ചിന്നമ്മയെ വിടാതെ പിടിച്ച് തലൈവി; ജയയുടെ മരണത്തില്‍ ദിനകരന്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് നോട്ടീസ്

  • Posted By:
Subscribe to Oneindia Malayalam

ചെന്നൈ: ഒന്നിനു പിറകെ ഒന്നായി വിവാദങ്ങൾ വിടാതെ പിന്തുടരുകയാണ്  ചിന്നമ്മയേയും കൂട്ടരേയും. ആർകെ നഗർ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കോലാഹലങ്ങൾ അവസാനിക്കുന്നതിനും മുൻപ് പുതിയ പ്രശ്നം  തലപൊക്കുകയാണ്. തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ മരണം അന്വേഷിക്കുന്ന ഏകാംഗ കമ്മീഷൻ ടിടിവി ദിനകരൻ ഉൾപ്പെടെയുള്ള അഞ്ച്പേർക്ക് നോട്ടീസ് അയച്ചു.

ഇഷ്ടപ്പെട്ട ഭക്ഷണം മസാലദോശ, വിനോദം സൈക്കിൾ സവാരി, ഗോവയിൽ അവധി ആഘോഷിച്ച് സോണിയ

ദിനകരൻ, ശശികലയുടെ ബന്ധു കൃഷ്ണ പ്രിയ, രണ്ട് ഗവൺമെന്റ് ഡോക്ടമാർ, ജയലളിതയുടെ സഹായി എസ് പുങ്ങുന്ദ്രൻ എന്നിവർക്കാണ് കമ്മീഷൻ നോട്ടീസ് അയച്ചിരിക്കുന്നത്. ജയയുടെ സഹോദര പുത്രി ദീപ ജയകുമാർ ഉൾപ്പെടെയുള്ളവർ കമ്മീഷനു മുന്നിൽ മൊഴി കൊടുക്കാൻ എത്തിയിരുന്നു. എ അറുമുഖസ്വാമി കമ്മീഷനാണ് ജയലളിതയുടെ മരണത്തെക്കുറിച്ചുള്ള വിവരങ്ങൾ തേടി നോട്ടീസ് അയച്ചത്.

ഉത്തരകൊറിയയെ പൂട്ടി യുഎസ്; ഉന്നിന്റെ 'മിസൈൽ മനുഷ്യർ'ക്ക് വിലക്ക്, മധ്യസ്ഥ ശ്രമവുമായി റഷ്യ

ജയയുടെ മരണം കമ്മീഷൻ അന്വേഷിക്കും

ജയയുടെ മരണം കമ്മീഷൻ അന്വേഷിക്കും

75 ദിവസത്തെ ചികിത്സയ്ക്ക് ശേഷം 2016 ഡിസംബർ 5 നാണ് ജയലളിത മരണിക്കുന്നത്. ചെന്നൈ ആപ്പോളോ ആശുപത്രിയിൽ വച്ചായിരുന്നു ജയലളിതയുടെ അന്ത്യം. തലൈവിയുടെ മരണത്തെ തുടർന്ന് സംശയം പ്രകടിപ്പിച്ച് നിരവധിപ്പേർ രംഗത്തെത്തിയിരുന്നു. അമ്മ ആശുപത്രിയിൽ എത്തുന്നതിനു മുൻപ് തന്നെ മരണപ്പെട്ടിരുന്നുവെന്നും അതു കൊണ്ടാണ് തലൈവിയെ കാണാൻ ആരേയും അനുവദിക്കാതിരുന്നതെന്നുമുള്ള ആരോപണങ്ങൾ ഉയർന്നു വന്നിരുന്നു. ഇങ്ങനെയുള്ള ആരോപണങ്ങൾ ഉയർന്നു വന്നതിന്റെ പശ്ചാത്തലത്തിലാണ് സെപ്റ്റംബർ 25 ന് തലൈവിയുടെ മരണം അന്വേഷിക്കാൻ കമ്മീഷനെ നിയോഗിച്ചത്.

