Get Updates
Get notified of breaking news, exclusive insights, and must-see stories!

2024ല്‍ ഇടത് പാര്‍ട്ടികള്‍ക്കൊപ്പം: കേരളത്തിലും കൈകോര്‍ക്കും, പ്രഖ്യാപനവുമായി ദേവഗൗഡ

ദില്ലി: 2024ലെ തിരഞ്ഞെടുപ്പ് സഖ്യം ഇപ്പോഴേ പ്രഖ്യാപിച്ച് ദേവഗൗഡ. ഇടതുപാര്‍ട്ടികള്‍ക്കൊപ്പം കൈകോര്‍ക്കുമെന്നാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം. ജെഡിഎസ്സിന്റെ രണ്ടാം ഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തുവന്നതിന് പിന്നാലെയാണ് ദേവഗൗഡ ഇങ്ങനൊരു പ്രഖ്യാപനം നടത്തിയത്. അതേസമയം ജെഡിഎസ്സിന്റെ പുതിയ തീരുമാനം, രാഷ്ട്രീയ സഖ്യത്തിലെ വലിയ മാറ്റത്തെയാണ് സൂചിപ്പിക്കുന്നത്.

ദേവഗൗഡ ഇടതുപാര്‍ട്ടികളുമായി കൂടുതല്‍ അടുത്തുവെന്നാണ് വ്യക്തമാകുന്നത്. കര്‍ണാടകത്തിലെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ അമ്പരപ്പിക്കുന്ന മാറ്റവും ഉണ്ടായിട്ടുണ്ട്. ഹാസനില്‍ നിന്ന് ദേവഗൗഡയുടെ മരുമകള്‍ ഭവാനി രേവണ്ണ മത്സരിക്കില്ല. പകരം എച്ച്പി സ്വരൂപാണ് മത്സരിക്കുക. കേരളത്തിലും ഇടതുസഖ്യത്തിനൊപ്പമാണ്. ജെഡിഎസ് അതുകൊണ്ട് അവിടെയും വിജയിക്കുക.

deve gowda

ഇടതുസഖ്യത്തെ പിന്തുണയ്ക്കുന്നതില്‍ ഒരു മടിയുമില്ല. ഇടതുപാര്‍ട്ടികള്‍ക്കൊപ്പം ചേര്‍ന്ന് മാത്രമേ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കൂ എന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം സിപിഐ കര്‍ണാടകയില്‍ മത്സരിക്കുന്നുണ്ട്. അതേസമയം വനിതാ സംവരണ ബില്‍ വീണ്ടും അവതരിപ്പിക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതിയതായി ദേവഗൗഡ പറഞ്ഞു.

പുതിയ പാര്‍ലമെന്റ് മന്ദിരം തുറന്നതിന് ശേഷമുള്ള ഏറ്റവും മികച്ച കാര്യമായിരിക്കും അതെന്നും ജെഡിഎസ് അധ്യക്ഷന്‍ പറഞ്ഞു. വനിതാ സംവരണ ബില്‍ 1996ല്‍ ആദ്യമായി ഉന്നയിച്ചത് ഞാനാണ്. മോദി ആ ബില്‍ വീണ്ടും അവതരിപ്പിക്കുന്നത് പരിഗണിച്ചാല്‍ നല്ലൊരു കാര്യമായിരിക്കും. പുതിയ പാര്‍ലമെന്റ് കെട്ടിടത്തിലേക്ക് വരുമ്പോള്‍ അവിടെ ചെയ്യാന്‍ പറ്റുന്ന ഏറ്റവും മികച്ച കാര്യം അതായിരിക്കുമെന്നും ദേവഗൗഡ പറഞ്ഞു.

ആന്ധ്ര ടേസ്റ്റ് ഒന്ന് രുചിച്ച് നോക്കണം; ഇതാ കഴിക്കേണ്ടത് ഈ ഡിഷുകള്‍, മറക്കില്ല സ്വാദ്

കര്‍ണാടകയില്‍ തിരഞ്ഞെടുപപ്പ് കമ്മീഷന്‍ പുറത്തുവിട്ട വനിതാ വോട്ടമാരുടെ എണ്ണം മൊത്തം വോട്ടര്‍മാരുടെ 50 ശതമാനമാണ്. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലും ഇക്കാര്യത്തില്‍ വ്യത്യാസമൊന്നുമില്ല. അതുകൊണ്ടാണ് സ്ത്രീ സംവരണ എന്ന കാര്യത്തില്‍ പുനര്‍വിചിന്തനം നടത്താന്‍ തോന്നിയതെന്നും ദേവഗൗഡ വ്യക്തമാക്കി.2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ്, 1996ലും 2008ലും അവതരിപ്പിച്ച കരട് ബില്ലില്‍ മാറ്റം വരുത്തി അവതരിപ്പിക്കണമെന്നും ദേവഗൗഡ പറയുന്നു.

സാമൂഹിക നീതി എന്ന ആശയത്തിലൂടെ മാത്രമേ ലിംഗ നീതി നടപ്പാക്കാനാവൂ എന്ന് അദ്ദേഹം പറഞ്ഞു. സ്ത്രീകള്‍ക്ക് നിയമസഭയിലും, പാര്‍ലമെന്റിലും സംവരണത്തിന് നിര്‍ദേശിച്ചത് തന്റെ കാലത്താണ്. ഇതില്‍ മാറ്റങ്ങള്‍ വരേണ്ടതുണ്ട്. നമ്മുടെ അമ്മമാരും സഹോദരിമാരും നമ്മളില്‍ നിന്ന്് ഒരുപാട് മെച്ചപ്പെട്ട കാര്യങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ടെന്നും ദേവഗൗഡ പറഞ്ഞു. അതേസമയം സെന്‍ട്രല്‍ വിസ്റ്റ നിര്‍മാണം ഒരു വശത്ത് നടന്നുകൊണ്ടിരിക്കുകയാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+