ജാട്ട് സമുദായത്തിന് സംവരണം നല്‍കാമെന്ന് സര്‍ക്കാര്‍; കലാപം അവസാനിക്കുന്നു
ദില്ലി: സംവരണം ആവശ്യപ്പെട്ട് ജാട്ട് സമുദായക്കാര്‍ ഹരിയാനയില്‍ നടത്തുവരുന്ന കലാപം അവസാനിക്കുന്നു. ജാട്ട് സമുദായ നേതാക്കളുമായി കേന്ദ്ര സര്‍ക്കാര്‍ നടത്തിവന്ന ചര്‍ച്ചയ്ക്കൊടുവിലാണ് സംവരണം ഏര്‍പ്പെടെത്താമെന്ന് സര്‍ക്കാര്‍ സമ്മതിച്ചത്. ഒബിസി വിഭാഗത്തില്‍പ്പെടുത്തിയായിരിക്കും സംവരണം നല്‍കുക.
സമര നേതാക്കള്‍ ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങുമായാണ് ചര്‍ച്ച നടത്തിയത്. ഹരനയാനയിലെ അടുത്ത നിയമസഭാ സമ്മേളനത്തില്‍ ഇതു സംബന്ധിച്ച നിയമം കൊണ്ടുവരാന്‍ തീരുമാനമായി. ചര്‍ച്ചയില്‍ ഹരിയാന മന്ത്രിമാര്‍, പൊലീസ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ്, സൈനിക മേധാവി എന്നിവര്‍ പങ്കെടുത്തു.

തങ്ങളുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചതിനാല്‍ സമരം അവസാനിപ്പിക്കാന്‍ ജാട്ട് സംഘര്‍ഷ് സമിതി നേതാവ് ജൈപാല്‍ സിങ് സാങ് വാന്‍ സമരക്കാരോട് ആഹ്വാനം ചെയ്തു. സംവരണ വിഷയത്തില്‍ സര്‍ക്കാര്‍ ഉറപ്പ് പാലിക്കണമെന്നും ജൈപാല്‍ സിങ് വ്യക്തമാക്കി.
ഫെബ്രുവരി 15നാണ്സംവരണം ആവശ്യപ്പെട്ട് ജാട്ട് സമുദായക്കാര്‍ സമരം തുടങ്ങിയത്. സമരം അക്രമാസക്തമായതിനെ തുടര്‍ന്ന് 10 പേര് ഇതിനകം തന്നെ മരിക്കുകയും ചെയ്തു. ഞായറാഴ്ച മാത്രം 6 പേരാണ് സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടത്. സമരക്കാര്‍ സ്റ്റേഷന് ടിക്കറ്റ് കൗണ്ടറുകളും എ.ടി.എം മെഷീനുകളും തീയിടുകയും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കുനേരെ അക്രമം നടത്തുകയും ചെയ്തിരുന്നു.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications