Get Updates
Get notified of breaking news, exclusive insights, and must-see stories!

'മുസ്ലീം രക്തം ചിന്തിയ ബിജെപിയെ പോലെയല്ല'; ജമാഅത്തെ ഇസ്ലാമിയെ ന്യായീകരിച്ച് എഞ്ചിനീയർ റാഷിദ്

ശ്രീനഗർ: ജമ്മു കാശ്‌മീർ ലെഫ്. ഗവർണർ മനോജ് സിൻഹയ്ക്ക് എതിരെ ആഞ്ഞടിച്ച് അവാമി ഇത്തിഹാദ് ലീഗ് അധ്യക്ഷനും ലോക്‌സഭാ എംപിയുമായ എഞ്ചിനീയർ റാഷിദ്. ജമാഅത്തെ ഇസ്‌ലാമിയെ പോലെയുള്ള സംഘടനകൾ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് തടയാൻ കർശന നിയമങ്ങൾ നടപ്പിലാക്കണമെന്ന മനോജ് സിൻഹയുടെ ആഹ്വാനത്തിനെതിരെയാണ് എഞ്ചിനീയർ റാഷിദ് എന്ന പേരിൽ അറിയപ്പെടുന്ന ഷെയ്ഖ് റാഷിദ് രംഗത്ത് വന്നത്.

എന്നാൽ മുസ്ലീം രക്തം ചിന്തുകയും ഇന്ത്യയെ വർഗീയമായി വിഭജിക്കുകയും ചെയ്‌ത ബിജെപിയിൽ നിന്ന് വ്യത്യസ്‌തമായി ജമാഅത്തെ ഇസ്ലാമി ജമ്മു കാശ്‌മീരിലെ രാഷ്ട്രീയ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ശ്രമിക്കുകയാണെന്നായിരുന്നു റാഷിദിന്റെ മറുപടി. എന്ത് തരത്തിലുള്ള ജനാധിപത്യം ആണിതെന്നും റാഷിദ് ചോദിക്കുകയുണ്ടായി.

engineerrashidjammu

'എന്തെങ്കിലും വഴിയുണ്ടായിരുന്നെങ്കിൽ ലെഫ്. ഗവർണർ കാശ്‌മീരിനെ അങ്ങനെ തന്നെ എടുത്ത് ഝലം നദിയിൽ എറിയുമായിരുന്നു. എന്ത് തരത്തിലുള്ള ജനാധിപത്യമാണിത്? എന്താണ് ജമാഅത്തെ ഇസ്ലാമി ചെയ്‌തത്‌? എന്താണ് അവരുടെ തെറ്റ്? കാശ്‌മീരിൽ സാമൂഹിക, വിദ്യാഭ്യാസ മേഖലകളിൽ ഉൾപ്പെടെ ഒട്ടേറെ പ്രവർത്തനങ്ങൾ നടത്തിയുള്ളൊരു സംഘടനയാണത്' എഞ്ചിനീയർ റാഷിദ് ചൂണ്ടിക്കാട്ടി.

അടുത്തിടെ ഒരു സ്വകാര്യ വാർത്താ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ജമാഅത്തെ ഇസ്ലാമി ഉൾപ്പെടെയുള്ള സംഘടനകൾ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് തടയാൻ കർശന നിയമങ്ങൾ വേണമെന്ന് ലെഫ്. ഗവർണർ മനോജ് സിൻഹ ആവശ്യപ്പെട്ടത്. അതിന് പിന്നാലെ വിവിധ രാഷ്ട്രീയ കക്ഷികളും നേതാക്കളും പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു.

ജമാഅത്തെ ഇസ്‌ലാമിയുടെ നയങ്ങളോട് വിയോജിപ്പുണ്ടാകാമെന്നും എന്നാൽ ബിജെപിയെപ്പോലെ വർഗീയ വിദ്വേഷം പരത്താൻ ആളുകളെ ഭിന്നിപ്പിക്കുകയോ കൊല്ലുകയോ ചെയ്‌തിട്ടില്ലെന്നും ബാരാമുള്ള എംപി കൂടിയായ റാഷിദ് പറഞ്ഞു. 'വർഗീയ അജണ്ടയുമായി ബിജെപി മുസ്ലീങ്ങളെ പശുവിന്റെ പേരിൽ വെട്ടിമുറിക്കുകയും ഭക്ഷണ പാനീയങ്ങളിൽ മുസ്ലീം രക്തം ഒഴുക്കുകയും ഇന്ത്യയെ മുഴുവൻ വർഗീയമായി വിഭജിക്കുകയും ചെയ്യുമ്പോൾ അവർ എന്ത് പാഠമാണ് നമുക്ക് നൽകുന്നത്?' എന്നും അദ്ദേഹം ചോദിച്ചു.

ഇന്നത്തെ വോട്ടെടുപ്പിൽ തുടർച്ചയായി തങ്ങളെ ഒറ്റുകൊടുക്കുകയും വഞ്ചിക്കുകയും ചെയ്യുന്നവർക്ക് എതിരെ ജനങ്ങൾ വോട്ട് ചെയ്യുമെന്ന പ്രതീക്ഷയും റാഷിദ് പങ്കുവച്ചു. പരമ്പരാഗത രാഷ്ട്രീയ പാർട്ടികളുടെ ആധിപത്യം അവസാനിപ്പിക്കുന്ന ഒരു മാറ്റം കാശ്‌മീരിൽ കൊണ്ടുവരണമെന്നും അദ്ദേഹം വോട്ടർമാരോട് അഭ്യർത്ഥിച്ചു.

അതേസമയം, ജമ്മു കാശ്‌മീരിൽ ഇന്ന് ഒന്നാംഘട്ട തിരഞ്ഞെടുപ്പാണ് നടക്കുന്നത്. 24 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്നത്. 219 സ്ഥാനാർത്ഥികൾ മത്സര രംഗത്തുണ്ട്. കശ്മീര്‍ മേഖലയിലെ അനന്ത്‌നാഗ്, പുല്‍വാമ, ഷോപ്പിയാന്‍, കുല്‍ഗാം, എന്നീ ജില്ലകളിലും, ജമ്മുവിലെ ദോദ, റമ്പാന്‍, കിഷ്ത്വര്‍, എന്നി ജില്ലകളിലുമായാണ് മണ്ഡലങ്ങൾ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+