ആശുപത്രി ദൃശ്യങ്ങൾ പുറത്തു വിട്ടു

ആശുപത്രി ദൃശ്യങ്ങൾ പുറത്തു വിട്ടു

ജയലളിതയുടെ മണ്ഡലമായ ആർകെ നഗറിൽ ജനവിധി തേടാൻ മണിക്കൂറുകൾ ബാക്കി നിൽക്കെ ജയയുടെ ആശുപത്രിവാസക്കാല ദൃശ്യങ്ങൾ പുറത്തുവിട്ടിരുന്നു. ടിടിവി ദിനകരൻ പക്ഷമാണ് ദൃശ്യങ്ങൾ പുറത്തുവിട്ടത്. ജയലളിത ബോധത്തോടെ ഇരിക്കുന്ന ദൃശൃങ്ങളായിരുന്നു പുറത്തു വിട്ടിരുന്നത്. അണ്ണാഡിഎംകെ ഭരണപക്ഷമായ ഒപിഎസ്- ഇപിഎസ് പക്ഷം ഉന്നയിക്കുന്നവാദങ്ങൾ തെറ്റാണെന്നു തെളിയിക്കാൻ വേണ്ടിയാണ് തലൈവിയുടെ ദ്യശ്യങ്ങൾ പുറത്തു വിട്ടതെന്ന് ടിടിവി ദിനകരൻ വിഭാഗം നേതാവ് വെട്രിവേൽ പറഞ്ഞു. ഇയാൾ തന്നെയാണ് ദ്യശ്യങ്ങൾ പുറത്തു വിട്ടത്.‌‌‌

ഡോക്ടറിന്റെ വെളിപ്പെടുത്തൽ

ഡോക്ടറിന്റെ വെളിപ്പെടുത്തൽ

ജയലളിതയുടെ മരണത്തെ കുറിച്ചു വെളിപ്പെടുത്തലുമായി അപ്പോളോ ആശുപത്രി വൈസ് ചെയർപേഴ്സൺ പ്രീത റെഡ്ഡി രംഗത്തെത്തിയിരുന്നു. ജയയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ ശ്വാസം എടുക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു. അത് കൂടെയുണ്ടായിരുന്ന മൂന്ന് പേർക്ക് അറിയാമായിരുന്നുവെന്നും ഡോക്ടർ വ്യക്തമാക്കിയിരുന്നു. എന്നാൽ തുടർന്നുള്ള ചികിത്സയിൽ ജയയുടെ ആരോഗ്യനില മെച്ചപ്പെട്ടുവെന്നും മരിക്കുന്നതിനും മുൻപ് ആരോഗ്യ നില ഒരുപരിധിവരെ വീണ്ടെടുത്തെന്നും പ്രീ​ത പ​റഞ്ഞു.

 തിരഞ്ഞെടുപ്പ് കമ്മീഷൻ വിലക്കി

തിരഞ്ഞെടുപ്പ് കമ്മീഷൻ വിലക്കി

തിരഞ്ഞെടുപ്പ് നടക്കാൻ പോകുന്നതു കൊണ്ട് ജയലളിതയുടെ ആശുപത്രിവാസക്കാല ദൃശ്യങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷൻ വിലക്കിയിരുന്നു. ദൃശ്യങ്ങൾ തിരഞ്ഞെടുപ്പിനെ ബാധിക്കുമെന്നും വീഡിയോ സംപ്രേഷണം ചെയ്താൽ ചട്ടലംഘനമാണെന്നും കമ്മീഷൻ അറിയിച്ചിരുന്നു. ദൃശ്യങ്ങൾ പുറത്തു വിട്ടത് തമിഴ്നാട്ടിൽ രാഷ്ട്രീയ വഴിത്തിരിവ് ഉണ്ടായിരിക്കുകയാണ്. ആർകെ നഗറിൽ ജയയുടെ റെക്കോർഡ് ഭേദിച്ച് കനത്ത വോട്ടിനു ടിടിവി ദിനകരൻ വിജയിച്ചിരുന്നു

ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

English summary
A one-man inquiry commission on the death of J Jayalalithaa has issued notice to rival AIADMK leader TTV Dhinakaran seeking information known to him on her hospitalisation and treatment

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്