശ്മീരിലെ ആളുകള്‍ എങ്ങനെ സഹകരിക്കുന്നുവെന്ന് നിങ്ങള്‍ക്ക് കാണാന്‍ കഴിയുന്നില്ലേ? അമര്‍നാഥ് യാത്ര വന്‍ വിജയമാക്കാന്‍ ഞങ്ങള്‍ എങ്ങനെ സഹകരിക്കുന്നുവെന്ന് നിങ്ങള്‍ കാണുന്നില്ലേ?', മിര്‍വായിസ് ചോദിച്ചു. സെപ്തംബര്‍ 18, 25, ഒക്ടോബര്‍ 1 തിയതികളിലായി മൂന്ന് ഘട്ടങ്ങളായിട്ടാണ് ജമ്മു കശ്മീരില്‍ തിരഞ്ഞെടുപ്പ് നടന്നത്.
മൂന്ന് ഘട്ടത്തിലും ഭേദപ്പെട്ട പോളിംഗാണ് രേഖപ്പെടുത്തിയത്. ഒക്ടോബര്‍ എട്ടിനാണ് ഫലം പ്രഖ്യാപിക്കുക. അതേസമയം നാളെ ഹരിയാന വോട്ടെടുപ്പ് കഴിയുന്നതോടെ ജമ്മു കശ്മീരിലെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവരും.












Click it and Unblock the Notifications