കർണ്ണാടക നിയമസഭാ തിരഞ്ഞെടുപ്പിന് തന്ത്രം മെനഞ്ഞ് ജനതാദൾ: 150 സീറ്റുകളിൽ മത്സരിക്കും, സർക്കാർ രൂപീകരണം ഇങ്ങനെ
ബെംഗളൂരു: 2023 നിയമസഭാ തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകൾക്ക് തുടക്കം കുറിച്ച് ജനതാദൾ എസ്. 2018ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം തെളിയിക്കാൻ കഴിയാതായതോടെ കോൺഗ്രസുമായി ചേർന്നാണ് ജനതാദൾ സർക്കാർ രൂപീകരിക്കുന്നത്. എന്നാൽ 14 മാസത്തെ ആയുസ്സ് മാത്രമായിരുന്നു ഈ സർക്കാരിനുണ്ടായിരുന്നു. കോൺഗ്രസ്- ജനതാദൾ എംഎൽഎമാരുടെ രാജിയോടെ അസ്ഥിരമായതോടെ ഭൂരിപക്ഷം തെളിയിക്കാൻ കഴിയാതെ വന്ന സർക്കാർ രാജിവെക്കുകയായിരുന്നു.

വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ 150 സീറ്റുകളിൽ പാർട്ടി മത്സരിക്കുമെന്നാണ് മുൻ മുഖ്യമന്ത്രിയായ എച്ച്ഡി കുമാരസ്വാമി വ്യക്തമാക്കിയിട്ടുള്ളത്. 2022 ജനുവരി 15 ഓടെ സ്ഥാനാർത്ഥികളുടെ പട്ടിക പ്രഖ്യാപിക്കും. 150 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥികളെ കണ്ടെത്തേണ്ടതുണ്ട്. അതുകൊണ്ട് തന്നെ തിരഞ്ഞെടുപ്പിന് ഒരു വർഷം ബാക്കിനിൽക്കെ ഈ നടപടികൾ പൂർത്തിയാക്കുമന്നും എച്ച്ഡി കുമാരസ്വാമി വ്യക്തമാക്കി. ജെപി ഭവൻ ആസ്ഥാനത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കർണ്ണാടകത്തിലെ 170 സീറ്റുകളിൽ 150 സീറ്റുകളിലും ജനതാദൾ എസ് മത്സരിക്കുമെന്നും സംസ്ഥാനത്ത് ഒറ്റയ്ക്ക് സർക്കാർ രൂപീകരിക്കുമെന്നും കുമാരസ്വാമി വ്യക്തമാക്കി. അടുത്ത ഒരാഴ്ചക്കാലം ഓരോ ദിവസം അഞ്ച് ജില്ലകൾ വീതം പര്യടനം നടത്തുമെന്നും ജില്ലാ തലത്തിലുള്ള നേതാക്കളെ കാണുമെന്നും അദ്ദേഹം വ്യക്തമാക്കി. പാർട്ടി ഓഫീസുകളുടെ ഭാരവാഹികളെ നിയമിക്കും, അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് തിരഞ്ഞെടുപ്പിന് മുന്നോടിയായി താലൂക്ക്, ജില്ലാ തലത്തിലും ഇത്തരത്തിൽ ഭാരവാഹികളെ നിയമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കർണാടകയുടെ സമഗ്രവികസനത്തിന് ഒരു പ്രാദേശിക പാർട്ടിയുടെ ആവശ്യകത, വിദ്യാഭ്യാസത്തെക്കുറിച്ചുള്ള തന്റെ പാർട്ടിയുടെ കാഴ്ചപ്പാട്, കാർഷിക പ്രതിസന്ധിയെ നേരിടാനുള്ള നയങ്ങൾ, തൊഴിലില്ലായ്മ എന്നിവയെക്കുറിച്ച് ജനങ്ങളുമായി ആശയവിനിമയം നടത്തുമെന്ന് എച്ച്ഡി കുമാരസ്വാമി പറഞ്ഞു. കർണാടകയിലെ കോൺഗ്രസിന്റെയും ബിജെപിയുടെയും രണ്ട് ദേശീയ രാഷ്ട്രീയ പാർട്ടികളുടെ പ്രവർത്തനം കർണാടകയിലെ ജനങ്ങൾ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. രണ്ട് ദേശീയ പാർട്ടികൾ കർണാടക ഇൻചാർജിനെ നിയമിച്ച നടപടിയെയും അദ്ദേഹം ചോദ്യം ചെയ്തു. ഈ സംവിധാനം സംസ്ഥാനത്തിന്റെ വിഭവങ്ങൾ കൊള്ളയടിക്കാനുള്ള ഫ്യൂഡൽ ഭരണ രീതിയോട് സാമ്യമുള്ളതാണെന്നും അദ്ദേഹം അവകാശപ്പെട്ടു.

