ജമ്മു കശ്മീര്‍: മുസ്ലിം പള്ളിയില്‍ ഐസിസ് പതാക ഉയര്‍ത്തിയ യുവാക്കളുടെ വിചാരണയ്ക്ക് പച്ചക്കൊടി
മുസ്ലിം പള്ളിയില്‍ ഐസിസ് പതാക ഉയര്‍ത്തിയ യുവാക്കളെ വിചാരണ ചെയ്യാന്‍ അനുമതി
ശ്രീനഗര്‍: ഐസിസ് പതാക ഉയര്‍ത്തിയ ഒമ്പത് പേര്‍ക്കെതിരെ നടപടിയുമായി ജമ്മു കശ്മീര്‍ സര്‍ക്കാര്‍. രണ്ട് വര്‍ഷം മുമ്പാണ് ഐസിസ് പതാക ഉയര്‍ത്തിയ സംഭവത്തില്‍ ഒമ്പത് പേര്‍ക്കെതിരെ യുഎപിഎ ചുമത്തുന്നത്. ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കാനുള്ള നീക്കമാണ് കശ്മീര്‍ നടത്തുന്നത്.
പ്രതികള്‍ക്കെതിരെ മതിയായ തെളിവുകള്‍ ലഭിച്ച സാഹചര്യത്തിലാണ് കശ്മീര്‍ സര്‍ക്കാരിന്റെ നീക്കം. പ്രിന്‍സിപ്പല്‍ സെക്രട്ടറി ആര്‍ കെ ഗോയലാണ് ഇക്കാര്യം അറിയിച്ചത്. 2014 ഒക്ടോബര്‍ 17നാണ് കശ്മീരിലെ ജാമിയ മസ്ജിദില്‍ വെള്ളിയാഴ്ചത്തെ പ്രാര്‍ത്ഥനയ്ക്കിടെ അജ്ഞാതരായ ഒമ്പത് യുവാക്കള്‍ ചേര്‍ന്ന് ഐസിസ് പതാക ഉയര്‍ത്തിയത്. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവത്തില്‍ ഉള്‍പ്പെട്ട ഒമ്പതുപേരും ശ്രീനഗര്‍ സ്വദേശികളാണെന്ന് കണ്ടെത്തിയത്.

എന്നാല്‍ സംഭവത്തിന് പിന്നില്‍ ഐസിസ് ആശയങ്ങളോട് ഐക്യപ്പെട്ടതല്ലെന്നും കശ്മീര്‍ പ്രശ്‌നങ്ങളിലേക്ക് അന്താരാഷ്ട്ര ലഭിക്കുന്നതിനുള്ള നീക്കമാണ് നടത്തിയതെന്നും അേേന്വഷണത്തില്‍ കണ്ടെത്തിയിരുന്നു. അക്കാലത്ത് കശ്മീര്‍ യുവാക്കള്‍ക്കിടിയില്‍ സ്വാധീനമുണ്ടായിരുന്നില്ലെന്നും പൊലീസ് പറയുന്നു. പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്തിയിട്ടുണ്ടെങ്കിലും നടപടിയെടുക്കണമെങ്കില്‍ മുഖ്യമന്ത്രി അനുമതി നല്‍കണമെന്നാണ് പുതിയ നിയമപ്രകാരമുള്ള കീഴ് വഴക്കം.












Click it and Unblock the Notifications