538 കോടി രൂപയുടെ തട്ടിപ്പ്: ജെറ്റ് എയർവെയ്സ് സ്ഥാപകൻ നരേഷ് ഗോയലിനെ ഇ ഡി അറസ്റ്റ് ചെയ്തു
ന്യൂഡൽഹി :ബാങ്ക് തട്ടിപ്പ് കേസിൽ ജെറ്റ് എയർവേസ് സ്ഥാപകൻ നരേഷ് ഗോയലിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) അറസ്റ്റ് ചെയ്തതായി വൃത്തങ്ങൾ. കാനറ ബാങ്കുമായി ബന്ധപ്പെട്ട് 538 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ആണ് ഗോയലിനെ അറസ്റ്റ് ചെയ്തിരിക്കുന്നത് എന്നാണ് വിവരം. മുംബൈയിലെ ഇ ഡി ഓഫീസിൽ നീണ്ട ചോദ്യം ചെയ്യലിന് ശേഷം കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം (പി എം എൽഎ) ഗോയലിനെ കസ്റ്റഡിയിലെടുത്തു.
74 കാരനായ ഗോയലിനെ ശനിയാഴ്ച മുംബൈയിലെ പ്രത്യേക പിഎംഎൽഎ കോടതിയിൽ ഹാജരാക്കും, അവിടെ ഇ ഡി അദ്ദേഹത്തെ കസ്റ്റഡിയിൽ റിമാൻഡ് ചെയ്യും. കാനറ ബാങ്കിൽ 538 കോടി രൂപയുടെ തട്ടിപ്പ് നടത്തി എന്നാരോപിച്ച് ജെറ്റ് എയർവേയ്‌സ്, ഗോയൽ, ഭാര്യ അനിത, ചില മുൻ കമ്പനി എക്‌സിക്യൂട്ടീവുകൾ എന്നിവർക്കെതിരെ സി ബി ഐ രജിസ്റ്റർ ചെയ്ത കേസിലാണ് കള്ളപ്പണാരോപണം ഉയർന്നത്.

ജെറ്റ് എയർവേയ്സിന് 848.86 കോടി രൂപയുടെ വായ്പ അനുവദിച്ചു എന്നും ഈ പണത്തിൽ 538.62 കോടി രൂപ കുടിശ്ശികയുണ്ടെന്നും ആരോപിച്ച് ബാങ്കിന്റെ പരാതിയിസ്‍ ആണ് എഫ് ഐ ആർ എടുത്തത്. 2021 ജൂലൈയിൽ അക്കൗണ്ട് "തട്ടിപ്പ്" ആയി പ്രഖ്യാപിക്കപ്പെട്ടതായി സി ബി ഐ പറഞ്ഞിരുന്നു. JIL- ന്റെ ഫോറൻസിക് ഓഡിറ്റിൽ മൊത്തം കമ്മീഷൻ ചെലവിൽ നിന്ന് 1,410.41 കോടി രൂപ "അനുബന്ധ കമ്പനികൾക്ക്" നൽകിയതായി ബാങ്ക് ആരോപിച്ചു, അങ്ങനെ JIL-ൽ നിന്നുള്ള ഫണ്ട് തട്ടിയെടുത്തു.
ഗോയൽ കുടുംബത്തിന്റെ ജീവനക്കാരുടെ ശമ്പളം, ഫോൺ ബില്ലുകൾ, വാഹനച്ചെലവ് തുടങ്ങിയ സ്വകാര്യ ചെലവുകൾ ജെറ്റ് എയർവെയ്‌സാണ് അടച്ചിരുന്നതെന്നും എഫ് ഐ ആറിൽ പറയുന്നു. എയർവെയ്‌സിന്റെ ഫണ്ട് ലോണുകളായും അഡ്വാൻസുകളായും മറ്റും വകമാറ്റിയിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. നേരത്തെ നരേഷിന്റെ വീട്ടിലും ജെറ്റ് എയർവെയ്സിന്റെ ഓഫീസുകളിലും സി ബി ഐ റെയ്ഡ് നടത്തയിരുന്നു
കാൽ നൂറ്റാണ്ടിന് ശേഷം 2019 ഏപ്രിൽ മാസത്തിലാണ് ജെറ്റ് എയർവേയ്സ് പ്രവർത്തനം അവസാനിപ്പിച്ചത്. മാർച്ചിൽ ആയിരുന്നു നരേഷ് ഗോയൽ ജെറ്റ് എയർവേയ്സിന്റെ ചെയർമാൻ സ്ഥാനം ഒഴിഞ്ഞത്. പ്രവർത്തനം തുടരാൻ സാധിക്കാത്ത രീതിയിൽ സാമ്പത്തിക പ്രതിസന്ധിയും നഷ്ടവും വന്നതിനും പിന്നലെയായിരുന്നു ജെറ്റ് എയർവേയ്സിന്റെ പ്രവർത്തനം നിർത്തിയത്












Click it and Unblock the Notifications