"കർണാടക പ്രകൃതി വിഭവങ്ങളാൽ സമ്പന്നമാണ്. ദേശീയ പാർട്ടികൾ അധികാരത്തിൽ വരുമ്പോൾ അവരുടെ പാർട്ടി സംസ്ഥാനത്തെ ഈ വിഭവങ്ങൾ കൊള്ളയടിക്കുകയാണ്, ഇത് ഫ്യൂഡലിസത്തിനിടെ ഫണ്ട് ശേഖരണത്തിന് സമാനമാണ്. മറ്റ് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിനുള്ള ഫണ്ട് വഴിതിരിച്ചുവിടാൻ ദേശീയ പാർട്ടികൾ ഞങ്ങളുടെ വിഭവങ്ങൾ കൊള്ളയടിക്കുകയാണെന്നും കുമാരസ്വാമി ആരോപിച്ചു. 2018ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഒരു രാഷ്ട്രീയ പാർട്ടിക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാത്തതിനെ തുടർന്ന് കുമാരസ്വാമി കോൺഗ്രസുമായി ചേർന്ന് സഖ്യം രൂപീകരിച്ചാണ് അധികാരത്തിലെത്തിയത്.

എന്നാൽ
അദ്ദേഹത്തിന്റെ സർക്കാരിന് 14 മാസത്തെ ആയുസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. കോൺഗ്രസും ജെഡി (എസ്) എംഎൽഎമാരും രാജിവച്ചതിനെത്തുടർന്നാണ് സർക്കാർ താഴെവീണത്. ഇവരിൽ ഭൂരിഭാഗവും പിന്നീട് ബിജെപിയിൽ ചേർന്നു. പിന്നീട് 2019 ഡിസംബറിൽ നടന്ന നിയമസഭ ഉപതെരഞ്ഞെടുപ്പിൽ ബിജെപി ടിക്കറ്റിൽ മത്സരിച്ച് മന്ത്രിമാരാവുകയും ചെയ്തിരുന്നു.
സംഭവവികാസങ്ങളെത്തുടർന്ന് 2018 ൽ കർണാടക നിയമസഭയിൽ ജനതാദൾ എംഎൽഎമാരുടെ എണ്ണം 37 ആയിരുന്നു. 2019 ൽ ഇത് 32 ആയി കുറയുകയും ചെയ്തിരുന്നു.

പഴയ മൈസൂരു മേഖലയിൽ സ്വാധീനമുള്ള പ്രബലമായ വോക്കലിംഗകളുടെ പാർട്ടിയായാണ് കണക്കാക്കപ്പെടുന്നത്.
എന്നിരുന്നാലും, ആ പ്രതിച്ഛായ തകർത്ത് ജനസാന്നിധ്യമുള്ള പ്രാദേശിക പാർട്ടിയായി മാറാനാണ് ജനതാദൾ ലക്ഷ്യമിടുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിൽ ഇതിൽ നിന്ന് നേട്ടമുണ്ടാക്കാനാണ് നീക്കം.
രാജകുമാരിയെ പോലെ ബിഗ് ബോസ് താരം സൂര്യ, ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ വൈറല്‍
സ്‌റ്റൈലിഷ് ഫോട്ടോഷൂട്ടുമായി മഹിമ നമ്പ്യാര്‍, വൈറല്‍ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications