Get Updates
Get notified of breaking news, exclusive insights, and must-see stories!

ജാര്‍ഖണ്ഡ് നിയമസഭയില്‍ നാടകീയരംഗങ്ങള്‍; 18 ബിജെപി എംഎല്‍എമാരെ സസ്പെന്‍ഡ് ചെയ്തു

റാഞ്ചി: ജാര്‍ഖണ്ഡ് നിയമസഭയുടെ മണ്‍സൂണ്‍ സമ്മേളനത്തില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും പ്രതിപക്ഷ ബഹളം. ഇതിനെ തുടര്‍ന്ന് സ്പീക്കര്‍ രവീന്ദ്ര മഹാതോ 18 ബി ജെ പി എം എല്‍ എമാരെ 2 ദിവസത്തേക്ക് സസ്പെന്‍ഡ് ചെയ്തു. ആഗസ്റ്റ് രണ്ടിന് ഉച്ചയ്ക്ക് രണ്ട് മണിവരെയാണ് എംഎല്‍എമാരെ സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. ബുധനാഴ്ച ഉച്ച മുതല്‍ ബി ജെ പി എം എല്‍ എമാര്‍ ധര്‍ണ നടത്തുകയാണ്.

സഭയുടെ നടുത്തളത്തില്‍ ധര്‍ണ നടത്തിയ ബിജെപി എംഎല്‍എമാരെ അവിടെ നിന്ന് മാര്‍ഷല്‍ പുറത്തിറക്കി. അനന്ത് ഓജ, രാജ് സിന്‍ഹ, നീര യാദവ്, കിഷുണ്‍ ദാസ്, സിപി സിംഗ്, കേദാര്‍ ഹസ്ര, അപര്‍ണ സെന്‍ഗുപ്ത, ബിരാഞ്ചി നാരായണ്‍, സമ്രി ലാല്‍, നവിന്‍ ജയ്സ്വാള്‍, ശശി ഭൂഷണ്‍ മേത്ത, പുഷ്പാ ദേവി, നാരായണ്‍ ദാസ്, കൊച്ചേ മുണ്ട, ഭാനു പ്രതാപ് ഷാഹിയും അമിത് മണ്ഡല്‍ എന്നിവരാണ് സസ്പെന്‍ഡ് ചെയ്യപ്പെട്ട എംഎല്‍എമാര്‍.

Jharkhand Assembly Election 2024

രാവിലെ, സഭ ആരംഭിച്ചപ്പോള്‍, വിവിധ വിഷയങ്ങളില്‍ മുഖ്യമന്ത്രി ഹേമന്ത് സോറന്‍ പ്രതികരിക്കണം എന്ന ആവശ്യം ഉന്നയിച്ച് ബി ജെ പി എം എല്‍ എമാര്‍ പ്രതിഷേധം തുടര്‍ന്നു. ജെ എം എം എം എല്‍ എ സുദിവ്യ സോനു, പ്രതിഷേധിക്കുന്ന എം എല്‍ എമാര്‍ക്കെതിരെ നടപടിയെടുക്കാനുള്ള നിര്‍ദ്ദേശം മുന്നോട്ടുവച്ചു. പിന്നാലെ സ്പീക്കര്‍ സഭയില്‍ പ്രതിഷേധിച്ച 18 എം എല്‍ എമാരെയും സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു.

മുഖ്യമന്ത്രിയില്‍ നിന്ന് ഉത്തരം കിട്ടുന്നതുവരെ സഭ വിട്ടിറങ്ങില്ലെന്നും രാത്രി മുഴുവന്‍ സഭയ്ക്കുള്ളില്‍ ധര്‍ണ നടത്തുമെന്നുമായിരുന്നു ഇന്നലെ മുതല്‍ ബി ജെ പി എം എല്‍ എമാരുടെ നിലപാട്. രാത്രി 11 മണിയോടെയാണ് ബി ജെ പി എം എല്‍ എമാരെ മാര്‍ഷല്‍ പുറത്താക്കിയത്. എന്നാല്‍ അവര്‍ നിയമസഭാ വളപ്പില്‍ നിന്ന് പുറത്തിറങ്ങാന്‍ വിസമ്മതിക്കുകയും രാത്രി മുഴുവന്‍ ഇടനാഴിയിലെ തറയില്‍ ഉറങ്ങുകയും രാവിലെ വീണ്ടും ധര്‍ണ നടത്തുകയുമായിരുന്നു.

അഞ്ചാം ജാര്‍ഖണ്ഡ് നിയമസഭയുടെ അവസാന സമ്മേളനമാണിതെന്നും പ്രതിപക്ഷത്തിന്റെ ചോദ്യങ്ങള്‍ ഒഴിവാക്കാനാണ് മുഖ്യമന്ത്രി ആഗ്രഹിക്കുന്നതെന്നും പ്രതിപക്ഷ എംഎല്‍എമാര്‍ ആരോപിച്ചു. ബിജെപി എംഎല്‍എമാരുടെ സസ്പെന്‍ഷന്‍ ജാര്‍ഖണ്ഡ് നിയമസഭയുടെ കറുത്ത അധ്യായമാണെന്ന് പ്രതിപക്ഷ നേതാവ് പ്രതികരിച്ചു. ഭരണകക്ഷി എംഎല്‍എ സുദിവ്യ കുമാര്‍ സോനുവിന്റെ നിര്‍ദേശപ്രകാരമാണ് സ്പീക്കര്‍ എല്ലാ ബിജെപി അംഗങ്ങളെയും അസഭ്യം പറഞ്ഞ് സസ്‌പെന്‍ഡ് ചെയ്തതെന്നും അദ്ദേഹം ആരോപിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+