കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇനി കളി മോദിയും നിതീഷും തമ്മിലോ? ഒടുവില്‍ സൂചനയുമായി ജെഡിയു

Google Oneindia Malayalam News

പാട്ന: ദേശീയ രാഷ്ട്രീയത്തിൽ നിതീഷ് കുമാർ സൃഷ്ടിച്ച ഓളം ഇതുവരെ അടങ്ങിയിട്ടില്ല. അത്രമാത്രം ചലനമാണ് നിതീഷിന്റെ തീരുമാനം ദേശീയ രാഷ്ട്രീയത്തിൽ ഉണ്ടാക്കിയത്. എൻഡിഎ വിട്ട് പുറത്തുവരിക എന്നത് ചെറിയ കടമ്പയായിരുന്നില്ല. പക്ഷേ ആ സഖ്യം കടന്ന് വന്നാലും താൻ പൂർണമായും സുരക്ഷിതനായിരിക്കും എന്ന ബോധ്യം അദ്ദേഹത്തിന് ഉണ്ടായിരുന്നു. എൻഡിഎ വിട്ടാലും ബീഹാറിന്റെ മുഖ്യമന്ത്രി പദം തന്നിൽ നിന്ന് പോകില്ലെന്ന് നിതീഷിന് അറിയാമായിരുന്നു.

നിതീഷ് വിചാരിച്ചത് പോലെ തന്നെ കാര്യങ്ങൾ നടന്നു. ബീഹാറിന്റെ മുഖ്യമന്ത്രി പദത്തിൽ വീണ്ടും ഇരുന്നു. ആർജെഡി നേതാവ് തേജസ്വി യാദവ് ഉപമുഖ്യമന്ത്രിയും ആയി. എന്നാൽ ഇതിന് പിന്നാലെ നിതീഷിന്റെ മുന്നിൽ മറ്റൊരു ചോദ്യം വന്നു പ്രധാനമന്ത്രി സ്ഥാനാർത്ഥി ആകുമോ എന്ന്..അദ്ദേഹം പലതവണ അതിന് ഉത്തരം പറഞ്ഞിട്ടും ചോദ്യം ആവർത്തിച്ചു.തനിക്കങ്ങനെ ഒരു ആ​ഗ്രഹമില്ലെന്ന് നിതീഷ് വീണ്ടും പറഞ്ഞു.

1

എന്നാൽ നിതീഷ് പ്രധാനമന്ത്രി സ്ഥാനാർത്ഥി ആവണമെന്നാണ് തന്റെ ആ​ഗ്രഹമെന്ന് തേജസ്വി യാദവ് പറഞ്ഞിരുന്നു.
നിതീഷ് കുമാർ മോദിയെക്കുറിച്ച് പറഞ്ഞ വാക്കുകളിൽ നിന്നാണ് നിതീഷ് പ്രധാനമന്ത്രി സ്ഥാനാർത്ഥി ആകുമെന്ന ആഭ്യൂഹം ഉണ്ടാകുന്നത്.
മോദി 2014 ല്‍ വിജയിച്ചു, പക്ഷേ 2024 ല്‍ അദ്ദേഹം വിജയിക്കുമോ?'

3700 അടി ഉയരത്തില്‍ വിമാനത്തിലെ പൈലറ്റ് ഉറങ്ങി; ജീവന്‍ കയ്യില്‍പിടിച്ച് യാത്രക്കാര്‍; പിന്നെ നടന്നത്3700 അടി ഉയരത്തില്‍ വിമാനത്തിലെ പൈലറ്റ് ഉറങ്ങി; ജീവന്‍ കയ്യില്‍പിടിച്ച് യാത്രക്കാര്‍; പിന്നെ നടന്നത്

2

പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാകാന്‍ ആഗ്രഹിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് താന്‍ ഒന്നിനും മത്സരിക്കുന്നവനല്ലെന്നും 2014ല്‍ വന്നയാള്‍ 2024ല്‍ ജയിക്കുമോ എന്നതാണ് ചോദിക്കാനുള്ള ചോദ്യമെന്നും നിതീഷ് കുമാര്‍ പറഞ്ഞിരുന്നു. ഇപ്പോൾ നിതീഷ് പ്രധാനമന്ത്രി സ്ഥാനാർത്ഥി ആയേക്കുമെനന് സൂചന നൽകിയിരിക്കുകയാണ് ജെഡിയു നൽകുന്നത്.

സാരിയില്‍ ഗ്ലാമറസ് ആയി ബിഗ്‌ബോസ് താരം നിമിഷ; ഇത് നിങ്ങളെക്കൊണ്ടേ പറ്റൂവെന്ന് ആരാധകര്‍..

3

രാജ്യത്തെ പ്രതിപക്ഷ സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ആവണമെന്ന് മറ്റ് പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് ആഗ്രഹമുണ്ടെങ്കില്‍ പരിഗണിക്കാമെന്നാണ് ജനതാദള്‍ യുണൈറ്റഡ് പറഞ്ഞത്. 2024 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്തുന്നതിന് വേണ്ടി പ്രതിപക്ഷ പാര്‍ട്ടികളെ ഐക്യപ്പെടുത്തുക എന്ന കാര്യത്തിലാണ് നിതീഷ് കുമാര്‍ ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് ജെഡിയു അദ്ധ്യക്ഷ ലാലന്‍ സിങ് പറഞ്ഞു.

4

അടുത്തയാഴ്ച ബീഹാര്‍ നിയമസഭയില്‍ വിശ്വാസ വോട്ടെടുപ്പില്‍ പങ്കെടുത്തതിന് ശേഷം വിവിധ പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കളെ കാണുന്നതിന് വേണ്ടി രാജ്യതലസ്ഥാനത്തെത്തുമെന്നും ലാലന്‍ സിങ് പറഞ്ഞു.ബീഹാറില്‍ ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രിയായ വ്യക്തിയും ജെഡിയുവിന്റെ നേതാവുമായ നിതീഷ് കുമാര്‍ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാവാനുള്ള മത്സരത്തിലില്ലെന്നാണ് ലാലന്‍ സിങ് ആദ്യം പറഞ്ഞത്. മറ്റ് പ്രതിപക്ഷ പാര്‍ട്ടികള്‍ ഇക്കാര്യം ആവശ്യപ്പെട്ടാലോ എന്ന ചോദ്യത്തിനാണ് ലാലന്‍ സിങ് അങ്ങനെ വരുമ്പോള്‍ പരിഗണിക്കാം എന്ന് പറഞ്ഞത്.

English summary
JDU has hinted that Bihar Chief Minister Nitish Kumar may contest for the post of Prime Minister
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X